Wednesday, April 16, 2025 Thiruvananthapuram

30 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച്​ അ​യ്​​മ​നം.

banner

3 years, 1 month Ago | 257 Views

ലോ​ക​ത്തെ മി​ക​ച്ച ട്രാ​വ​ൽ മാ​ഗ​സി​നു​ക​ളി​ലൊ​ന്നാ​യ കൊ​ണ്ടേ​നാ​സ്റ്റ് ട്രാ​വ​ല​ർ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് അ​യ്​​മ​നം ഇ​ടം നേ​ടി​യ​ത്. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ അ​യ്​​മ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​യ മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് അ​യ്​​മ​നം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഇ​ടം നേ​ടി​യ​ത്.

ശ്രീ​ല​ങ്ക, ഭൂ​ട്ടാ​ൻ, ഖ​ത്ത​ർ, ല​ണ്ട​ൻ, സോ​ൾ, ഇ​സ്തം​ബൂ​ൾ, ഉ​സ്‌​ബ​കി​സ്​​താ​ൻ, സെ​ർ​ബി​യ, ഓ​ക്​​ല​ഹോ​മ (യു.​എ​സ്.​എ) എ​ന്നി​വ​ക്കൊ​പ്പ​മാ​ണ് അ​യ്​​മ​നം മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം ഗ്രാ​മ​വും പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് സി​ക്കിം, മേ​ഘാ​ല​യ, ഗോ​വ, കൊ​ൽ​ക്ക​ത്ത, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ൻ, സി​ന്ധു​ദു​ർ​ഗ്, ഭീം​റ്റാ​ൾ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളും പ​ട്ടി​ക​യി​ലു​ണ്ട്. 

ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് മാ​തൃ​ക ഉ​ത്ത​ര​വാ​ദി​ത്ത ഗ്രാ​മം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​യ്​​മ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്.  

കോ​വി​ഡാ​ന​ന്ത​ര ടൂ​റി​സ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ട​മാ​കാ​വു​ന്ന നേ​ട്ടം കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച അ​യ്​​മ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നെ​യും ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭി​ന​ന്ദി​ച്ചു.



Read More in Kerala

Comments