അറിയാം നമുക്ക് രാമായണത്തെ

3 years, 5 months Ago | 646 Views
ത്രേതായുഗത്തിലാണ് എഴുതപ്പെട്ടതെങ്കിലും യുഗങ്ങൾക്കുശേഷം നിത്യനൂതനമായി ജനഹൃദയങ്ങളിൽ കുടികൊള്ളുന്നതാവും രാമായണം. മഹാസാഗരത്തിനു തുല്യം ആഴമേറിയതും വിസ്തൃതവുമായ രാമായണത്തിന് തുല്യമായ കൃതി ഇനി ഉണ്ടാവേണ്ടിയിരിക്കിന്നു. രാമായണ പാരായണം കൊണ്ടും അത് കേൾക്കുന്നതുകൊണ്ടും മനുഷ്യർക്ക് മുക്തി ലഭിക്കുന്നു. രാമായണത്തെക്കുറിച്ചുള്ള അറിവ് അവനവന്റെ ഉള്ളിലെ ഈശ്വരനെ ഉണർത്തും . അറിയാം നമുക്ക് രാമായണത്തെ ചോദ്യോത്തരങ്ങളിലൂടെ
1 . സീതാപഹരണ സമയത്ത് പൊന്മാനായി മാറിയ രാക്ഷസൻ
മാരീചൻ
2 . രാവണൻ സീതാപഹരണത്തിനെത്തിയത് ആരുടെ വേഷത്തിലാണ്
സന്യാസിയുടെ
3 . സീതയെ അപഹരിച്ചുകൊണ്ട് വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിർത്ത് അദ്ദേഹത്തിന്റെ വില്ല് പൊട്ടിച്ചതാര് ?
ജടായു
4 . ലങ്കയിൽ സീതാദേവി കഴിഞ്ഞു കൂടിയതെവിടെയാണ്
അശോകവനത്തിൽ
5 . ആദ്യം ഒരു ഗന്ധർവനായിരുന്ന കബന്ധൻ ഒരു രാക്ഷസനായി മാറിയത് ആരുടെ ശാപം നിമിത്തമാണ്
അഷ്ടാവക്രൻ എന്ന മഹർഷിയുടെ ശാപം
6 . അഷ്ടാവക്രൻ കബന്ധനെ ശപിച്ചതിന് കാരണമെന്ത്
വൈരൂപ്യത്തിന്റെ പേരിൽ കളിയാക്കിയതിന്
7. ബാലികേറാമല എന്ന് അറിയപ്പെടുന്ന പർവ്വതം ഏത്
ഋശ്യമൂകാചലം
8 . മാതംഗ മഹർഷി ബാലിയെ ശപിച്ചതെന്ത്
ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലിയുടെ തല പൊട്ടിത്തെറിക്കുമെന്ന്
9. സുഗ്രീവന്റെ മന്ത്രിമാരിൽ പ്രധാനി
ഹനുമാൻ
10. ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്ത് ?
ശ്രീരാമൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കുമെന്നും പകരം സുഗ്രീവൻ സീതയെ അന്വേഷിച്ച് കണ്ടു പിടിക്കാമെന്നും.
11. ബാലിക്ക് നേരത്തെ കിട്ടിയിരുന്ന വരമെന്ത്
ആരാണോ ബാലിയെ എതിർക്കുന്നത് അവരുടെ പകുതി ശക്തി ബാലിക്ക് വന്നു ചേരും.
12. ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്
രാവണന്റെ
13. ഇന്ദ്രജിത്തിനെ യുദ്ധത്തിൽ കൊന്നതാര് ?
ലക്ഷ്മണൻ
14. ബാലിയുടെ ഭാര്യയുടെ പേരെന്ത്
താര
15 . ബാലിയുടെ പുത്രൻ ആരാണ്
അംഗദൻ
16. വാനര രാജ്യത്തിൻറെ രാജാവായി സുഗ്രീവനെ അഭിഷേകം ചെയ്തതാര്
ലക്ഷ്മണൻ
17. അസുരൻ ശിൽപ്പി ആരാണ്
മയൻ
18. ചിരഞ്ജീവിയായ സമ്പാതി ആരാണ്
ജടായുവിന്റെ സഹോദരൻ
19 . ജാംബവാന്റെ ജനനം ആരിൽ നിന്നായിരുന്നു
ബ്രഹ്മാവിൽ നിന്ന്
20. മഹാഭാരത കഥാപാത്രമായ ഭീമന്റെ സഹോദരൻ ആരാണ് ?
ഹനുമാൻ
21. കുഞ്ഞായിരുന്നപ്പോൾ ഹനുമാന് നേരെ വജ്രായുധം പ്രയോഗിച്ചതാരാണ് ?
ദേവേന്ദ്രൻ
22. ഹനു എന്ന പദത്തിന്റെ അർത്ഥമെന്താണ് ?
താടിയെല്ല്
23 . ഹനുമാന്റെ അമ്മയുടെ പേര് ?
അഞ്ജന
24 . ഹനുമാനെ കർമ്മോത്സുകനാക്കിയത് ആര് ?
ജാംബവാൻ
25. ലങ്കയിലേയ്ക്ക് കുതിക്കുന്ന ഹനുമാന്റെ മിടുക്ക് പരീക്ഷിക്കുന്നതിനുവേണ്ടി ആദ്യം വഴിമുടക്കി നിന്നതാരാണ് ?
നാഗാമാതാവായ സുരസ
26. സഗരൻ ആരായിരുന്നു?
സൂര്യവംശിയായ ഒരു രാജാവ്
27. സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന് ചിറകുള്ള പർവ്വതമേത് ?
മൈനാകം
28. നിഴൽ പിടിച്ചു നിർത്തി സമുദ്രത്തിൽ നിന്നും ഹനുമാന് മാർഗവിഗ്നം സൃഷ്ടിക്കാൻ ശ്രമിച്ചതാര്?
സിംഹിക എന്ന രാക്ഷസി
29. ലങ്ക എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ത്രികുട പർവതത്തിന്റെ മുകളിൽ
30. ഹനുമാൻ ലങ്കയിൽ എത്തിയത് എപ്പോഴാണ് ?
സന്ധ്യാ സമയത്ത്
31. ലങ്കാലക്ഷ്മി ആരായിരുന്നു?
ലങ്കാപുരിയുടെ കാവൽക്കാരി
32. രാവണന്റെ ഏറ്റവും ഇളയ പുത്രൻ ആരായിരുന്നു?
അക്ഷകുമാരൻ
33. അക്ഷകുമാരനെ വധിച്ചതാരാണ് ?
ഹനുമാൻ
34. ഹനുമാനെ വധിക്കാനൊരുങ്ങിയ രാവണനോട് ദൂതനെ വധിക്കുന്നത് രാജധർമ്മമല്ലെന്നും, അത് പാപമാണെന്നും ഉപദേശിച്ചതാര്?
വിഭീഷൺ
35. ഹനുമാന്റെ വാലിൽ തീ കൊളുത്താൻ കൽപ്പിച്ചതാര്?
രാവണൻ
36. ആരായിരുന്നു മധുവനത്തിന്റെ സൂക്ഷിപ്പുകാരൻ ?
ദധിമുഖൻ
37. രാമൻ സീതയെ വീണ്ടെടുക്കാനായി ലങ്കയിലേയ്ക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ് ?
ചന്ദ്രയോഗമുള്ള അത്തം നക്ഷത്രം നാൾ
38. വാനരന്മാരുടെ സേനാപതിയായി ശ്രീരാമൻ നിയമിച്ചത് ആരെയാണ്?
നീലനെ
39. രാവണനെതിരായ സൈന്യത്തിന്റെ മൊത്തം മേൽനോട്ടം രാമൻ നൽകിയതാർക്കാണ്?
ലക്ഷ്മണയും അംഗദനും
40 . രാവണന്റെ വിശ്വസ്തനായ മന്ത്രി ആരാണ്?
പ്രഹസ്തൻ
Read More in Organisation
Related Stories
ചുണ്ടപ്പൂവും, ചുമന്ന കണ്ണുകളും
2 years, 8 months Ago
സ്വാമി ഭജനാനന്ദ
3 years, 5 months Ago
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
3 years, 5 months Ago
മാർച്ച് ഡയറി
4 years Ago
മറുകും മലയും
3 years, 1 month Ago
ആരാണ് ഹനുമാന്റെ പിതാവ്
3 years, 5 months Ago
Comments