Wednesday, April 16, 2025 Thiruvananthapuram

'കള്ളിലെ കള്ളം' കണ്ടെത്താന്‍ കുടുംബശ്രീയും

banner

2 years, 8 months Ago | 286 Views

കള്ളുഷാപ്പു കരാറുകാരന്‍ പാട്ടത്തിനെടുത്ത തെങ്ങിനും പനയ്ക്കുമെല്ലാം നമ്പരിട്ട് അതു ചെത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ഇനി കുടുംബശ്രീക്കാരിറങ്ങും. ചെത്താത്ത, തെങ്ങിന്റെ എണ്ണം കൂട്ടിക്കാണിച്ച് വ്യാജക്കള്ളു വില്‍പ്പന നടത്തുന്നതായുള്ള പരാതിയെത്തുടര്‍ന്നാണ് എക്‌സൈസ് വകുപ്പിന്റെ പുതിയനടപടി.

സംസ്ഥാനത്തു തൊഴിലാളികളുടെയും ചെത്തുന്ന തെങ്ങിന്റെയും പനയുടെയും കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. കള്ളുത്പാദനവും വിപണനവും പരിശോധിക്കുമ്പോഴും വലിയവ്യത്യാസമുണ്ട്. പത്തുലക്ഷത്തോളം ലിറ്റര്‍ കള്ളുത്പാദിപ്പിക്കുന്ന സംസ്ഥാനത്ത് 20 ലക്ഷത്തിലധികം ലിറ്റര്‍ കള്ള് ദിവസേന വില്‍ക്കുന്നുണ്ടെന്നാണു കണക്ക്. അതായത് പത്തുലക്ഷത്തിലധികം വ്യാജക്കള്ളു വില്‍ക്കുന്നുവെന്നു സാരം.

ഇതിനു പരിഹാരമെന്ന നിലയിലാണു കുടുംബശ്രീയെ രംഗത്തിറക്കി എക്‌സൈസ് വകുപ്പ് പുതിയ പരീക്ഷണത്തിനു മുതിരുന്നത്. പാലക്കാട് ജില്ലയിലാകും ആദ്യം നടപ്പാക്കുക. 



Read More in Kerala

Comments