കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി പ്ലാന്റ്

3 years, 5 months Ago | 544 Views
കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി പ്ലാന്റ് കായംകുളം താപനിലയത്തില്‍ സജ്ജമാകുന്നു. വിശാല ജലാശയങ്ങളില്‍ പൊങ്ങിക്കിടക്കുന്ന സൗരോര്‍ജ പാനലുകളില്‍നിന്ന് ഈ മാസം വൈദ്യുതി ഉല്പാദനം ആരംഭിക്കും.
92 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതിയുടെ ഒന്നാം ഘട്ടമായി 22 മെഗാവാട്ട് ഈ മാസം കമീഷന് ചെയ്യുമെന്ന് എന്‍.ടി.പി.സി കായംകുളം ജനറല്‍ മാനേജര്‍ എസ്.കെ. റാം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഏറ്റെടുത്ത 22 മെഗാവാട്ടില്‍ 10 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് ഉല്പാദനത്തിന് സജ്ജമായി കഴിഞ്ഞു.
ശേഷിക്കുന്ന 12 മെഗാവാട്ട് സൗരോര്‍ജ യൂനിറ്റും ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും. യൂനിറ്റിന് 3.16 രൂപക്കാണ് കെ.എസ്.ഇ.ബി സൗരോര്‍ജ വൈദ്യുതി വാങ്ങുക. കെ.എസ്.ഇ.ബിയുമായി 25 വര്‍ഷത്തെ ദീര്‍ഘകാലത്തെ വൈദ്യുതി വില്പന കരാര്‍ എന്‍.ടി.പി.സി ഒപ്പിട്ടുകഴിഞ്ഞു. ടാറ്റാ സോളാറാണ് 70 മെഗാവാട്ടിന്റെ രണ്ടാമത്തെ യൂനിറ്റ് നിര്‍മിക്കുന്നത്.
ജൂലൈയില്‍ ഇതും പ്രവര്‍ത്തനക്ഷമമാകും. നാഫ്തക്ക് പകരം ഗ്യാസും ഗ്രീന്‍ ഹൈഡ്രജനുമുപയോഗിച്ച് താപനിലയം പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നത് പരിശോധിക്കുന്നുണ്ടെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.
Read More in Kerala
Related Stories
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
3 years, 6 months Ago
ഹോട്ടലുകൾക്ക് സ്റ്റാർ കാറ്റഗറി നിശ്ചയിക്കും : മന്ത്രി വീണാജോർജ്
3 years, 3 months Ago
കുട്ടികളുടെ ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ തയ്യാറാക്കും
3 years, 2 months Ago
എത്രയും വേഗം ആശുപത്രിയിലെത്തിക്കൂ; നിങ്ങളെ കാത്തിരിക്കുന്നു ക്യാഷ് അവാര്‍ഡ്
3 years, 3 months Ago
സദ്ഭാവന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
2 years, 7 months Ago
ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്നർ ആകാം; നിരോധിച്ച പ്ലാസ്റ്റിക് പട്ടിക പ്രസിദ്ധീകരിച്ചു
2 years, 12 months Ago
Comments