ഹോക്കിയില്‍ ചരിത്രനേട്ടം സ്വന്തമാക്കി വന്ദന കതാരിയ

3 years, 12 months Ago | 733 Views
ഒളിംപിക്സിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഇന്ത്യന്‍ താരം വന്ദന കതാരിയയും പുതിയൊരു നേട്ടം സ്വന്തമാക്കി. ഇന്ന് ദക്ഷിണാഫ്രിക്കയെ 4-3 തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റായി. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ നാലാം സ്ഥാനത്താണ്.
ഒരു ഗ്രൂപ്പില്‍ നിന്ന് നാല് ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത. ഇന്ത്യ നേടിയ നാലുഗോളുകളില്‍ മൂന്നും പിറന്നത് വന്ദനയുടെ ഹോക്കി സ്റ്റിക്കില്‍ നിന്നാണ്. ഇതോടെ വന്ദന പുതിയ റെക്കോഡ് സ്വന്തമാക്കി. ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു ഹോക്കി മത്സരത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ വനിതാതാരം എന്ന നേട്ടമാണ് വന്ദന സ്വന്തമാക്കിയത്. 29 കാരിയായ വന്ദനയുടെ തകര്‍പ്പന്‍ പ്രകടന മികവില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ഇനി നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ്-ബ്രിട്ടണ്‍ മത്സരത്തിന്റെ ഫലം പോലെയിരിക്കും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം.
നിലവില്‍ മൂന്ന് പോയിന്റുള്ള അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. ബ്രിട്ടനെതിരെ ഒരു മത്സരമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. ഇന്ന് ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് ഇന്ത്യയെ മറികടക്കാന്‍ സാധിക്കൂ. അതും കൂടുതല്‍ ഗോള്‍ വ്യത്യാസത്തില്‍ ജയിക്കണം.
Read More in Sports
Related Stories
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല
4 years, 1 month Ago
2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന്
3 years, 8 months Ago
ലോകചാമ്പ്യനെ തകര്‍ത്ത് ലക്ഷ്യ സെന്നിന് ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം
3 years, 6 months Ago
കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ; മുഖ്യവേദി തിരുവനന്തപുരം.
3 years, 5 months Ago
ടോക്യോ ഒളിമ്പിക്സ് ; ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ
3 years, 12 months Ago
യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം
4 years, 1 month Ago
Comments