Friday, April 18, 2025 Thiruvananthapuram

നാട്ടറിവ്

banner

2 years, 6 months Ago | 258 Views

ഊളൻ തകര

ശാസ്ത്രീയനാമം:  Cassia Accidentalis

ഊള ൻതകരയെ വട്ടത്തകര എന്നും വിളിക്കും. ശ്വാസകോശരോഗങ്ങൾക്കും വയറുവേദനക്കും മലബന്ധത്തിനും ഉത്തമ ഔഷധമാണ് തകര. വിരകൾക്കുള്ള അലോപ്പതി മരുന്നുകളിൽ  ഇതിന്റെ വിത്ത് ഉപയോഗിക്കുന്നുണ്ട്. കരളിനെയും കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദന, രക്താദിമർദ്ദം , വിട്ടുമാറാത്ത ചൊറി എന്നിവക്കും ഉത്തമ ഔഷധമാണ്. വേര്, വിത്ത്, ഇല എന്നിവ ആയുർവേദത്തിൽ  മരുന്നിന് ഉപയോഗിക്കുന്നുണ്ട്.

തകരയിലയുടെ നീര് തേനിൽ  ചേർത്ത് കഴിക്കുന്നത് ശ്വാസകോശരോഗങ്ങൾക്ക് ഫലപ്രദമാണ്. തകരയില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് വയറുവേദനക്ക് നല്ലതാണ്.

പാമ്പുകടിയേറ്റാൽ  വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ച് പുരട്ടാറുണ്ട്.

മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നത് രോഗശമനമുണ്ടാക്കും. 

ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ  ശമിപ്പിക്കാൻ  തകരയില ആവണക്കെണ്ണയിൽ  അരച്ച് പുരട്ടാറുണ്ട്.



Read More in Organisation

Comments