ഒന്നേകാല് ലക്ഷം ക്യൂബിക്ക് ടൺ മാലിന്യം നീക്കം ചെയ്യും; സംസ്ഥാനത്ത് ആദ്യമായി സമ്പൂര്ണ്ണ ബയോ മൈനിങ് പദ്ധതിക്ക് തുടക്കം

3 years, 2 months Ago | 277 Views
സംസ്ഥാനത്ത് ആദ്യമായി സമ്പൂര്ണ്ണ ബയോ മൈനിങ് പദ്ധതിക്ക് കൊല്ലം കോര്പ്പറേഷന് തുടക്കം കുറിച്ചു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ഒന്നേകാല് ലക്ഷം ക്യൂബിക്ക് ടണ് മാലിന്യമാണ് പദ്ധതിയിലൂടെ നീക്കം ചെയ്യുക.
15 സംസ്ഥാനങ്ങളില് ബയോ മൈനിംഗ് വിജയകരമായി പൂര്ത്തീകരിച്ച സിഗ്മ ഗ്ലോബല് എന്വിറോണ് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാര് ഏറ്റെടുത്തിരിക്കുന്നത്. കൊറിയന് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംസ്കരണം.
മാലിന്യം കുഴിച്ചുമൂടുന്ന പതിവു രീതിയില് നിന്നും മാറി, ഇവ വേര്തിരിച്ച് ഭൂമിക്ക് ഉപയോഗ യോഗ്യമാക്കുന്നതാണ് ബയോ മൈനിങ്. കൊല്ലം കോര്പ്പറേഷന് പേരുദോഷം ആയിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല ഇല്ലാതാക്കിയാണ് ബയോ മെനിങ്ങിന് കോര്പ്പറേഷന് തുടക്കം കുറിച്ചിരിക്കുന്നത്.
മാലിന്യങ്ങള് ഇളക്കിയെടുത്ത് വ്യത്യസ്തമായ കണ്ണികളിലൂടെ കടത്തിവിടും. അജൈവ മാലിന്യം നീക്കംചെയ്യും. ഇവ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിലെ ചൂളകളില് ഉപയോഗപ്പെടുത്തും. ഒരു മീറ്റര് ക്യൂബ് മാലിന്യം നീക്കം ചെയ്യാന് 1130 രൂപയാണ് കരാര്. ആകെ 11 കോടി 85 ലക്ഷം രൂപയ്ക്കാണ് കോര്പ്പറേഷന് കരാര് നല്കിയിട്ടുള്ളത്. പ്രതിദിനം 500 മെട്രിക് ടണ് മാലിന്യമാണ് സംസ്കരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യം കൃത്യമായ സ്ഥലത്ത് എത്തിക്കുന്നുണ്ടോ എന്നറിയാന് ജിപിഎസ് സംവിധാനം വഴി കോര്പ്പറേഷന് നിരീക്ഷണവും ഏര്പ്പെടുത്തി.
Read More in Kerala
Related Stories
മാലിന്യം കൂടിയാൽ കെട്ടിടനികുതിയും കൂടും
2 years, 11 months Ago
സംസ്ഥാനത്ത് പാര്വോ വൈറസ് പടരുന്നു
3 years, 8 months Ago
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര് 10 മുതല് 17 വരെ
3 years, 8 months Ago
vaccinefind.in വെബ്സൈറ്റിലൂടെയാണ് വാക്സിൻ സ്ലോട്ട് കണ്ടെത്താൻ സാധിക്കുക.
3 years, 9 months Ago
ബസന്ത് ബാലാജിയെ കേരള ഹൈക്കോടതി അഡീഷണല് ജഡ്ജിയായി നിയമിച്ചു
3 years, 6 months Ago
Comments