അധർമ്മത്തിനെതിരെ ശബ്ദിക്കാൻ സാധിക്കണം : ജോർജ്ജ് ഓണക്കൂർ

3 years, 1 month Ago | 371 Views
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ജോർജ്ജ് ഓണക്കൂറിന് സ്വീകരണം നൽകി. സദ്ഭാവന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വീകരണ ചടങ്ങിൽ മുൻ മന്ത്രി എം എ ബേബി ജോർജ്ജ് ഓണക്കൂറിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ, ബി എസ് എസ് ചെയർമാൻ ബി.എസ് ബാലചന്ദ്രൻ തുടങ്ങിയവരും ഓണക്കൂറിനെ പൊന്നാടയണിയിച്ചു.
ബി എസ് എസ് ചെയർമാൻ ബി.എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി എസ് എസ് ഡയറക്ടർ ജയാ ശ്രീകുമാർ സ്വാഗതമാശംസിച്ചു. സിനിമ- സീരിയൽ നടൻ കൊല്ലം തുളസി, ഡോ. എം ആർ തമ്പാൻ, ഡോ. എൻ. നയിനാർ തുടങ്ങിയവർ സംസാരിച്ചു. മഞ്ജു ശ്രീകണ്ഠൻ കൃതജ്ഞത പ്രകാശിപ്പിച്ചു.
നിയമങ്ങൾ അനുസരിക്കാൻ പഠിക്കുന്നതിനോടൊപ്പം നീതിബോധം നമ്മിൽ അന്യമായിത്തീരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പ്രമുഖ സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ അഭിപ്രായപ്പെട്ടു.
മനുഷ്യ ജീവിതത്തിൽ സഹിഷ്ണുതയും സ്നേഹവും കുറഞ്ഞുവരികയും മാനവികത എവിടെയോ നഷ്ടമാകുന്നുവെന്നും കരുത്തേണ്ടിയിരിക്കുന്നതായും അദ്ദേഹം പരാതിപ്പെടുകയുണ്ടായി. ഇക്കാര്യങ്ങളിൽ ഗൗരവത്തോടെയുള്ള ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്കും അദ്ദേഹം വിരൽ ചൂണ്ടുകയുണ്ടായി.
ധർമ്മം എന്നാൽ നീതി എന്ന് അർത്ഥമാക്കുന്നത് ധർമ്മചിന്ത എന്ന് വെടിയുന്നുവോ അന്ന് സമൂഹവും മനുഷ്യരും നശിക്കും എന്ന ഓർമ്മയുണ്ടാവണം. ധർമ്മം ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണം. അധർമ്മത്തിനെതിരെ ശബ്ദിക്കാനും സംസാരിക്കാനും നമുക്ക് സാധിക്കണം- ജോർജ്ജ് ഓണക്കൂർ തുടർന്ന് പറഞ്ഞു.
Read More in Organisation
Related Stories
ജോബ് ഡേ ഫൌണ്ടേഷന് അവാര്ഡുകള് സമ്മാനിച്ചു
4 years, 1 month Ago
വൈദ്യശാസ്ത്രത്തിന്റെ നാട്ടുവഴികൾ
3 years, 3 months Ago
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
4 years, 1 month Ago
നാടിനു വേണ്ടി ജീവൻ കൊടുത്തവർ
1 year, 11 months Ago
മറുകും മലയും
2 years, 10 months Ago
വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം
1 year, 8 months Ago
Comments