Friday, April 18, 2025 Thiruvananthapuram

മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനം

banner

3 years, 11 months Ago | 507 Views

ലോകം കോവിഡിനെ നേരിടുന്ന ഘട്ടത്തിൽ, യഥാർഥവും ശാസ്ത്രീയവുമായ വിവരങ്ങളുടെ പ്രാധാന്യം അടിവരയിട്ട് ഇന്ന് പത്രസ്വാതന്ത്ര്യ ദിനം. 

 

കോവിഡ് കാലഘട്ടത്തിലും തങ്ങളുടെ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിവിധ ഭരണകൂടങ്ങള്‍ക്കുമൊപ്പം ലോകമെമ്പാടും വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ അഹോരാത്രം പ്രയത്നിക്കുന്നവരാണ് പത്രപ്രവര്‍ത്തകര്‍.

 

അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1993 -ൽ യുഎൻ ജനറൽ അസംബ്ലിയാണു മേയ് 3 പത്രസ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്. മനുഷ്യാവകാശത്തെ സംരക്ഷിക്കാനുള്ള കടമയുടെ ഭാഗമാണ് പത്ര സ്വാതന്ത്ര്യം. ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകര്‍ 1991 ല്‍ നമീബിയയുടെ തലസ്ഥാനമായ വിന്‍ഡ്‌ഹോക്കില്‍ പത്രസ്വാതന്ത്ര്യ തത്വങ്ങള്‍ അടങ്ങുന്ന ഒരു പ്രഖ്യാപനം നടത്തിയതിന്റെ വാര്‍ഷികമെന്ന നിലയിലാണ് ഈ ദിവസം അതിനായി തെരഞ്ഞെടുത്തത്.  

 

പത്രസ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്‌കോയുടെ ഗില്ലര്‍മോ കാനോ പുരസ്‌കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.



Read More in World

Comments