ദിവ്യ വചനങ്ങൾ
2 years, 7 months Ago | 344 Views
ശ്രീമദ് ഭാഗവതം
അവനവനെ സ്വയം അറിയാൻ കഴിയുന്ന
മനുഷ്യനെ സൃഷ്ടിച്ചപ്പോഴാണ്
ബ്രഹ്മാവ് ശരിക്കും സന്തുഷ്ടനായത്
മനസ്സിൽ ഈശ്വരരൂപം ഉറയ്ക്കുന്നതുവരെ
ധ്യാനപരിശീലനം തുടരണം
വിഷയങ്ങളിൽ മാത്രം മനസ്സിരുത്തി
ജീവിക്കുന്നവൻ ആയുഷ്ക്കാലം മുഴുവൻ പാഴാക്കുകയാണ്
തന്നെ അപമാനിക്കുന്നവരോടും
വെറുപ്പോ വിദ്വേഷമോ ഉണ്ടാകാതിരിക്കുന്നതാണ്
മഹത്തുക്കളുടെ ലക്ഷണം
വിശുദ്ധ ബൈബിൾ
അവൻ അവരോട് പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത്
പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ..പീഠത്തിന്മേൽ
വയ്ക്കാനല്ലേ......?
എന്നാൽ ദൈവം അവനോട് പറഞ്ഞു:
ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ
നിന്നിൽ നിന്നും ആവശ്യപ്പെടും
അപ്പോൾ നീ ഒരുക്കി വച്ചിരിക്കുന്നവ ആരുടേതാകും?
അന്ധനെ അന്ധൻ നയിച്ചാൽ
ഇരുവരും കുഴിയിൽ വീഴും
എന്നാൽ നീ സദ്യ നടത്തുമ്പോൾ
ദരിദ്രർ വികലാംഗർ മുടന്തർ കുരുടർ എന്നിവരെ
ക്ഷണിക്കുക
പരിശുദ്ധ ഖുർ ആൻ
വീടുകളിൽ നിങ്ങൾ പുറംവാതിലുകളിലൂടെ കടക്കരുത് അകംവാതിലുകളിലൂടെ പ്രവേശിക്കുക
ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചതിലും
രാവും പകലും മാറിമാറി വ്യത്യാസപ്പെടുന്നതിലും
ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്
നിശ്ചയമായും പരലോകവും ഇഹലോകവും
നമുക്കുള്ളതുതന്നെയാകുന്നു.
നന്മകൊണ്ടും തിന്മകൊണ്ടും
നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്
Read More in Organisation
Related Stories
'റൺ' ബി. എസ്. എസിന്റെ സ്കിൽ മാനിഫെസ്റ്റോ: ബി. എസ്. എസ്. ബാല്ചന്ദ്രൻ
3 years, 2 months Ago
ഡിസംബർ മാസത്തെ വിശേഷ ദിവസങ്ങൾ
3 years, 11 months Ago
ബി.എസ്.എസ് സാംസ്ക്കാര ഭാരതം കാവ്യസദസ്സ് ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു
1 year, 5 months Ago
ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പി ശ്രീകുമാര സംഭവം
2 years, 4 months Ago
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
2 years Ago
ഭാരതത്തിന്റെ മസ്തിഷ്കം - ബംഗാൾ
3 years Ago
ബാങ്കുകൾ -ഇടപാടുകൾ
3 years, 8 months Ago
Comments