യുഎഇയിലെ ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്
3 years, 11 months Ago | 495 Views
യുഎഇയിലെ(UAE) എല്ലാ എമിറേറ്റുകളിലെയും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഫെഡറല്‍ ഗവണ്മെന്റ്(federal government departments) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ്(Green Pass) സംവിധാനം. 2022 ജനുവരി മൂന്ന് മുതല്‍ വാക്സിനേഷന്(Vaccination) പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കും(ബൂസ്റ്റര്‍ ഡോസിന് യോഗ്യരായവര്‍)മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുക.
അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എല്ലാ 14 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ആവശ്യമാണ്. എല്ലാ ജീവനക്കാരും ഫെഡറല്‍ ഗവണ്മെന്റ് സേവനങ്ങള്‍ ആവശ്യമുള്ള താമസക്കാരും സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവേശനത്തിന് കൊവിഡ് സുരക്ഷാ പ്രൊട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗ്രീന്‍ പാസ് പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കാത്തവരുടെ ഗ്രീന്‍ സ്റ്റാറ്റസ് ഗ്രേ നിറത്തിലാകും. ഇവര്‍ക്ക് ഫെഡറല്‍ ഗവണ്മെന്റ് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കില്ല. വാക്സിനേഷന് പൂര്‍ത്തിയാക്കി ആറ് മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.
Read More in World
Related Stories
സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാര ജേതാവായി ജയസൂര്യ
3 years, 10 months Ago
ആപ്പുകളുടെ പണിമുടക്ക്: സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി
4 years, 2 months Ago
ആദ്യ ചാന്ദ്രയാത്രികൻ മൈക്കൽ കൊളിൻസ് നമ്മോട് വിടപറഞ്ഞു
4 years, 7 months Ago
കാര്‍ഗോ സര്‍വിസിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം സൗദി എയര്‍ലൈന്‍സിന്
4 years, 2 months Ago
യു.എ.ഇയിൽ ഇനി വിസയ്ക്ക് പകരം എമിറേറ്റ്സ് ഐ.ഡി
3 years, 8 months Ago
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം: പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക
4 years, 6 months Ago
Comments