Friday, April 18, 2025 Thiruvananthapuram

പ്രൊഫ. നാലപ്പാടിനേയും പത്മശ്രീ കെ. എം. ചെറിയാനേയും ആദരിക്കുക വഴി ബി. എസ്. എസ്. ആദരിക്കപ്പെടുന്നു: ബി. എസ് ബാലചന്ദ്രൻ.

banner

2 years, 5 months Ago | 226 Views

 പ്രൊഫ. എംഡി നാലപ്പാടിനെയും പത്മശ്രീ ഡോ. കെ. എം. ചെറിയാനെയും ആദരിക്കുക വഴി ബി. എസ്. എസാണ് ആദരിക്കപ്പെടുന്നതെന്ന് ഭാരത സേവക്  സമാജ് അഖിലേന്ത്യാ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.

 ഇരുവരും ആദരിക്കപ്പെടുന്നതിലൂടെ  പ്രസ്ഥാനത്തിനൊപ്പം ഈ നാടും ധന്യമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ദില്ലിയിൽ നടന്ന ബി. എസ്. എസ്. ദേശീയ സമ്മേളനത്തിൽ വെച്ച് പ്രൊഫ. എം. ഡി നാലപ്പാടിന് ബി. എസ്. എസ്സിന്റെ 'ഭാരത് ചക്ര' ബഹുമതിയും പത്മശ്രീ ഡോ. കെ. എം. ചെറിയാന് 'ഭാരത മഹാൻ' ബഹുമതിയും നൽകി ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി. എസ്. ബാലചന്ദ്രൻ.

 എം. ഡി. നാലപ്പാടിനെ പരാമർശിക്കാതെ തന്റെ പൂർവ്വ കാലം പറയുക സാധ്യമല്ല എന്ന ആമുഖത്തോടെയാണ് ബി. എസ്. ബാലചന്ദ്രൻ തന്റെ പ്രസംഗം ആരംഭിച്ചത്. സാമൂഹ്യ സേവനം എന്ന ദിശാബോധം തന്നിൽ സൃഷ്ടിച്ചത് എം.ഡി നാലപ്പാട് രൂപീകരിച്ച 'കൗടില്യാ ട്രസ്റ്റിന്റെ' പ്രവർത്തകനായപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.  ഇന്ന് സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന പല പ്രമുഖരുടെയും  വഴികാട്ടിയാണ് ശ്രീ. നാലപ്പാടെന്നും ബി. എസ് ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി. കാൻഫെഡ് എന്ന പ്രസ്ഥാനത്തിലൂടെ തന്നെ അനൗപചാരിക  വിദ്യാഭ്യാസ രംഗത്തേയ്ക്ക് ആനയിച്ചതും പ്രൊഫ. തന്നെയാണ്.

ഡോ. കെ. എം. ചെറിയാൻ ബി. എസ്. എസിന്റെ ശക്തിയും പ്രേരണയുമാണെന്ന് ദേശീയ ചെയർമാൻ പറഞ്ഞു.  പത്മശ്രീ ഡോ. കെ. എം. ചെറിയാൻ  ബി. എസ്. എസ്. സെന്റർ നടത്തുന്നു എന്നത് ബി. എസ്. എസിന്റെ യശ്ശസ്  വർദ്ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരതമ്യങ്ങൾക്ക് അതീതനാണ് പത്മശ്രീ ചെറിയാൻ.  അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ പ്രസ്ഥാനവും നാടും ധന്യമാവുകയാണ്- ബി. എസ് ബാലചന്ദ്രൻ തുടർന്നു പറഞ്ഞു.  



Read More in Organisation

Comments