കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്

3 years, 2 months Ago | 337 Views
ലൈംഗികാതിക്രമങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന നിര്‍ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. മറ്റൊരാളുടെ പെരുമാറ്റവും സ്പര്‍ശനവും നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ളതാണോ എന്നെങ്ങനെ തിരിച്ചറിയാം, മോശമായ പെരുമാറ്റം ഉണ്ടായാല്‍ എന്തുചെയ്യണം, സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ പെരുമാറ്റം എങ്ങനെ? തുടങ്ങിയവ വിശദീകരിക്കുന്ന ലഘുലേഖ പുറത്തിറക്കി.
ജില്ലാശിശുസംരക്ഷണ യൂണിറ്റ്, സെക് ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കിയ ലഘുലേഖ മലപ്പുറം തൃക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പ്രവേശനോത്സവച്ചടങ്ങില്‍ പുറത്തിറക്കി. മൂന്നുവയസ്സ് മുതലുള്ള കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍. പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ട കാര്യങ്ങളാണ് ഇതില്‍.
വേണ്ടാ എന്നു പറയാം
• നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ തൊടാന്‍ ശ്രമിച്ചാല്‍, ഉടുപ്പില്ലാത്ത ചിത്രങ്ങളോ വീഡിയോയോ കാണിച്ചാല്‍, നിങ്ങളുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചാല്‍.
• ഇഷ്ടമില്ലാത്ത രീതിയില്‍ പെരുമാറിയാല്‍. കെട്ടിപ്പിടിച്ചാലും ഉമ്മവെച്ചാലും എടുത്താലും.
• ഉടുപ്പിട്ട ഭാഗങ്ങളില്‍ ആരെങ്കിലും തൊട്ടാല്‍. അവരുടെ ഉടുപ്പിട്ട് മറച്ച ഭാഗങ്ങള്‍ കാണിച്ചുതരുകയോ അവിടെ തൊടന്‍ പറയുകയോ ചെയ്താല്‍.
• ആരുമില്ലാത്ത സ്ഥലത്തേക്ക് വരാന്‍ പറഞ്ഞാല്‍. ഉമ്മ തരാന്‍ പറഞ്ഞാല്‍.
ഇങ്ങനെ ചെയ്യണം
• ഇങ്ങനെ ചെയ്യുന്നവരോട് വീട്ടുകാരോടോ അധ്യാപകരോടോ പറയുമെന്നു പറയണം. എന്നിട്ടും ചെയ്യാന്‍ ശ്രമിച്ചാല്‍ ഉറക്കെ കരയുകയോ ആളുകളുള്ള സ്ഥലത്തേക്ക് ഓടിപ്പോകുകയോ ചെയ്യണം. കൈയില്‍ മുറുകെപ്പിടിച്ചാല്‍ കൈയില്‍ കടിച്ചശേഷം ഓടിപ്പോകണം.
• ഇങ്ങനെ ആരെങ്കിലും ചെയ്യുകയോ വീട്ടില്‍ പറയരുത് എന്നു പറയുകയോ സമ്മാനങ്ങള്‍ തരുകയോ ചെയ്താല്‍ വീട്ടിലോ അധ്യാപകരോടോ പറയണം. വീട്ടില്നിന്നുണ്ടായാല് സ്കൂളിലും സ്കൂളില്നിന്നുണ്ടായാല് വീട്ടിലും പറയാന്‍ മടിക്കരുത്.
ഇതുകൂടി
• മറ്റുള്ളവര്‍ പരിചയപ്പെടുമ്പോള്‍ നമ്മുടെ സമ്മതത്തോടുകൂടി ഹസ്തദാനം കൊടുക്കുന്നത് സുരക്ഷിതമായ സ്പര്ശനമാണ്.
• മാതാപിതാക്കള്‍ കൂടെയുള്ളപ്പോള്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ഉടുപ്പിട്ട് മറച്ച ഭാഗങ്ങളില്‍ നമ്മുടെ അനുവാദത്തോടെ തൊടുന്നതില്‍ കുഴപ്പമില്ല.
• നിങ്ങള്‍ പറയുന്നത് മുതിര്‍ന്നവര്‍ വിശ്വസിക്കാതിരുന്നാല്‍ വേറേ മുതിര്‍ന്നവരോടു പറഞ്ഞുകൊടുക്കണം.
• ചൈല്ഡ്ലൈന് നമ്പറായ 1098ല്‍ വിളിച്ച് കാര്യങ്ങള്‍ പറയാം. സഹായത്തിനു വേണമെങ്കില്‍ പോലീസും വരും.
• മറ്റുള്ളവരോട് സുരക്ഷിതമല്ലാത്ത രീതിയില്‍ പെരുമാറരുത്. മറ്റുള്ളവര്‍ അരുത് എന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യരുത്.
Read More in Kerala
Related Stories
കേരളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുതി പ്ലാന്റ്
3 years, 5 months Ago
നിരാലംബരായ സ്ത്രീകള്‍ക്കായി 'നിര്‍ഭയ' ഒരുങ്ങുന്നു
3 years, 10 months Ago
മാസ്ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്
4 years, 2 months Ago
ഡോ കെ.ശ്രീകുമാറിനും പള്ളിയറ ശ്രീധരനും ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം
4 years, 3 months Ago
പഞ്ചായത്തുകളിലെ ഇ ഗവേണൻസിന് ഇനി ആമസോൺ ക്ലൗഡ് സേവനം.
3 years, 5 months Ago
സംസ്ഥാനത്ത് 11 വിഭാഗങ്ങള്‍ക്ക് കൂടി വാക്സിന് മുൻഗണന
4 years, 2 months Ago
Comments