Saturday, April 19, 2025 Thiruvananthapuram

മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ

banner

3 years Ago | 515 Views

ശ്രദ്ധേയമായ ഒട്ടേറെ പ്രധാന ദിവസങ്ങൾ ഉൾക്കൊള്ളുന്ന മാസമാണ് മാർച്ച് മാസം. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവയെല്ലാംതന്നെ പ്രത്യേകമായി ഓർത്തുവെക്കേണ്ട ദിവസമാണ്. 

മാർച്ച് 1 

അഭ്രപാളികളിലൂടെ മലയാളികളെ പതിറ്റാണ്ടുകളോളം കുടുകുടെ ചിരിപ്പിച്ച അടൂർഭാസി ഈ ഭൂമിയിൽ പിറന്നു വീണത് മാർച്ച് മാസം ഒന്നാം തീയതിയാണ് 1929 മാർച്ച് 1.  

മാർച്ച് 2 

സർജിനി നായിഡുവിന്റെ ചരമദിനം. 1949 മാർച്ച് 2 നാണ് നായിഡു ഇഹലോകവാസം വെടിഞ്ഞത്. 

മാർച്ച് 3 

കെ. മൊയ്തു മൗലവി ചരമദിനമാണ്. 2005 ലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. മാർച്ച് 3 വന്യജീവി ദിനമായും ആചരിക്കുന്നു. 

മാർച്ച് 4 

ശബ്ദതാരാവലിയുടെ കർത്താവ് ശ്രീകണ്ടേശ്വരം പത്മനാഭപിള്ള മാർച്ച് 4 നാണ് അന്തരിച്ചത്. 

മാർച്ച് 6 

സഹോദരൻ അയ്യപ്പൻ അന്തരിച്ചു. 1986 മാർച്ച് 6 നായിരുന്നു ആ ദുഃഖ സംഭവം നടന്നത്. മൈക്കലാഞ്ചലോ ജനിച്ചത് മാർച്ച് 6 നാണ്. 1475 മാർച്ച് 6. 

മാർച്ച് 8 

അന്താരാഷ്ട്ര വനിതാദിനമാണ്. ലോകരാജ്യങ്ങൾ മാർച്ച് 8 വനിതാശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന നടപടികൾക്ക് രൂപം നൽകുന്നു. 

മാർച്ച് 13  

കവിത്രയങ്ങളിലൊരാളായ വള്ളത്തോൾ നാരായണമേനോൻ മാർച്ച് 13 ന് ഇഹലോകവാസം വെടിഞ്ഞു. 

മാർച്ച് 14 

കമ്മ്യുണിസ്റ്റ് ആചാര്യനായ കാറൽമാർക്സ് അന്തരിച്ചത് 1883 മാർച്ച് 14 നായിരുന്നു. മാർച്ച് 14 എസ്.കെ പൊറ്റക്കാട് ജന്മദിനമാണ്. 

മാർച്ച് 15 

ആഗോള ഉപഭോക്‌തൃ സംരക്ഷണ ദിനമാണ് ഉപേഭോക്തൃ സംരക്ഷണത്തിന് പ്രാധാന്യം ലഭിച്ചതിലൂടെ  ഉണ്ടായ നേട്ടങ്ങൾ വളരെ വലുതാണ്. 

മാർച്ച് 19 

'രണ്ടുകാലിൽ സഞ്ചരിച്ച ഒരു കൊടുങ്കാറ്റ്' അനന്തതയിൽ വിലയം പ്രാപിച്ചത്. കമ്മ്യൂണിസ്റ്റ് നേതാവും പണ്ഡിതനുമായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 

1998 ലായിരുന്നു തൊഴിലാളിവർഗ്ഗ സംരക്ഷകന്റെ അന്ത്യം സംഭവച്ചത്. 

മാർച്ച് 21 

രാജ്യം ആദരിച്ച തൊഴിലാളിവർഗ്ഗ ജേതാവ് എ.കെ. ഗോപാലൻ അന്തരിച്ചു. 1977 ലായിരുന്നു ആ വെളിച്ചം ചുവന്ന ചിറകടിച്ചു പറന്നുപോയത്. 

മാർച്ച് 21 ലോക വനിതാദിനമായും ആചരിക്കുന്നു. ആഗോള വംശീയത വിരുദ്ധ ദിനവും മാർച്ച് 21 നാണ്. 

മാർച്ച് 22 

ലോക ജലദിനമാണ്. 'ജലം അമൂല്യമാണ് അതു സംരക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായാണ് ജലദിനാചരണമാരംഭിച്ചത്.

ശകവർഷത്തെ ആധാരമാക്കിയുള്ള കലണ്ടർ മാർച്ച് 22 ന് ദേശീയ കലണ്ടറായി അംഗീകരിച്ചു. 

മാർച്ച് 23 

മാർച്ച് 23 ലോക കാലാവസ്ഥ ദിനമാണ്. അതേദിവസം തന്നെയാണ് റാംമനോഹർ ലോഹ്യ ജന്മദിനം. ഭഗത് സിംഗ്, രാജ്ഗുരു, സുവദേവ്‌ എന്നിവരെ തൂക്കിലേറ്റിയ കറുത്ത ദിനവും മാർച്ച് 23 ആണ്.

മാർച്ച് 24 

ലോക ക്ഷയരോഗ ദിനമാണ്. ക്ഷയരോഗ നിർമാർജന പരിപാടികളുമായാണ് ക്ഷയരോഗദിനം ആചരിക്കുന്നത്. 

മാർച്ച് 25

മലയാള കവിത ഗാനരംഗങ്ങളിൽ വസന്തം വിരിയിച്ച കവി വയലാർ രാമവർമ്മ ജന്മദിനം മാർച്ച് 25 നാണ്. 

മാർച്ച് 26 

മാർച്ച് 26 വി.ടി. ഭട്ടത്തിരിപ്പാട് ജന്മദിനമാണ്. 1919-ൽ വി.ടി. യും മറ്റു യുവാക്കളും ചേർന്ന് നമ്പൂതിരി യുവജനസംഘടനയും  'ഉണ്ണി നമ്പൂതിരി' എന്ന പേരിൽ അതിന്റെ മുഖപത്രവും ആരംഭിച്ചു.  

മാർച്ച് 27 

ലോക നാടകദിനമായി ആചരിക്കുന്നു. എക്സ്റേ കണ്ടുപിടിച്ച വിൽറഹം =കോൺറാഡ് റോൺട്ജൻ ജനിച്ചതും മാർച്ച് 27 നുതന്നെ. 

മാർച്ച് 28 

മലയാള പത്രപ്രവർത്തനരംഗത്തെ അഗ്നിനക്ഷത്രമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാർച്ച് 28 ന് അന്തരിച്ചു. 

മാർച്ച് 29

വേലുത്തമ്പി ജീവ രക്തസാക്ഷിയായത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ചരിത്രത്താളുകളിൽ തിളങ്ങുന്ന ലിപികളാലാണ് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. 1809 ലായിരുന്നു വേലുത്തമ്പിദളവ മരണത്തിന്റെ മടിത്തട്ടിലേക്ക് മടങ്ങിയത്. മാർച്ച് 29നു തന്നെയായിരുന്നു പ്രശസ്ത ചലച്ചിത്ര നടനും ഫലിത സാമ്രാട്ടുമായ അടൂർഭാസി വിടപറഞ്ഞതും. 1990 മാർച്ച് 29. 

മാർച്ച് 30 

പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചത് മാർച്ച് 30 നാണ്. ചരിത്ര സംഭവമായ വൈക്കം സത്യാഗ്രഹത്തിന്റെ ആരംഭം 1925 മാർച്ച് 30 നായിരുന്നു. ലളിതാംബിക അന്തർജനത്തിന്റെ ജന്മദിനമാണ് മാർച്ച് 30. എം.പി. അപ്പൻ ജന്മദിനവും അതേദിവസം തെന്നെ. പ്രശസ്ത സാഹിത്യകാരൻ .വി. വിജയൻറെ ചരമദിനവും മാർച്ച് 30. 2005 മാർച്ച് 30ന് ഒ.വി. വിജയൻ അന്തരിച്ചു. 

മാർച്ച് 31 

മാർച്ച് 31 നാണ് കമലാദാസ് എന്ന മാധവിക്കുട്ടി കമലാ സുരയ്യയുടെ ജന്മദിനം. പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ അന്തരിച്ചു.  



Read More in Organisation

Comments