കേരളത്തിലെ ആദ്യ കാരവന് പാര്‍ക്ക് മറയൂരില്‍; ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് കാരവന് പാര്‍ക്കുകള്‍ സ്ഥാപിക്കും

3 years, 9 months Ago | 405 Views
കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് പുതിയമുഖം നല്‍കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ കാരവന് ടൂറിസം പദ്ധതിയുടെ ആദ്യ കാരവന് പാര്‍ക്ക് മറയൂരിന് സമീപം വയല്‍ക്കടവില്‍. ആഡംബരവാഹനത്തിനുള്ളില് തന്നെ എല്ലാവിധ സംവിധാനങ്ങളോടെയും താമസിക്കാനുള്ള സംവിധാനമാണ് കാരവന്. പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും മലിനീകരണം കുറക്കാനുമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച കാരവന് ടൂറിസം നേടിയ സ്വീകാര്യതയാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ ടൂറിസം വകുപ്പിനെ പ്രേരിപ്പിച്ചത്.
പദ്ധതിയിലൂടെ ആസ്വാദ്യകരമായ യാത്രാനുഭവങ്ങള്‍ നല്‍കുന്നതിനായി ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്, ഹാരിസണ്‍ മലയാളം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, സി.ജി.എച്ച് എര്‍ത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ട് വന്നത്. കേരളത്തില്‍ ഇടുക്കി , വയനാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് കാരവന് പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് അനുമതി. മറയൂരിന് സമീപം വയല്‍ക്കടവ് എസ്റ്റേറ്റിലാണ് അഞ്ച് ഏക്കറില്‍ ആദ്യ കാരവന് പാര്‍ക്ക് സജ്ജീകരിക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ചും അനുബന്ധ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച പുരോഗമിക്കുകയാണ്. സ്വകാര്യ നിക്ഷേപകരെയും പ്രാദേശിക ടൂര്‍ ഓപറേറ്റര്‍മാരെയും തദ്ദേശീയരെയും ഉള്‍കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആഡംബര ഹോട്ടല്‍ മാതൃകയിലാകും കാരവന് സജ്ജീകരിക്കുക. വാഹനത്തിനുള്ളില്‍ സോഫാ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ജി.പി.എസ് ഫോണ്‍ സംവിധാനം, ചാര്‍ജിങ്ങ് സംവിധാനം, ഓഡിയോ വിഡിയോ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.
Read More in Kerala
Related Stories
റെയിൽവേ ടിക്കറ്റ് മെഷീനുകളിൽ ഇനി ഗൂഗിൾപേയും സ്വീകരിക്കും
3 years, 6 months Ago
രാജമല തുറന്നു : സന്ദർശനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
4 years, 4 months Ago
എന്റെ ജില്ല ആപ്പ് - ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍
3 years, 10 months Ago
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം കോട്ടയത്ത്
4 years Ago
കെ.സച്ചിദാനന്ദന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ
3 years, 5 months Ago
Comments