ഒഴിഞ്ഞുമാറലല്ല : ആത്മപരിശോധനയാണാവശ്യം
4 years, 6 months Ago | 536 Views
ഇത്രയും പറഞ്ഞതിൽ നിന്ന് ലോകം മുഴുവനും കാപട്യവും സ്വാർത്ഥതയും കൊണ്ട് നിറഞ്ഞതാണെന്നോ,നിസ്സ്വാർത്ഥസ്നേഹം എവിടെയുമില്ലെന്നോ അർത്ഥമാകുന്നില്ല. അങ്ങനെ തോന്നുന്നെങ്കിൽ അത് നമ്മുടെ മനസ്സിന്റെ ഭ്രമം മാത്രമാണെന്നറിയണം.ആ ഭ്രമം കാരണം ലോകത്തെ മുഴുവനും വിപരീതമായി മാത്രം കാണാൻ നമ്മുടെ മനസ്സ് തുനിഞ്ഞെന്നു വരും. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലെല്ലാം സ്വാർത്ഥത നിറഞ്ഞു നിൽക്കുന്നു. നിസ്സ്വാർത്ഥ പ്രേമം പറയുന്നത് വെറുതെയാണ്.അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ട് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത് എന്നൊക്കെ മനസ്സ് നമ്മോട് പറഞ്ഞെന്നു വരും. അതും മനസ്സിന്റെ മറ്റൊരു കാപട്യമാണ്. എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിയാൽ നാം എങ്ങോട്ട് പോകും. എവിടെ പോയാലും മനസ്സ് നമ്മുടെ കൂടെത്തന്നെയാണല്ലോ ഉള്ളത്? അപ്പൊ യഥാർത്ഥത്തിൽ നാം ചെയ്യേണ്ടതെന്താണ്. നാം സ്വയം നമ്മുടെ മനസ്സിനെ പരിശോധിച്ച് നോക്കണം. അപ്പോൾ കാണാൻ അതിനുള്ളിൽ സംസാരവാസനകളും കാമാസക്തിയും, സ്വാർത്ഥതയും നിറഞ്ഞു കട്ടിപിടിച്ചിരിക്കുന്നത്. പുറമെ മാന്യതയും ത്യാഗമനോഭാവവും പ്രദർശിപ്പിക്കുന്ന പലരുടെയും അന്തരംഗം ഇത്തരത്തിലുള്ള ദുർവ്വാസനകളുടെ കൂത്തരങ്ങായിരിക്കും.അതുകൊണ്ട് വേണ്ടതുപോലെ ആത്മപരിശോധന ചെയ്തശേഷം നമ്മുടെ ഉള്ളിലിരിക്കുന്ന കാമമാകുന്ന വിഷത്തെ നിർവീര്യമാക്കുകയാണ് നാം അവശ്യം തീർക്കേണ്ട പ്രഥമ കർത്തവ്യം.
അസൂയ എന്ന മഹാവിഷം
മറ്റുള്ളവരുടെ ഉന്നതിയിൽ ഈർഷ്യ അഥവാ അസൂയ തോന്നുന്നത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന മറ്റൊരു മഹാവിഷമാണ്. ഇതിനെ തടയുവാൻ സന്തുഷ്ടിയുടെയും ആഹ്ലാദത്തിന്റെയും വിത്തുകളെ മനസ്സിലേയ്ക്ക് കടത്തിവിടുകയാണ് നാം ചെയ്യേണ്ടത്.
മറ്റുള്ളവരുടെ അഭ്യുന്നതിയിൽ സന്തോഷിക്കുവാനും നാം സ്വയം ശീലിക്കേണ്ടതാണ്. അവരുടെ സന്തോഷം നമ്മുടെയും സന്തോഷമാണെന്ന് ഹൃദയപൂർവ്വം സംഭാവന ചെയ്യണം. അന്യരുടെ സന്തോഷത്തിൽ നാം ആത്മാർഥമായി പങ്കുചേരുമ്പോൾ, നമ്മിലുണ്ടാകുന്ന ആഹ്ലാദത്തിന്റെ തരംഗങ്ങൾ അവരുടെ സന്തോഷത്തെ വർദ്ധിപ്പിക്കുകയും അതോടൊപ്പം അത്യന്തം സുഖപ്രദമായ ഒരു അന്തരീക്ഷം നമുക്ക് ചുറ്റും സൃഷ്ടിക്കപ്പെടുകയാണ്. അപ്പോൾ മാത്രമാണ് യഥാർത്ഥ സുഖവും സംതൃപ്തിയും നമുക്കനുഭവപ്പെടുക.
Read More in Literature
Related Stories
13ാം വയസ്സില്‍ ആദ്യ പുസ്തകം; വിറ്റുകിട്ടിയ പണം യുക്രൈനിലെ കുട്ടികള്‍ക്ക്
3 years, 4 months Ago
ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി. പിള്ളയുടെ ചിത്രം
3 years, 11 months Ago
അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം 'കുസിദു ബിദ്ദ ലോക' പ്രകാശനംചെയ്തു
3 years, 4 months Ago
സി. രാധാകൃഷ്ണന് അക്ഷരമുദ്ര പുരസ്കാരം
3 years, 4 months Ago
ഇത് ചരിത്രം; കവിതാസമാഹാരം കടലിനടിത്തട്ടില് പ്രകാശിതമായി
3 years, 4 months Ago
ദൈവത്തിന്റെ ചമ്മട്ടി എന്നു വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി - ആറ്റില
4 years, 6 months Ago
പുസ്തകത്തെ സ്നേഹിച്ച് ദേശീയ റെക്കോർഡിൽ ഇടം നേടി ബിന്നി സാഹിതി
4 years, 4 months Ago
Comments