Wednesday, July 30, 2025 Thiruvananthapuram

മറുകും മലയും

banner

3 years, 1 month Ago | 314 Views

പെട്ടി 

എനിക്ക് 

അറിവിന്റെ  ഒരു പെട്ടി ഉണ്ടായിരുന്നു

 ഇപ്പോൾ

 മറ്റൊരു പെട്ടിയാണ് 

ചെക്കുകളും പാസ് ബുക്കുകളും 

വയ്ക്കുന്ന പെട്ടി 

പ്രതിവിധി 

തിരക്കിനിടയിൽ ഈ ചായക്കടക്കാരൻ 

എങ്ങോട്ടാണ് ഓടുന്നത് ?

"നല്ല തലവേദന 

ഒരു ഗുളികമേടിക്കാനാ സാറേ" 

തിരക്കിനിടയിൽ ഈ മെഡിക്കൽഷോപ്പുകാരൻ   എങ്ങോട്ടാണോടുന്നത്? 

"നല്ല തലവേദന 

ഒരു ചായ കുടിക്കാനാ സാറേ"

 അനിവാര്യത

കൈകളുടെ ആവശ്യം 

നന്നേ കുറഞ്ഞിരിയ് ക്കുന്നു 

പണ്ട് 

കൊതുകുകളെ കൊല്ലുവാൻ 

കൈകൾ വേണമായിരുന്നു 

ബലിയിടുവാൻ 

കൈകൾ വേണമായിരുന്നു 

ഓ ! ഇപ്പോഴും കൈകൾ വേണമല്ലോ കൊല്ലുവാൻ!

 എഴുത്താണി

 പേന പേൻ പോലെ 

ചിലപ്പോൾ ചൊറിയും 

പേന പൂപോലെ 

ചിലപ്പോൾ മണക്കും 

 പേന പുഴപോലെ 

ചിലപ്പോൾ ഒഴുകും 

പേന വാൾ പോലെ 

ചിലപ്പോൾ മുറിയും

ആകാംക്ഷ

 മകൾ പ്രസവമുറിയിലാണ് 

വല്ലാത്ത ആകാംക്ഷ 

ഞാൻ അപ്പുപ്പനാകുമോ 

അമ്മുമ്മയാകുമോ 



Read More in Organisation

Comments