കാൻഫെഡ് കാലഘട്ടത്തിന്റെ ആവശ്യം : എം.എം.ഹസ്സൻ

2 years, 8 months Ago | 279 Views
ജനങ്ങളെ കൂടുതൽ അറിവുള്ളവരാക്കി മാറ്റാനും അവരുടെ തൊഴിലറിവ് പരിപോഷിപ്പിക്കാനും കഴിയുന്ന നിലയിലുള്ള അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ മന്ത്രിയും ജനശ്രീ ചെയർമാനുമായ എം.എം.ഹസ്സൻ പ്രസ്താവിച്ചു.
ഇതിന്റെ അനന്ത സാധ്യതകൾ ചൂഷണം ചെയ്യാനുതകും വിധത്തിലുള്ള കർമ്മപരിപാടികൾ ആവിഷ്കരിക്കുവാൻ കാൻഫെഡിന് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.
പരിപാടികളുമായി ബന്ധപ്പെട്ടിട്ടുള്ള ഉദ്ഘാടന സമ്മേളനത്തിൽ സ്ഥാപക ജന്മദിന സന്ദേശം നൽകുകയായിരുന്നു ഐക്യജനാധിപത്യ മുന്നണി കൺവീനർ കൂടിയായ ഇഎം.എം.ഹസ്സൻ.
ജീവിതത്തിന്റെ സമസ്തമേഖലകളിലുമുള്ളവർക്ക് അവർ ആർജ്ജിച്ച അറിവ് പരിപോഷിപ്പിക്കാനും പുതിയ അറിവുകൾ സ്വായത്തമാക്കാനും കഴിയുന്ന പ്രവർത്തനങ്ങൾ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ നടത്താനാവും. തൊഴിൽപരമായി കഴിയുന്നതുമാണ്. രാജ്യത്തിൻറെ വികസനത്തിലും പുരോഗതിയിലും ജനങ്ങളെ പങ്കാളിയാക്കാനും ഇതുവഴി സാധിക്കും. ഈ നിലയിലുള്ള പ്രവർത്തനങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിനാവശ്യം.
ഈയടുത്തകാലത്താണ് കാൻഫെഡിന് പുനർജനിയുണ്ടായത്.കാൻഫെഡ് ആരംഭിച്ചതിനുശേഷം സാക്ഷരതയജ്ഞം ഉണ്ടായി എല്ലാവര്ക്കും അക്ഷരം എഴുതാനും വായിക്കാനും പഠിക്കാനും സാക്ഷരതായജ്ഞം വളരെ വിജയകരമായിരുന്നു. ഈ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് കാൻഫെഡ് ഉണ്ടായത്. ആരംഭകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വളരെ വിപുലമായ രീതിയിലാണ് രാജ്യത്ത് ഇന്ന് അനൗപചാരിക വിദ്യാഭ്യാസം നടന്നുകൊണ്ടിരിക്കുന്നത്. സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും ഔപചാരിക സിദ്യാഭ്യാസം നേടുന്നതിനേക്കാൾ കൂടുതൽ പേർ ഇന്ന് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ അറിവ് നേടുന്നു എന്നതാണ് വസ്തുത. എഴുത്തും വായനയും പഠിച്ച ഒരു സമൂഹത്തിന് അറിവ് പകരുന്ന കാര്യത്തിൽ കാൻഫെഡ് വലിയ പങ്കാണ് വഹിക്കുന്നത് - എം.എം.ഹസ്സൻ പറഞ്ഞു.
Read More in Organisation
Related Stories
എസ്.എം.എസ്.അയക്കാൻ സൗജന്യ വെബ്സൈറ്റ്
3 years, 7 months Ago
സംസ്കാരഭാരതം കാവ്യസദസ്സ്
4 years Ago
പാത്രം നീലനിറമെങ്കിൽ ഭക്ഷണം പതിവിലേറെ
3 years, 9 months Ago
ചലച്ചിത്ര പ്രതിഭ ശ്രീകുമാരൻ തമ്പി ശ്രീകുമാര സംഭവം
1 year, 8 months Ago
അറിയാം നമുക്ക് രാമായണത്തെ
3 years Ago
വയലാർ രാമവർമ്മ: ആ നക്ഷത്രം പൊലിഞ്ഞിട്ട് 46 വർഷം
3 years, 4 months Ago
നാട്ടറിവ്
2 years, 4 months Ago
Comments