ജൂൺ ഡയറി
.jpg)
3 years, 9 months Ago | 375 Views
ജൂൺ 1
റിട്ട. ജസ്റ്റിസ് അരുൺമിസ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ.
കോവിഡും ലോക്ക്ഡൗണും കാരണം രാജ്യത്തെ 1800 കുട്ടികളെ അനാഥരാക്കി. കേരളത്തിൽ 49 പേർ.
ജൂൺ 2
താമസത്തിനുള്ള വാടകവീടിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് രണ്ടുമാസത്തെ വാടകയ്ക്ക് തുല്യമായ തുക മാത്രം. രാജ്യത്ത് വാടകചട്ടത്തിന് ഇനി മുതൽ ഏകീകൃത വ്യവസ്ഥ.
കന്യാകുമാരി ജില്ലയിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ വൻ അഗ്നിബാധ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം.
ഗവൺമെന്റ് ചീഫ് വിപ്പായി ഡോ. എൻ. ജയരാജിനെ നിയമിച്ചു.
ജൂൺ 3
സംസ്ഥാനത്ത് ഈ വർഷത്തെ എൻജിനീയറിംഗ് പ്രവേശനം എൻട്രൻസ് സ്കോർ മാത്രം പരിഗണിച്ച്.
ഇസ്രയേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി ഇസാക് ഹെർസോഗിനെ തിരഞ്ഞെടുത്തു.
മുതിർന്ന പൗരൻമാർക്ക് വീടുകളിൽ വാക്സിൻ നൽകണം - ഹൈക്കോടതി.
പിണറായി സർക്കാന്റെ ആദ്യ ബഡ്ജറ്റ് - 20,000 കോടിയുടെ കോവിഡ് പാക്കേജ്. പുതിയ നികുതികൾ ഇല്ല. 5300 കോടി പാക്കേജ് തീരമേഖലയ്ക്ക്.
ജൂൺ 4
വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് കുപ്പികൾ വള്ളംതുഴഞ്ഞെത്തി വാരിമാറ്റുന്ന കായലിന്റെ കാവലാളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച കുമരകം രാജപ്പനെ തേടി കടൽകടന്ന് പുരസ്കാരമെത്തി. തായ്‌വാനിലെ സുപ്രീംമാസ്റ്റർ ചിങ് ഹായ് പ്രകൃതി സംരക്ഷകർക്ക് നൽകുന്ന ഷൈനിംഗ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡ് നൽകി ആദരിച്ചു. 7.3 ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്.
മികച്ച കാർട്ടൂണിസ്റ്റിനുള്ള 2019 - ലെ സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ അവാർഡ് കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി. കെ സുജിത്തിന് ലഭിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
ജൂൺ 5
40 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ജൂലൈ 15-നകം ആദ്യ ഡോസ് വാക്സിൻ നൽകാൻ തീരുമാനം.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ രണ്ട് വർഷത്തേക്ക് വിലക്ക്.
ജൂൺ 06
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് യു. ജി. സി. അംഗീകാരം ഉണ്ട് - രജിസ്റ്റർ ഡോ. പി. എൻ. ദിലീപ്.
ഡോ. രതീഷ് കാളിയാടൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി.
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിന് ഉത്തേജനം നൽകാൻ കേന്ദ്രം ആവിഷ്കരിച്ച പെർഫോമൻസ് ഗ്രേഡിൽ കേരളം വീണ്ടും മുന്നിൽ.
പ്രതിഷേധം കടുത്തതോടെ മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹി ജി. ബി പന്ത് ആശുപത്രി പുറത്താക്കിയ വിവാദ സർക്കുലർ പിൻവലിച്ചു.
ജൂൺ 07
18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജൂൺ 21 മുതൽ സൗജന്യ വാക്സിൻ - പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവർക്ക് നവംബർ വരെ സൗജന്യറേഷൻ.
കേരളത്തിൽ കോവിഡ് മരണം 10000 കവിഞ്ഞു.
ജൂൺ 08
കെ. പി. സി. സി. പ്രസിഡന്റായി കെ സുധാകരനെ തിരഞ്ഞെടുത്തു.
കൊടിക്കുന്നിൽ സുരേഷ് പി. ടി. തോമസ്, ടി. സിദ്ധിഖ് വർക്കിംഗ് പ്രസിഡന്റുമാർ കെ. വി. തോമസ് യു.ഡി. എഫ് കൺവീനർ.
ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് ജൂലൈ വരെ നീട്ടി യു. എ. ഇ. സിവിൽ ഏവിയേഷൻ അതോറിറ്റി.
ബംഗാളിൽ ഇടിമിന്നലേറ്റ് 26 മരണം.
കോവിഡിൽ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് - സംസ്ഥാനങ്ങളോട് സുപ്രീംകോടതി.
ജൂൺ 9
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു.
നെല്ലിന്റെ താങ്ങുവില 72 രൂപയായി വർദ്ധിപ്പിച്ചു - കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ.
ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ 37 കാരി താമര സീത്തോളിന് ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾ ലോക റെക്കോർഡ് ആണ് താമര തിരുത്തിയത്. 7 ആൺകുഞ്ഞുങ്ങളും 3 പെൺകുഞ്ഞുങ്ങളും.
വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു.
ജൂൺ 10
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളികളായ സഞ്ജുസാംസണിനെയും ദേവദത്ത് ഉൾപ്പെടുത്തി.
അശോക് ചെറിയാനും, കെ. പി. ജയചന്ദ്രനും അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാർ.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഈ വർഷം കോഴ്സുകൾ തുടങ്ങും.
ജൂൺ 11
യൂറോകപ്പ് ഫുട്ബാൾ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലിക്ക് മിന്നുന്ന ജയം. തുർക്കിയെയാണ് മൂന്ന് ഗോളുകൾക്ക് തോൽപിച്ചത്.
സർക്കാരിന്റെ നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ലൈഫ് മിഷനിൽ 10000 വീട് 12000 പേർക്ക് പട്ടയം 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ.
ഈ വർഷത്തെ കേശവദേവ് പുരസ്കാരം പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ തോമസ് ജേക്കബിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
ജൂൺ 12
കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറച്ചും, പ്രധാന മരുന്നുകൾക്കും, ഓക്സിജൻ, സാനിറ്റൈസർ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ജി. എസ്. ടി ഇളവുകൾ - കേന്ദ്രസർക്കാർ.
ചൈനീസ് തടങ്കൽ പാളയങ്ങൾ തുറന്നുകാട്ടിയ ഇന്ത്യൻ വംശജയായ മാദ്ധ്യമപ്രവർത്തക മേഘ രാജഗോപാലന് പുലിസ്റ്റർ പുരസ്കാരം ലഭിച്ചു.
ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം വനിതാ സിംഗിൾസിൽ ചെക്ക് താരം ബാർബറ ക്രെസികോവയ്ക്ക്. ഫൈനലിൽ റഷ്യൻ താരം അസ്താസിയ പവ്ല ചെങ്കോയെ ആണ് തോൽപ്പിച്ചത്.
ജൂൺ 13
ഇസ്രായേലിൽ ഒരു വ്യാഴവട്ടം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം കുറച്ച് യമിന പാർട്ടി നേതാവ് നെഹ്റു നഫ് താലി ബെന്നറ്റിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റു.
കോവിഡിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ നിർത്തി ബഹ്റൈൻ.
ജൂൺ 14
പ്രസവം അകാരണമായി വൈകിപ്പിച്ചത് മൂലം കുഞ്ഞ് മരിച്ച കേസിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് ഒരു വർഷം തടവും, പിഴയും.
ഇ. പി. എഫ്. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിർദ്ദേശം മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
രാജ്യത്ത് സ്വർണത്തിന് ഹാൾ മാർക്കിംഗ് നിയമം നിർബന്ധമാക്കി.
ജൂൺ 15
2012- ലെ കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള ക്രിമിനൽ കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരെയുള്ള ക്രിമിനൽ കേസ് അവസാനിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും ആശ്രിതർക്ക് നാല് കോടി വീതവും ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഉടമയ്ക്ക് രണ്ടു കോടി രൂപയും നൽകും.
കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരൻ സ്ഥാനമേറ്റു.
ജൂൺ 16
ലോക്ക്ഡൗൺ ഇളവുകൾക്ക് തുടക്കം.
രാജ്യത്തെ പുതിയ ഐ.ടി. ചട്ടങ്ങൾ അനുസരിക്കാത്ത ട്വിറ്ററിന്റെ ധിക്കാരത്തിന് ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര നടപടി.
ജൂൺ 17
കോവിഡ് കാരണം ഉപേക്ഷിച്ച പ്ലസ് ടു ക്ലാസ് മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പ്രകടനം 30: 30: 40 അനുപാതത്തിൽ കണക്കാക്കി ജൂലൈ 31നു മുൻപ് ഫലം അറിയാം. പത്താംക്ലാസ് ജൂലൈ 20നകം.
ആഗോള കോർപ്പറേറ്റ് ഭീമന്മാരായ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ പുതിയ ചെയർമാനായി സത്യ നെദല്ലയെ തിരഞ്ഞെടുത്തു. കോവിഡ് രണ്ടാം തരംഗത്തിൽ രണ്ട് ലക്ഷം കോടി നഷ്ടമെന്ന് ആർ. ബി. ഐ.
ജൂൺ 18
പറക്കും സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ഇതിഹാസം മിൽഖാ സിംഗ് അന്തരിച്ചു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു.
ജൂൺ 19
രണ്ട് ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ദുബായിൽ പോകാം. ചില തട്ടിപ്പുകൾ നടത്തുന്നതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓട്ടോമാറ്റിക് ഡിപ്പോസിറ്റ് ആൻഡ് ട്രാവൽ മെഷീൻ നിന്ന് പണം പിൻവലിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു.
ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനമെന്ന പദവി ആന്ധ്രാപ്രദേശിന്. 13 ലക്ഷത്തിലേറെ പേർക്കാണ് വാക്സിൻ നൽകിയത്.
ജൂൺ 20
സംസ്ഥാനത്ത് ആരോഗ്യരക്ഷ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും നൽകുന്നതിനായി സംസ്ഥാന, ജില്ലാ, പ്രാദേശികതല അതോറിറ്റികൾ വരുന്നു.
ആസാമിൽ ഇനിമുതൽ രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹത ഉണ്ടാകയില്ല. പുതിയ ജനസംഖ്യാനയം ക്രമേണ നടപ്പാക്കുന്നതിന് ഭാഗമായാണ് നിയമം.
ജൂൺ 21
18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം സൗജന്യ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് രാജ്യത്ത് തുടക്കം.
കെ. എസ്. ആർ. ടി. സി. യിൽ 5 വർഷം പുതിയ നിയമനമില്ല. ബസൊന്നിന് അഞ്ചു പേർ മതി. ഡബിൾ ഡ്യൂട്ടി ഇല്ല. ഡ്രൈവർ കം കണ്ടക്ടർ വീണ്ടും നിലവിൽ വരുന്നു.
പെട്രോളും ഡീസലും ചരക്കു സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരണം, ഉടൻ തീരുമാനം കേന്ദ്രം എടുക്കണം - ഹൈക്കോടതി.
ജൂൺ 22
മലയാളികളുടെ മനം കവർന്ന പ്രശസ്ത ഗാനരചയിതാവും കവിയുമായ പൂവച്ചൽഖാദർ അന്തരിച്ചു.
പ്രശസ്ത കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാൾ അന്തരിച്ചു.
രാജ്യത്ത് അലോപ്പതി - ആയുർവേദ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പുരോഗമിക്കവേ അടിയന്തരഘട്ടങ്ങളിൽ ആയുർവേദ ഡോക്ടർമാർക്കും അലോപ്പതി മരുന്നുകൾ കുറിച്ചു നൽകാൻ അനുമതി നൽകിക്കൊണ്ട് ഉത്തരാഖണ്ഡ് സർക്കാർ.
ജൂൺ 23
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (നാലാംഘട്ടം) പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബർ വരെ.
കെ.പി.സി.സി.ക്ക് 51 അംഗ സമിതി. സ്ത്രീകൾക്കും പട്ടിക വിഭാഗത്തിനും 10% സംവരണം.
ജൂൺ 24
പ്രശസ്ത സംവിധായകനും കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫോട്ടോഗ്രാഫറുമായ ശിവൻ അന്തരിച്ചു.
ഒരിടവേളയ്ക്കുശേഷം ക്ഷേത്രങ്ങളിൽ നിയന്ത്രിത പ്രവേശനം.
എൻ. എസ്. എസിന് 132 കോടിയുടെ ബഡ്ജറ്റ്.
ജൂൺ 25
എം. സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു. ചാനൽ പ്രോഗ്രാമിൽ ഭർത്താവിന്റെ മർദ്ദനത്തെ കുറിച്ച് പറയാൻ വിളിച്ച യുവതിയോട് രൂക്ഷമായി സംസാരിച്ചതിന് വ്യാപകമായ വിമർശനം ഏറ്റു വാങ്ങിയതാണ് രാജിക്ക് കാരണം.
15 വർഷങ്ങൾക്ക് ശേഷം ഒരു രാഷ്ട്രപതി ആദ്യമായി ട്രെയിൻ യാത്ര നടത്തുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സഞ്ചാരി. മുൻപ് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ട്രെയിൻയാത്ര നടത്തിയിട്ടുണ്ട്.
ജൂൺ 26
തലസ്ഥാനത്തെ തോടുകളുടെ ശുചീകരണത്തിന് 4.13 കോടി - മന്ത്രി റോഷി അഗസ്റ്റിൻ.
ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
കേരളം ഐ.എസ് താവളം - ഡി.ജി.പി. ബെഹ്‌റയുടെ വെളിപ്പെടുത്തൽ.
ജൂൺ 27
ഇന്ത്യയിൽ ആദ്യമായി ഭീകരാക്രമണത്തിന് ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ലഷ്‌കർ ഭീകരർ. രണ്ട് വ്യാമസേനാ ഉദ്യോഗസ്ഥർക്ക് പരിക്ക്.
അർഹതയില്ലാത്ത റേഷൻകാർഡ് പിടിക്കാൻ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനയ്ക്ക് തുടക്കം.
ജൂൺ 28
കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക നിശ്ചലത മറികടക്കാൻ ആരോഗ്യ, ചെറുകിട വ്യവസായ, ടൂറിസം മേഖലകൾക്കായി 6.28 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.
സ്‌കൂൾ അദ്ധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കും - മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക് ഡൗണിനു ശേഷം വിവിധ സർവ്വകലാശാലകളുടെ പരീക്ഷകൾക്ക് തുടക്കം.
18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനു തുടക്കം.
ജൂൺ 29
കാശ്മീരിനെയും, ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളാക്കി ഇന്ത്യയുടെ ഭൂപടം വികലമായി പ്രസിദ്ധീകരിച്ചതിന് ട്വിറ്റർ ഇന്ത്യ മേധാവികൾക്കെതിരെ കേസ്.
സംസ്ഥാനത്തെ സിനിമ തീയറ്ററുകൾക്ക് വൈദ്യുതി ഫിക്സഡ് ചാർജിൽ 50% ഇളവ് -പിണറായി വിജയൻ.
ഈ വർഷം എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകില്ല - പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി.
ജൂൺ 30
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ വിരമിച്ചു. പുതിയ പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു.
കോവിഡ് ജീവൻ കവർന്നവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകിയേ മതിയാവൂ എന്ന് കേന്ദ്രത്തോട് കർശന നിർദ്ദേശവുമായി സുപ്രീംകോടതി. ഇതുവരെ രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തി 3 ,98,000.
Read More in Organisation
Related Stories
ദിവ്യ വചനങ്ങൾ
1 year, 11 months Ago
സി. അച്യുതമേനോൻ - നാടിൻറെ അഭിമാനമുഖം
2 years, 10 months Ago
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
4 years, 1 month Ago
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
2 years, 2 months Ago
പ്രൊഫ.ജി.ബാലചന്ദ്രനെക്കുറിച്ച് പ്രൊഫ. ജി. ബാലചന്ദ്രൻ
3 years, 3 months Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
1 year, 11 months Ago
റവ.ഫാ.ഡോ.ഇഞ്ചക്കലോടിക്ക് 'ഭാരത് സേവക് ബഹുമതി'
2 years, 10 months Ago
Comments