ഒക്ടോബർ ഡയറി

2 years, 4 months Ago | 243 Views
ഒക്ടോബർ 1
വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കിൽ തുടർച്ചയായ മൂന്നാം വട്ടവും അര ശതമാനം വർദ്ധന വരുത്തി.
36-മത് ദേശീയ ഗെയിംസിൽ സ്വർണവുമായി കേരളം. രണ്ടു വീതം സ്വർണ്ണവും വെങ്കലവും ഒരു വെള്ളിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.
ഒക്ടോബർ 2
സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.
പോലീസുദ്യോഗസ്ഥർ വിവാദ വ്യവസായികളും കളങ്കിത വ്യക്തികളുമായുള്ള ചങ്ങാത്ത ഒഴിവാക്കണമെന്നും ഇത്തരം അവിശുദ്ധബന്ധം കണ്ടെത്തിയൽ കർശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ താക്കീത്.
ഒക്ടോബർ 3
പ്രവാസി വ്യാപാര പ്രമുഖനും ചലച്ചിത്ര നിർമ്മാതാവുമായ എം. എം. രാമചന്ദ്രൻ എന്ന അത് ലസ് രാമചന്ദ്രൻ അന്തരിച്ചു.
ഈ വർഷത്തെ വൈദ്യശാസ്ത്രനോബൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്തെ പേബോക്ക്. സ്ട്രോക്ക്, സ്റ്റോക്ക് ഹോംലെ കരോലിൻ സ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നോബൽ കമ്മിറ്റി സെക്രട്ടറി തോമസ് പേൾമാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഒക്ടോബർ 4
തുടർച്ചയായ മൂന്നാം തവണയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ സംസ്ഥാന സമ്മേളനം ഐകകണ്ഠ്യന തിരഞ്ഞെടുത്തു.
പുനലൂർ എം.എൽ.എ.യും കെ.പി.സി.സി അംഗവുമായ പുനലൂർ തൊളിക്കോട് വേമ്പനാട്ട് ഹൗസിൽ പുനലൂർ മധു അന്തരിച്ചു.
ഇന്ന് മഹാനവമി.
ഒക്ടോബർ 6
സരസ്വതിദേവിയെ വണങ്ങി വിദ്യാരംഭത്തിന് മംഗളകരമായ തുടക്കം. 51 അക്ഷരത്തിന്റെ പൊരുൾ നിറയുന്ന ഹരിശ്രീയെഴുതിയ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഗുരുക്കന്മാർ നാവിൽ സ്വർണ്ണം കൊണ്ടെഴുതിയും കുട്ടികളെ അറിവിന്റെ ആദ്യ പാതയിലേക്കു നയിച്ചു.
സ്കൂൾ യാത്ര സംഘത്തിന്റെ ബസ് കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് പിന്നിൽ ഇടിച്ച് ഒൻപത് പേർ മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികളും അധ്യാപകരുമാണ് അപകടത്തിൽ പെട്ടത്.
ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ മലയാളികളുടെ നേതൃത്വത്തിൽ നടന്ന മയക്കുമരുന്ന് കടത്ത് മുംബൈയിൽ പിടികൂടി. 1476 കോടി രൂപയുടെ മയക്കുമരുന്നാണ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഒക്ടോബർ 7
ആത്മകഥാംശമുള്ള രചനകളിലൂടെ ജീവിത സത്യങ്ങൾ അനാവരണം ചെയ്ത പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി അനി എർണോ സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനത്തിന് അർഹയായി.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഒമ്പതാം സീസണിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കമായി.
മയക്കുമരുന്നിതിരെയുള്ള പോരാട്ടം സർക്കാരിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂട്ടായ ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണ പോരാട്ടമാണെന്നും അത്രമേൽ പ്രാധാന്യമുള്ള കാമ്പെയ്നിൽ നാടിന്റെ രക്ഷയ്ക്കായി അണിനിരക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
ഒക്ടോബർ 8
ലോകപ്രശസ്ത നോർവിജിയൻ കമ്പനികളും നോർവെ മലയാളികളും വ്യവസായ, വാണിജ്യ നിക്ഷേപത്തിന് കേരളത്തിലേക്ക്.
സമാധാന നോബൽ: എയ്ൽസിനും റഷ്യൻ, യുക്രെയിൻ സംഘടനകൾക്കും; യുക്രെയിനിനെ ആക്രമിക്കാൻ കൈകോർത്ത റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഉറ്റ തോഴനായ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകഷെൻകോയ്ക്കും തിരിച്ചടിയായി ഇക്കൊല്ലത്തെ സമാധാന നോബൽ പ്രഖ്യാപനം.
അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ്ണ പുരസ്കാരം നേടി കേരളം ടൂറിസം.
ഒക്ടോബർ 9
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലും വാണിജ്യ വിക്ഷേപണത്തിനും വൻ കുതിപ്പിന് കളമൊരുക്കി ചരിത്രത്തിലാദ്യമായി ആറ് ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐ. എസ്. ആർ. ഒ.
ഇന്ന് നബിദിനം
പ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശം ഇല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രത്യുൽപാദന വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അഭിമാജ ഘടകമായതിനാൽ അനുച്ഛേദം 21 പ്രകാരം സ്ത്രീകളെ ഇക്കാര്യത്തിൽ നിർബന്ധിക്കാൻ നാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒക്ടോബർ 10
മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ മരുന്ന് കുറിപ്പടിയിൽ സർക്കാരിന്റെ പിടി വീഴുന്നു. ആശുപത്രികളിൽ സ്റ്റോക്കുള്ള മരുന്നുകൾ നിർദ്ദേശിക്കാതെ ചില പ്രത്യേക കമ്പനികളുടെ മരുന്നുകൾ മാത്രം കുറിപ്പടിയിൽ എഴുതുന്നുവെന്നും രോഗികൾ പുറത്തുനിന്നു വാങ്ങേണ്ടി വരുന്നതു പതിവാകുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണിത്.
കേരളത്തിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ ആരോഗ്യം മേഖലയിലെ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ തൊഴിൽ കുടിയെറ്റവും സാദ്ധ്യമാക്കാൻ സംസ്ഥാന സർക്കാർ ധാരണ പത്രം ഒപ്പിട്ടു.
ഒക്ടോബർ 11
മൂന്നു വട്ടം ഉത്തരപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു.
ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബൽ യു.എസ്സു കാരായ മൂന്നുപേർ പങ്കിട്ടു. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധിയെയും സംബന്ധിച്ച ഗവേഷണത്തിന് ബെൻ എസ്. ബെർണാംകി, ഡഗ്ലസ് ഡബ്ള്യു, ഡയമണ്ട്, ഫിലിപ് എച്ച് ഡിബ് വിഗ് എന്നിവർക്കാണ് പുരസ്കാരം.
എം.ജി റോഡിന്റെ ഒരു ഭാഗവും ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വാടകയ്ക്ക് നൽകാനോ പാർക്കിംഗ് ഫീസ് പിരിക്കാനോ അനുമതി ഇല്ലെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകി.
ഒക്ടോബർ 12
പുതിയ കോളേജിന്റെ അനുമതി നടപടികളിൽ കണ്ണൂർവൈസ് ചാൻസലർ അധികാര പരിധി മറികടന്നു പ്രവർത്തിച്ചതായി ഹൈക്കോടതി. അനുമതി നടപടികളിൽ അനാവശ്യ തിടുക്കമെന്നും കോടതി.
സുപ്രീംകോടതിയുടെ 50 -മത് ചീഫ് ജസ്റ്റിസ്സായി ഡി.വൈ. ചന്ദ്രചൂഡനെ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് ശുപാർശ ചെയ്തു.
കോമൺ വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ലക്ഷ്യ സെൻ ബാഡ് മിന്റൻ ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്ത്. ലക്ഷ്യയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആണിത്.
ഒക്ടോബർ 13
കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) ചട്ടപ്രകാരം കല്യാണം രജിസ്റ്റർ ചെയ്യാൻ വിവാഹം നടന്നതായി ഉറപ്പിക്കുകയാണ് വേണ്ടതെന്നും മതം പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി.
പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അടിയന്തര അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യ സുപ്രീം കോടതി തള്ളി.
ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളിൽ സുതാര്യത ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിനും 2022ലെ മൾട്ടി- സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഒക്ടോബർ 14
നാടിനെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളെയും കുട്ടികളെയും കാണാതായതിന് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പരിശോധിക്കാൻ പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് പോലീസിന്റെ ഒടുവിലത്തെ അധികാരിക ആധികാരിക കണക്ക് 2018 ലേതാണ്.
കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഹർജികൾ തീർപ്പാക്കിയ രണ്ടംഗ ബെഞ്ചിന്റെ ജഡ്ജിമാർ ഭിന്നവിധി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
ഒക്ടോബർ 15
ടിക്കറ്റിതര വരുമാനത്തിലൂടെ നഷ്ടം നികത്താൻ ശ്രമിക്കുന്ന കെ. എസ്. ആർ. ടി. സി ക്ക് തിരിച്ചടിയായി, ബസ്സുകളിൽ പരസ്യം പാടില്ലെന്നും ചട്ടങ്ങൾ പാലിക്കുന്നതിന് പൊതു, സ്വകാര്യ വാഹനമെന്ന വേർതിരിവില്ലെന്നും ഹൈക്കോടതി.
കോർപ്പറേഷൻ മുതൽ ഗ്രാമപഞ്ചായത്ത് വരെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ സോഫ്റ്റ് വെയറിലെ പഴുതുകൾ മുതലെടുത്ത് കെട്ടിടങ്ങൾക്കും മറ്റും പെർമിറ്റ് നൽകുന്നതിനടക്കമുള്ള ക്രമക്കേട് അവസാനിപ്പിക്കാൻ പുതിയ ഏകീകൃത സംവിധാനം. കെ.സ്മാർട്ട് എന്ന പേരിൽ ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വെയർ തയ്യാറാക്കുന്നത്.
ഒക്ടോബർ 16
സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരി സംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്ന സ്കൂളുകളെന്ന് എക്സൈസ് ഇന്റൽജൻസ് റിപ്പോർട്ട്. ഈ സ്കൂളുകളിൽ ആഴ്ചയിലൊരിക്കൽ മിന്നൽ പരിശോധന നിർബന്ധമാക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ സ്ഥാനപതി ലിയോ പോൾദോ ജിറേല്ലി ഔദ്യോഗിക സ്ഥാന ചിഹ്നമായ പാലിയം കഴുത്തിലണിയിച്ചു.
ഒക്ടോബർ 17
സർക്കാർ ഓഫീസുകളിൽ സേവനങ്ങൾക്കും മറ്റു പണമടയ്ക്കേണ്ടത് ഗൂഗിൾ പേ, പേയ്ടിഎം തുടങ്ങിയ ഓൺലൈൻ പെയ്മെന്റ് സംവിധാനങ്ങൾ വഴിയാക്കണമെന്ന് സർക്കാരിനു വിജിലൻസിന്റെ ശുപാർശ.
സ്കൂൾ ഗെയിംസിൽ ഭാരോദ്വഹന മത്സരത്തിൽ ആതിഥേയരായ തൃശ്ശൂർ സ്വർണ്ണം വാരി കൂട്ടിയപ്പോൾ കരാട്ടെയിൽ തിരുവനന്തപുരത്തിന്റെ ആധിപത്യം.
ഒക്ടോബർ 18
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഇന്ത്യയുടെ 50 - മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ പുതിയ ജനിതക വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേരളം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റർ പ്രൈസസ് ലിമിറ്റഡിന് കൈമാറിയ നടപടിയെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.
ഒക്ടോബർ 19
കേരള സമ്പദ് ഘടനയുടെ ദിശ താഴേക്കെന്ന സൂചന നൽകി അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ്. ഒക്ടോബർ ആദ്യ ആഴ്ചയിൽ പ്രസിദ്ധീകരിച്ച രേഖയിലാണ് കേരളത്തിന്റെ റേറ്റിംഗ് ഔട്ട് ലുക്ക് സ്റ്റേബിളിൽ നിന്ന് നെഗറ്റീവിലേക്ക് മാറ്റിയത്.
കേന്ദ്ര പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിൽ വിവിധ സർവീസുകൾ ഒരുക്കാൻ കേന്ദ്രസർക്കാർ സമഗ്ര പോർട്ടൽ പുറത്തിറക്കി. എന്ന് പോർട്ടലാണ് തുറന്നത്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ജെമിനി -4, അപ്പോളോ -9 ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ബഹിരാകാശ യാത്രികൻ ജെയിംസ് മക്ഡിവിറ്റ് അന്തരിച്ചു.
ഒക്ടോബർ 20
അഴിമതി തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ കറൻസി രഹിത ഓൺലൈൻ ഇടപാടിലേക്ക് മാറുന്നു. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും കടക്കുന്ന ടാക്സി വാഹനങ്ങളുടെ പെർമിറ്റ് വിതരണം പൂർണ്ണമായും ഓൺലൈനാ യി മാറും.
സംസ്ഥാനത്ത് 2019 നു മുമ്പ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ മുനിസിപ്പൽ, പഞ്ചായത്ത് രാജ് ചട്ടങ്ങൾ പുറപ്പെടുവിക്കാൻ മന്ത്രിസഭാ തീരുമാനം.
ഒക്ടോബർ 21
ബ്രിട്ടനിൽ ആശാസ്ത്രീയമായി നികുതികൾ വെട്ടി കുറച്ചു സാമ്പത്തിക പാക്കേജിനെതിരെ കൺസർവേറ്റിവ് പാർട്ടിയിലും പുറത്തും രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ ലിസ്ട്രസ് രാജിവെച്ചു.
ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന തരത്തിൽ കരാറുകളുണ്ടാക്കിയതിന് ഗൂഗിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) 1,337 കോടി രൂപ പിഴ ചുമത്തി.
ഒക്ടോബർ 22
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. സുരക്ഷിത ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കെട്ടിട നികുതി അടക്കമുള്ള വരുമാനങ്ങളുടെ 90% എങ്കിലും പിടിച്ചെടുക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ ഒരു ശതമാനം വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു.
ഒക്ടോബർ 24
സ്കൂൾ കലോത്സവത്തിൽ അറബിക്, സംസ്കൃത കലോത്സവത്തിലും ജനറൽ വിഭാഗത്തിലുമായി ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്.
ലാസലഹരി ഉപയോഗം സംസ്ഥാനത്ത് കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ ആശങ്കപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ വർദ്ദന നാലിരട്ടിയിലേറെ. ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം 16,752 ലാസലഹരി മരുന്നുകേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു.
ഒക്ടോബർ 25
ചരിത്രമെഴുതി ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഈ സ്ഥാനത്ത് എത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യത്തെയാളും ആദ്യത്തെ ഇന്ത്യൻ വംശജനമാണ് ഋഷി സുനക്
മാലിന്യ സംസ്കരണത്തിലെ നിയമലംഘനങ്ങൾ പിടികൂടാൻ പോലീസിനെ ഉൾപ്പെടുത്തി ജില്ലകൾ തോറും സ്ക്വോഡ് വരുന്നു. സ്ഥലത്ത് വെച്ചു തന്നെ പിഴ ഈടാക്കും. തദ്ദേശസ്ഥാപനങ്ങളിൽ ജീവനക്കാരുടെ കുറവും പരിശോധനയ്ക്ക് വാഹനം ഉൾപ്പെടെയുള്ള സൗകര്യമില്ലാത്തതും നടപടികളെടുക്കുന്നതിൽ തടസ്സമാണ്.
ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ തടയാൻ പ്രത്യേക നിയമനിർമ്മാണം നടത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച വിഷയം സുപ്രീം കോടതി പരിശോധിച്ചു വരുന്നതിനിടയാണിത്.
ഒക്ടോബർ 17
പി. എസ്. സി. ചെയർമാനായി ഡോ. എം. ആർ. ബൈജുവിനെ നിയമിക്കുന്നതിന് ഗവർണറുടെ ശുപാർശ ചെയ്യാൻ മന്ത്രി സഭ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ചെയർമാൻ എം കെ സക്കീർ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്നതും ഗവേഷണ ചികിത്സാരംഗത്തു കൂടുതൽ നടത്തേണ്ടതുമായ 19 തരം ഫംഗസിന്റെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തിറക്കി.
ന്യൂസിലാൻഡ് പാർലമെന്റിൽ ചരിത്രത്തിലാദ്യമായി വനിതാ ആധിപത്യം. ലിബറിൽ ലേബർ പാർട്ടി എം.പിയായി സൊറാ പെകെ മേസൺ സത്യപ്രതിജ്ഞ ചെയ്തത്തോടെ വനിതകളുടെ എണ്ണം 60 ആയി.

ഒക്ടോബർ 27

ഒക്ടോബർ 28
സംസ്ഥാനത്തെ മത, ജീവകാരുണ്യ സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിച്ച് കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരണം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ- വനിത താരങ്ങൾക്ക് ഇനിമുതൽ തുല്യ വേദനം (മാച്ച് ഫീ) നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി. സി. സി. ഐ) പ്രഖ്യാപിച്ചു.
സർക്കാരിലെ ക്ലറിക്കൽ തസ്തികകളിൽ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണമെങ്കിൽ ഇനി മിനിറ്റിൽ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
ഒക്ടോബർ 29
സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട്, എയ്ഡ്സ് സ്കൂൾ എംപ്ലോയിസ് ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ 7.1% ആക്കി പുതുക്കി സർക്കാർ ഉത്തരവിറക്കി.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്കാരിക ഭരണകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരത്തിന് ഡോ. എം ലീലാവതി തിരഞ്ഞെടുക്കപ്പെട്ടു.
പാകിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കരസേനയുടെ കാലാൾപട ദിനത്തിന്റെ 76 -ആം വാർഷികാഘോഷത്തോടനുബന്ധിച്ച് ശ്രീനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ 30
ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും ഗുരുതര ഭീഷണിയായ ഭീകര പ്രവർത്തനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ ഒന്നിക്കണമെന്ന് ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്ത് യു. എൻ. ഭീകരവിരുദ്ധ സമിതിയുടെ ഡൽഹി പ്രഖ്യാപനം.
ഒക്ടോബർ 31
പാട്ടത്തിനെടുത്ത ഭൂമിയിലും പട്ടയം ലഭിക്കാത്ത വനഭൂമിയിലും കൃഷി ചെയ്യുന്നവർക്കും തേനീച്ച കർഷകർക്കും കൃഷിവകുപ്പിന്റെ ഹ്രസ്വ - വാർഷിക വിള ആനുകൂല്യം ഉറപ്പാക്കി സർക്കാർ ഉത്തരവ്. നിലവിലുള്ള വ്യവസ്ഥകളിൽ ഇതിനായി കൃഷിവകുപ്പ് മാറ്റം വരുത്തി.
സിൽവർലൈൻ സർവേ നടത്തിയ അലൈൻമെന്റ് പ്രദേശത്തെ ഭൂമി വായ്പയ്ക്ക് ഈടായി വാങ്ങാമെന്നു സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരണ രജിസ്റ്ററുടെ കത്ത്. ഭൂമിയിൽ സർവേ നടത്തിയതിന്റെ പേരിൽ വായ്പ നിക്ഷേധിക്കരുത്.
Read More in Organisation
Related Stories
ലീഡർ ലീഡർ മാത്രം
2 years, 9 months Ago
മണ്ഡോദരി: തിന്മകൾക്കിടയിലെ നന്മയുടെ വെളിച്ചമെന്ന് ബി.എസ്. ബാലചന്ദ്രൻ
3 years, 3 months Ago
മറുകും മലയും (BSS)
2 years, 9 months Ago
ബി.എസ്.എസ് അഗ്രി സ്കൂൾ: ഏകദിന ശിൽപശാല ബി.എസ്. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു
2 years, 5 months Ago
സമൂഹം 'ബോക്സ് ലൈഫിൽ നിന്നും പുറത്തുവരണം: ബി.എസ്. ശ്രീലക്ഷ്മി
2 years, 1 month Ago
ഹോക്കിയും ഹോക്കി മാന്ത്രികനും
3 years, 5 months Ago
Comments