ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം

3 years, 10 months Ago | 420 Views
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ഈ ഭൂമി വരും തലമുറകൾക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ നിലനിർത്താൻ ആവശ്യമായ നടപടികൾ ആഗോളതലത്തിൽ ചർച്ച ചെയ്യുകയും നടപ്പാക്കുകയുമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം.
വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
'പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥയുടെ പുന: സ്ഥാപനം എന്ന തീം കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നാശത്തെ തടയുക, അവസാനിപ്പിക്കുക, പഴയ പടിയാക്കുക, ഒടുവിൽ പ്രകൃതിയെ സുഖപ്പെടുത്തുക എന്നതാണ്. ഓരോ മൂന്ന് സെക്കൻഡിലും, ലോകത്ത് വനങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നിരവധി തണ്ണീർത്തടങ്ങൾ നശിച്ചു. കാടുകൾ മുതൽ കൃഷിസ്ഥലങ്ങൾ വരെ കോടിക്കണക്കിന് ഹെക്ടർ സ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റ ലക്ഷ്യം.
ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിന്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ഈ ലക്ഷ്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്.
Read More in World
Related Stories
ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ 15 വയസ്സുള്ള അഫ്ഗാന്കാരിയും
3 years, 4 months Ago
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂളുമായി ദുബായ്.
3 years, 10 months Ago
ഡിജിറ്റല്‍ വിഭജനം കുറയ്ക്കുക; ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിന പ്രമേയം
3 years, 7 months Ago
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
3 years, 9 months Ago
ആപ്പുകളുടെ പണിമുടക്ക്: സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി
3 years, 6 months Ago
സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പങ്കിട്ട് മൂന്നുപേര്‍
3 years, 5 months Ago
Comments