ഗാന്ധി ഭാരത്
1 year, 6 months Ago | 211 Views
ആധുനിക മാനവചരിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്നാണ് ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളും. സത്യത്തിലും അഹിംസയിലും നീതിയിലും ധർമ്മത്തിലും അധിഷ്‌ഠിതമായ കർമ്മ പ്രവർത്തനങ്ങളായിരുന്ന ആ മഹത് വ്യക്തി. ലക്ഷ്യങ്ങൾക്കായി അവലംബിച്ച മാർഗ്ഗങ്ങൾ, അഹിംസയിൽ ഊന്നിയ പ്രവർത്തനങ്ങളായിരുന്നു ഗാന്ധിജി ജീവിച്ചിരുന്ന കാലം വരെ പിന്തുടർന്നത്.
ഗാന്ധിജിയുടെ കാഴ്‌ചപാടിൽ ഹിംസ എന്നാൽ പരമമായ സ്നേഹമാണ് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോൾ അല്ല മറിച്ച് ഹിംസ ചെയ്യുവാൻ താത്പര്യം ഇല്ലാതെ വരുമ്പോൾ ആകണം അഹിംസ ഉണ്ടാകേണ്ടത്. സത്യവും, അഹിംസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായാണ് അദ്ദേഹം നമുക്ക് കാട്ടി തന്നത്. സത്യം ലക്ഷ്യവും, അഹിംസ അതിലേക്കുള്ള മാർഗ്ഗവും അഹിംസ എന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കാനുള്ള സന്നദ്ധതയും കൂടിയാണെന്നാണ് അദ്ദേഹം നമുക്ക് മനസ്സിലാക്കി തന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു ഭീരുവിനെ അഹിംസ ഉപദേശിക്കുന്നത് അന്ധനെ നയനമനോഹരമായ പ്രകൃതി ദ്യശ്യങ്ങൾ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്നത് പോലെയാണ്. ഗാന്ധിജിയുടെ മതം സത്യത്തെയും അഹിംസയെയും അടിസ്‌ഥാനമാക്കി ഉള്ളതാണ്. സത്യത്തെ ദൈവമായും അത് തിരിച്ചറിയാനുള്ള മാർഗ്ഗത്തെ അഹിംസയായും അദ്ദേഹം കണ്ടിരുന്നു. ശക്‌തരുടെ ആയുധമാണ് അഹിംസ. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, അപരാജയമാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം
Read More in Organisation
Related Stories
പാദരക്ഷകൾ പരമ പ്രധാനം
4 years Ago
ചിരി ഒരു മരുന്നാണ്
2 years, 9 months Ago
ആരാണ് ഹനുമാന്റെ പിതാവ്
4 years, 1 month Ago
മറുകും മലയും
3 years, 2 months Ago
അക്ഷരശ്ലോകം സദസ്സിന്റെ ഉദ്ഘാടനം ഡോ. എം.ആർ. തമ്പാൻ നിർവഹിച്ചു
1 year, 5 months Ago
കൊച്ചുപിള്ള വൈദ്യനെ കുറിച്ച് കൊച്ചുപിള്ള വൈദ്യൻ
4 years Ago
"പഞ്ചകർമ്മങ്ങളും ഉപകർമ്മങ്ങളും" പ്രകാശനം ചെയ്തു.
3 years, 8 months Ago
Comments