Tuesday, April 15, 2025 Thiruvananthapuram

മികച്ച വനിതാ ക്രിക്കറ്റ് താരമാവാന്‍ ഒരുങ്ങി ഷഫാലിയും സ്നേഹ് റാണയും

banner

3 years, 9 months Ago | 319 Views


ഐസിസിയുടെ ജൂണിലെ മികച്ച വനിതാ താരമാവാന്‍ ഒരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അം​ഗങ്ങളായ ഷഫാലി വര്‍മയും സ്നേഹ് റാണയും. ഇം​ഗ്ലണ്ടിന് എതിരായ പരമ്പരയിലെ  മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ജൂണിലെ താരമാവാനുള്ള പട്ടികയില്‍ ഇടം നേടിക്കൊടുത്തത് . ഇം​ഗ്ലണ്ടിന്റെ ഇടം കൈയന്‍ സ്പിന്നര്‍ സോഫി എക്ലിസ്റ്റണാണ് പട്ടികയിലെ മൂന്നാമത്തെ താരം.

പുരുഷ താരമാവാനുള്ളവരുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ കെയ്ല്‍ ജയ്മിസണ്‍‌, ഡെവോണ്‍ കോണ്‍വെ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീ കോക്ക് എന്നിവരാണ് ഇടം നേടിയിരിക്കുന്നത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും  ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്  ഫൈനലിലും നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും അന്തിമ പട്ടികയിലെത്താന്‍ സഹായിച്ചിരിക്കുന്നത്.



Read More in Sports

Comments