നവംബർ ഡയറി

3 years, 3 months Ago | 351 Views
നവംബർ 1
കേരളപ്പിറവി ദിനം; കേരളത്തിന് 65 വയസ്സ്.
ശബരിമല തീർത്ഥാടകർക്കും ജീവനക്കാർക്കും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കേറ്റും 72 മണിക്കൂറിനകം എടുത്ത ആർ. ടി. പി.സി. ആർ സർട്ടിഫിക്കറ്റും നിർബന്ധമാക്കി.
'ഈസ് ഓഫ് ഡ്യൂയിങ് ബിസിനസി'ന്റെ ഭാഗമായി കേന്ദ്രീകൃത പരിശോധനാ സംവിധാനം നടപ്പിലാക്കി.
സൗജന്യ സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപീഡിയയുടെ ഉള്ളടക്കത്തിൽ അനധികൃതമായി മാറ്റം വരുത്തിയതിന് ചൈനീസ് എഡിറ്റർമാർക്ക് വിലക്ക്.
സംസ്ഥാനത്തെ ആദ്യ ദരിദ്രരെ കണ്ടെത്താനുള്ള സർവ്വേയുടെ ഭാഗമായി എത്തുന്ന സിനിമ എന്യുമറേറ്റർമാർ പട്ടികവർഗ്ഗ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുടെയും ഭാരവും ഉയരവും അളക്കണണമെന്ന് നിർദ്ദേശം.
നവംബർ 2
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സല അർഹയായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണിത്.
ഇന്ത്യയുടെ തദ്ദേശ ശീയ വാക്സിനായ കോവാക്സിൻ ആസ്ട്രേലിയ അംഗീകരിച്ചു. രണ്ട് ഡോസും സ്വീകരിച്ചവർക്ക് ക്വറന്റൈൻ കൂടാതെയുള്ള യാത്രാനുമതി നൽകാൻ തീരുമാനിച്ചു.
വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില കൂട്ടി. സിലിണ്ടറൊന്നിന് 266 രൂപയാണ് കൂട്ടിയത്.
ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം യഥാസമയം അടച്ചില്ലെങ്കിൽ ക്ലെയിം നിഷേധിക്കപ്പെടാവുന്നതാണന്ന് സുപ്രീംകോടതി.
നവോത്ഥാന നായകന്മാരിൽ പ്രമുഖനായ ഡോക്ടർ പൽപ്പുവിന്റെ 158 ആമത് ജന്മദിനാഘോഷത്തിൽ ഡോക്ടർ പി.പൽപ്പു ഫൗണ്ടേഷൻ അവാർഡ് ബഹിരാകാശ ഗവേഷണരംഗത്തെ പ്രമുഖനും വി. എസ്.എസ്. സി ഡയറക്ടറുമായിരുന്ന ഡോ. ചന്ദ്രദത്തനും, ഡോക്ടർ പൽപ്പു സ്മാരക അവാർഡ് കോഴിക്കോട് അഡീഷണൽ ഡി.എം.ഒ ഡോ. പിയൂഷ് നമ്പൂരിപ്പാടിനും ലഭിച്ചു.
നവംബർ - 3
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്കാരത്തിന് മലയാളി ഹോക്കി താരം ഒളിമ്പിക്സ് അത്‌ലറ്റ് നീരജ് ചോപ്രയുമടക്കം 12 കായികതാരങ്ങൾ അർഹരായി.
കേരളത്തിലെ ആദ്യത്തെ കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമായി; ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂർസ് ആൻഡ് ട്രാവൽസ് ആണ് പദ്ധതി ആരംഭിച്ചത്.
റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കളിലെ താമസക്കാർ വളർത്തുമൃഗങ്ങളെ ഒപ്പം സംരക്ഷിക്കുന്നതു വിലക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വർക്കും ദുർബല വിഭാഗങ്ങൾക്കും സൗജന്യ നിയമ സേവനം ഉറപ്പു വരുത്തേണ്ട ബാധ്യത സംസ്ഥാനത്തെ നിയമ സേവന അതോറിറ്റികൾക്കാണെന്ന് ജസ്റ്റിസ് യു.യു. ലളിത്.
ബഹിരാകാശത്ത് നാസയുടെ മുളകുകൃഷി വിജയം. രാജ്യാന്തര ബഹിരാകാശനിലയത്തിൽ പച്ചമുളക് കഴിച്ചു ബഹിരാകാശയാത്രികർ വിജയം ആഘോഷിച്ചു.
നവംബർ - 4
ആധാർ ദുരുപയോഗം ചെയ്താൽ ഒരു കോടി രൂപ വരെ പിഴ ഈടാക്കാൻ ആധാർ അതോറിറ്റിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി.
വിവാഹത്തിനും പൊതുചടങ്ങിനും 200 പേർക്ക് പങ്കെടുക്കാൻ അനുമതി. ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സിനിമ തീയേറ്ററിൽ പ്രവേശനം അനുവദിച്ചു.
കൊവാക്സിന് ഡബ്ലിയു. എച്ച്. ഒ. അംഗീകാരം. സംഘടനയുടെ സ്വതന്ത്ര ഉപദേശകസമിതിയായ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ കൊവാക്സിൻ എടുത്തവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങും.
ജില്ലയിലെ സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കാൻ 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷൻ.
പ്രളയവും ഉരുൾപൊട്ടലുമുണ്ടാക്കി ഉണ്ടാക്കിയ തുടർച്ചയായി പെയ്ത മഴയിൽ ഇത്തവണ സർവ്വകലാശാല റെക്കോർഡ്. 589.9 മില്ലിമീറ്റർ മഴയാണ് പെയ്തത്.
അംഗീകൃത ആംബുലൻസുകൾക്ക് തിരിച്ചറിയൽ നമ്പർ നൽകാനും ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെ പരിചയമുള്ളവർക്കു മാത്രമേ നൽകുകയുള്ളൂ.
നവംബർ - 6
വിളപ്പിൽശാലയുടെ പേരുദോഷം മാറ്റാൻ ടൗൺഷിപ്പ് പദ്ധതിക്ക് തീരുമാനം. അഞ്ചുവർഷത്തെ ദീർഘകാല പദ്ധതിക്കായുള്ള നടപടികൾ നഗരസഭാ ആരംഭിച്ചു.
മണത്തക്കാളിചെടിയിൽനിന്ന് വേർതിരിച്ചെടുത്ത ഉട്രോസൈഡി - ബി എന്ന സംയുക്ത കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്ന ഗവേഷണഫലത്തിന് അമേരിക്കയുടെ എഫ്.ഡി. എയിൽ നിന്ന് ഓർഫൻ ഡ്രഗ്ഗ് എന്ന അംഗീകാരം ലഭിച്ചു.
സംസ്ഥാനങ്ങൾക്ക് അനുകൂലമായി കേന്ദ്ര, സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചു പണിയണമെന്ന് മുഖ്യമന്ത്രി.
നവംബർ -7
അർഹരായ മുഴുവൻ പേരേയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അനർഹർ ഉൾപ്പെടുത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും മന്ത്രി എം പി ഗോവിന്ദൻ. ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവനരഹിതരും ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിൽ രാഷ്ട്രീയ പരിഗണനയോ സ്വജനപക്ഷപാതമോ ഇല്ലാതെ അർഹതയുള്ളവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് ഇൻഡോനേഷ്യൻ സർക്കാരിന്റെ ഉന്നത ബഹുമതികളിലൊന്നായ "പ്രിമദുത്ത"പുരസ്കാരം.
വനിതകൾക്ക് സ്റ്റാർട്ടപ്പ് മിഷന്റെ പ്രത്യേക വായ്പ പദ്ധതി പുറത്തിറക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾ എന്നിവയ്ക്ക് പദ്ധതിയുടെ തുടങ്ങും തുകയുടെ 80% വരെ വായ്പ ലഭിക്കും. പരമാവധി തുക പഞ്ചലക്ഷമായിരിക്കും. പലിശ 6 ശതമാനം.
നവംബർ 8
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി സ്വാമി സച്ചിദാനന്ദയെയും ജനറൽ സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദയെയും ട്രഷററായി സ്വാമി ശാരദാനന്ദയെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം എയ്ഡ്സ് വിദ്യാലയങ്ങളിലും നടപ്പാക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആദ്യ നിയമനം മയ്യിൽ ആറാം മൈലിലെ ശ്രവണ പരിമിതയായ എയ്ജല പ്രകാശിന്.
നവംബർ - 9
സർക്കാർ ജീവനക്കാർ എല്ലാ ബുധനാഴ്ചയും കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേ നിർദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. സ്കൂൾ യൂണിഫോം കൈത്തറിയാക്കിയത് ഈ മേഖലയ്ക്ക് വലിയ ഉണർവേകി.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നെന്ന പെരുമയോടെ ലുലു ഗ്രൂപ്പ് തിരുവനന്തപുരം ടെക്നോപാർക്കിന് സമീപം ആക്കുളത്ത് ഒരുക്കിയ ലുലൂമാളിന്റെ ഉദ്ഘാടനം ഡിസംബർ 16 നടത്തുവാൻ തീരുമാനിച്ചു.
വിദേശത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗക്കാരായ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ 30 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിക്ക് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തുടക്കമിട്ടു.
രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ 2020ലെ പത്മ അവാർഡുകൾ രാഷ്ട്രപതി ആഗ്രഹം രാംനാഥ് കോവിന്ദ് വിതരണം ചെയ്തു.
നവംബർ 10
എയ്ഡ്സ് സ്കൂൾ നിയമനങ്ങളിൽ 4% ഭിന്നശേഷി സംവരണം പാലിക്കണമെന്ന നിർദ്ദേശത്തിന് 1996 മുതൽ പ്രാബല്യം നൽകാൻ നിർദ്ദേശം.
മലയാള ചലച്ചിത്ര നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു.
നാവിക സേനയുടെ മേധാവിയായി തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ. ഹരികുമാറിനെ നിയമിക്കാൻ തീരുമാനിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്.
ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾ മറച്ചശേഷം മാത്രമേ സ്ഥാപനങ്ങളും വ്യക്തികളും മറ്റുള്ളവരുടെ ആധാർ കാർഡുകളുടെ പേപ്പർ പകർപ്പ് സൂക്ഷിക്കാവു എന്ന് കേന്ദ്ര ഐടി മന്ത്രാലയം
നവംബർ 11
ഓൺലൈൻ വിപണിയിൽ പുതിയ കുതിപ്പ് ലക്ഷ്യമിട്ട് സപ്ലൈകോ ഹോം ഡെലിവറി ആപ്പിനു തീരുമാനം.
പ്രമുഖ ഫാഷൻ ബ്രാൻഡ് ആയ നൈക്കയുടെ സ്ഥാപക സി.ഇ.ഒ ഫൽഗുനി നയ്യാർക്ക് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്വയാർജിത ശതകോടീശ്വരപ്പട്ടം. ആസ്തി 48100 കോടി രൂപ.
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ലോകത്തെ സ്വതന്ത്രമായി നിൽക്കുന്ന ഏറ്റവും ഉയരം കൂടിയ മലനിരയുമായ ടാൻസാനിയയിലെ കിളിമഞ്ചാരോയുടെ നെറുകയിൽ മലയാളി വനിത. 5895 മീറ്റർ ഉയരം താണ്ടി മാരാരിക്കുളം സ്വദേശിയായ 29 കാരി മിലാഷ ജോസഫാണ് അപൂർവ്വ നേട്ടം കൈവരിച്ചത്.
നവംബർ 12
നിയമ നിർമ്മാണത്തിനായി മാത്രം ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം 34 ബില്ലുകൾ പാസാക്കി ചരിത്രം കുറിച്ചു. കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്. നികുതി തീരുമാനത്തിൽ വളർച്ച ഉണ്ടാവില്ല എന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി.
സർക്കാർ സർവ്വീസിൽ പ്രവേശിക്കുമ്പോൾ ഇനി സത്യപ്രതിജ്ഞ വേണമെന്ന് തീരുമാനം. ഭരണഘടനയോട് കൂറു പുലർത്തുമെന്ന പ്രതിജ്ഞ ഭരണ പരിഷ്കാര കമ്മീഷന്റെ ശുപാർശ പ്രകാരം.
നവംബർ 13
മയക്കുമരുന്ന് ചെറിയതോതിൽ ഉപയോഗിക്കുന്നവരെ ജയിലിലേക്ക് അയക്കാതെ ചികിത്സ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും മയക്കുമരുന്ന് കടത്തും വിൽപ്പനയും നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകാനും കേന്ദ്ര നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു.
കെ. അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; മനോജ് ചരളേൽ ബോർഡംഗം.
വിവിധ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കർ വഴി ലഭ്യമാക്കാൻ തുടങ്ങിയതോടെ ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിലൂടെ അപ്‌ലോഡ് ചെയ്ത് വേരിഫിക്കേഷൻ നടത്താനുള്ള സംവിധാനമൊരുക്കി പി.എസ്. സി
ഒക്ടോബറിൽ 16 മുതൽ 18 വരെ മൂന്നു ദിവസം വിവിധ ജില്ലകളിൽ ഉണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ആകെ നശിച്ചത് 21, 941 ഹെക്ടറിലെ കൃഷി. 216 കോടി രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
നവംബർ - 14
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിൽ ഒന്നായ ജെ.സി.ബി പുരസ്കാരത്തിന് എം മുകുന്ദൻ അർഹനായി.
ഡൽഹി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡൽഹി: എ സോളിലോക്കി എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.
സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ലൈഫ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഡിസംബർ 31 വരെ സർക്കാർ നീട്ടിനൽകി.
ആധാർ മാതൃകയിൽ രാജ്യത്ത് ഡിജിറ്റൽ അഡ്രസ്സ് കോഡ് (ഡിഎസ് സി ) രൂപീകരിക്കാനുള്ള നടപടി തപാൽവകുപ്പ് ആരംഭിച്ചു.
നവംബർ 15
ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് അനുസൃതമായി പഠനവും ഗവേഷണവും നടത്താൻ കേരള സർവ്വകലാശാലയിൽ പുതിയ ഒൻപത് നൂതന പഠനവകുപൂക്കൾ ആരംഭിക്കാൻ സർവകലാശാല സെനറ്റ് അംഗീകാരം നൽകി.
വാണിജ്യ ബാങ്കുകളുടെ സഹകരണത്തോടെ റേഷൻകടകളിൽ എടിഎമ്മുകൾ തുറക്കുന്നു. ഇതോടൊപ്പം ഓൺലൈൻ സേവനങ്ങൾ നൽകാൻ ഈ-സേവന കേന്ദ്രങ്ങളും ആരംഭിക്കും.
ട്വന്റി -20 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയ, ന്യൂസിലാൻഡിനെ എട്ടു വിക്കറ്റിന് കീഴടക്കി. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓസീസ് ട്വന്റി -20 ക്രിക്കറ്റ് കിരീടം നേടുന്നത്.
ലോകപ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ വിൽബർ സ്മിത്ത് അന്തരിച്ചു. സ്മിത്തിന്റെ പ്രസിദ്ധീകരിച്ച 49 പുസ്തകങ്ങളുടെ 14 കോടി കോപ്പി കോപ്പികളാണ് ലോകത്താകമാനം വിറ്റത്.
നവംബർ 16
സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റുമോർട്ടം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി.
ക്വററ്റൈൻ ഒഴിവാക്കി ഇന്ത്യയിൽ കഴിയാൻ 99 രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് അനുമതി നൽകി. ഇവർ കോവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തവരായിരിക്കണം.
ഇന്ത്യൻ ഉപഭൂഖണ്ഡവുമായുള്ള മുൻകാല ബന്ധം അടക്കം പഠിക്കാൻ ലക്ഷ്യമിട്ട് അന്റാർട്ടിക്കയിലെ അമേരി എസ്ഷെൽഫ് എന്ന ഹിമ പാളയിൽ ഇന്ത്യ ഭൗമശാസ്ത്ര പര്യവേഷണം തുടങ്ങി.
നവംബർ 17
ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) വോട്ടർപട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പുതുക്കാൻ ജനന-മരണ രജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചു.
വൃശ്ചികപ്പുലരിയിൽ അയ്യപ്പ ഭക്തർ ശബരിമലയിൽ ദർശനം നടത്തി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സുഖദർശനം ലഭിച്ചതിന്റെ സന്തോഷത്തിലാണവർ മല ഇറങ്ങിയത്.
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ എസ്.വി. പീർ മുഹമ്മദ് അന്തരിച്ചു. മധുരമായ ഈണങ്ങളും ഇമ്പമേറിയ ശബ്ദവും അദ്ദേഹത്തിന് "ഈശൽ പൂങ്കുയിൽ" എന്ന പേര് നേടിക്കൊടുത്തു.
നവംബർ 18
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1997 മുതൽ നൽകിവരുന്ന സൗജന്യ വൈദ്യുതിയുടെ പ്രതിമാസ അളവ് 20 യൂണിറ്റിൽ നിന്ന് 30 യൂണിറ്റാക്കി വർദ്ധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി.
രണ്ടു വർഷത്തിലേറെയായി ചന്ദ്രനെ ചുറ്റി നിരീക്ഷിക്കുന്ന ഇന്ത്യയുടെ ചന്ദ്രയാൻ - 2ന്റെ ഭാഗമായ ഓർബിറ്ററിനെ അമേരിക്കൻ പേടകവുമായുള്ള കൂട്ടിയിടിയിൽ നിന്ന് ശാസ്ത്രജ്ഞൻ രക്ഷിച്ചു.
ഇനി മുതൽ പണം വാങ്ങിയുള്ള മാജിക് ഷോകൾ താൻ അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് തന്റെ നാലരപതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിന് തിരശ്ശീലയിട്ടു.
നവംബർ 19
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ആർക്കും തക്ക മറുപടി നൽകുമെന്നും ഏതു വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പ് നൽകി.
നഗരസഭയിലെ ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ എട്ടു മുതൽ രാത്രി 7 വരെയായിരിക്കും പ്രവർത്തനം.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു. അരിയുടെ വില വർധന ആറു രൂപ വരെ, രണ്ടാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വിലയിൽ ഇരട്ടി വർധന.
നവംബർ 20
ജനങ്ങളെ ബോധവൽക്കരിക്കാൻ വെബ് സീരിയസുമായി പോലീസ്. കിട്ടു എന്ന ആനിമേഷൻ കഥാപാത്രമാണ് ഇതിലെ താരം. ബോധവൽക്കരണത്തിന് പുറമേ ജനങ്ങളുടെ ചോദ്യങ്ങൾക്ക് പോലീസിന്റെ മറുപടിയുമുണ്ടാകും.
ആൻഡ്രോയിഡ് ആപ്പ് സ്റ്റോറികളിൽ ഉള്ള ഏകദേശം 1,100 ഡിജിറ്റൽ വായ്പാ ആപ്പുകളിൽ അറുന്നൂറിലധികം അനധികൃതമെന്ന് റിസർബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ.
ചായക്കടയിലെ ചെറു വരുമാനത്തിൽ ഭാര്യക്കൊപ്പം ലോകസഞ്ചാരം നടത്തി പ്രശസ്തനായ എറണാകുളം ഗാന്ധിനഗർ ബാലാജി കോഫി ഹൗസ് ഉടമ കെ. ആർ. വിജയൻ നിര്യാതനായി.
കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ തീരുമാനിച്ചു.
നവംബർ 21
ആയിരം രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഈടാക്കുന്ന ജി എസ് ടി ജനുവരി ഒന്നു മുതൽ അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി.
ജീവനക്കാരുടെ ഇ.പി.എഫ് അക്കൗണ്ടുകളുമായി മായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര ഡേറ്റ ബസ്സിലേക്കും അടിസ്ഥാനമായ സംവിധാനത്തിലേക്കും മാറ്റാനുള്ള നടപടികൾക്ക് ഇ. പി. എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് അനുമതി നൽകി.
സംസ്ഥാനത്തേക്കുള്ള പ്രവാസി നിക്ഷേപത്തിൽ വർദ്ധന. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നടപ്പ് വർഷത്തെ ആദ്യ പാദ റിപ്പോർട്ട് അനുസരിച്ച്, കേരളത്തിലെ ബാങ്കുകളുടെ പ്രവാസി നിക്ഷേപം 2.36 ലക്ഷം കോടി രൂപയാണ്.
നവംബർ 22
നികുതിവരുമാനം ലക്ഷ്യം പുനർനിർണയിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഈ വർഷം 11 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി സഹകരിക്കുകയായിരുന്നു ബഡ്ജറ്റ് ലക്ഷ്യം.
സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തടൂത്ത് പ്രവർത്തിക്കുന്ന രണ്ടു മുതൽ മൂന്നു വരെ അങ്കണവാടികളെ സംയോജിപ്പിക്കും.
നവംബർ 23
സൈനിക പുരസ്കാരങ്ങൾ വിതരണം ചെയ്തു. വീരചക്ര പുരസ്കാരം ഏറ്റുവാങ്ങി അഭിനന്ദൻ.
പഠന വകുപ്പുകളുടെ സഹകരണത്തിന് ഡിജിറ്റൽ സർവകലാശാല-കേരള ധാരണാപത്രം ഒപ്പുവച്ചു. ഫിസിക്സ്, ഒപ്‌റ്റോ ഇലക്ട്രോണിക്സ്, ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ്, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയ വകുപ്പുകളിൽ സഹകരണം.
നവംബർ 24
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി അംഗീകരിക്കാൻ തീരുമാനിച്ചു. വാർഷിക പ്രീമിയം 6000 രൂപ മാസം 500 രൂപ വീതം പിടിക്കും നിർബന്ധമായി ചേരണം. കവറേജ് മൂന്ന് ലക്ഷം രൂപ.
നോക്കുകൂലി പിടിച്ചുപറി കേസ് ആക്കാമെന്ന് ഹൈക്കോടതി നിർദ്ദേശം. യൂണിയൻ നേതാക്കളെയും പ്രതികളാക്കണം; ചുമട്ടുതൊഴിലാളി നിയമഭേദഗതി ഉടൻ വരണം. പോലീസ് മേധാവി സർക്കുലർ വകുപ്പ് തുറക്കണം.
നിരക്ക് കൂട്ടാൻ മൊബൈൽ കമ്പനികളുടെ തീരുമാനം. വർദ്ധന 25%. ശരാശരി വരുമാനം ലക്ഷ്യം 300 രൂപ.
പ്രാഥമിക ആരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള താഴെത്തട്ടിലെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന രോഗികൾക്ക് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ആവശ്യമെങ്കിൽ മിനുട്ടുകൾക്കുള്ളിൽ അത് ഉറപ്പാക്കാൻ ഡോക്ടർ ടു ഡോക്ടർ സേവനവുമായി ആരോഗ്യവകുപ്പ്.
നവംബർ 25
5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കി, സംസ്ഥാനത്തെ രൂക്ഷമായ തൊഴിലില്ലായ്മ നേരിടാനുള്ള മഹാദൗത്യത്തിന് സർക്കാർ തുടക്കമിട്ടു. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതോടൊപ്പം മനുഷ്യ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയും ലഭ്യമാണ്.
നവംബർ 26
തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകരിൽനിന്ന് ഹോർട്ടികോർപ്പ് നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്പന തുടങ്ങിയതോടെ കുതിച്ചുയർന്ന് പച്ചക്കറി വില പൊതുവിപണിയിലും കുറഞ്ഞു.
ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ പ്രഹരശേഷി നൽകിയ പുതിയ ആക്രമണ അന്തർവാഹിനി ഐ. എൻ.എസ് വേല നാവിക സേനാ മേധാവി അഡ്മിറൽ കരം ബീർ സിംഗ് കമ്മീഷൻ ചെയ്തു.
ചകിരി സംസ്‌കരണത്തിൽ പുതിയ സംരംഭങ്ങൾ വന്നതോടെ കേരളത്തിലെ ചകിരിനാര് ഉൽപാദനം 423 ശതമാനമായി വർദ്ധിച്ചു. നേരത്തെ ഇത് 10 ശതമാനത്തിൽ താഴെയായിരുന്നു.
നവംബർ 27
ഗാനരചയിതാവും കവിയുമായ ബിച്ചുതിരുമല അന്തരിച്ചു.
പ്ലസ് വണ്ണിന് 72 ബാച്ച് ഇതോട് കൂടി അനുവദിച്ചു. സ്കൂൾ സമയം വൈകിട്ട് വരെയായി. സമയമാറ്റം ഡിസംബർ 15 മുതൽ; ബാച്ച്, ബയോബബ്ൾ ക്രമീകരണം തുടരും. പുതിയ പ്ലസ് വൺ ബാച്ചുകൾ 52; പുനഃ ക്രമീകരണത്തിലൂടെ 20 കോടി.
കോവിഡ് വകഭേദത്തിൽ ലോകമെങ്ങും ജാഗ്രത. സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിർദ്ദേശം. വിമാനം വിലക്കുമായി യൂറോപ്യൻ യൂണിയൻ യുകെ.
നവംബർ - 28
ഇ. എസ്. ഐ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധിയായ 2100 രൂപയിൽനിന്ന് യാത്രാ കൺവെൻഷൻസ് അലവൻസ് ഒഴിവാക്കി ഇ. എസ്. ഐ. സി ഉത്തരവിറക്കി.
രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം കാരണം പശ്ചിമഘട്ടമലനിരകളിൽ മാത്രം കാണുന്ന രണ്ട് അപൂർവ പക്ഷി വർഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയെന്ന് പഠന റിപ്പോർട്ട്.
വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് വ്യക്തമാക്കി തദ്ദേശവകുപ്പ് സർക്കുലർ ഇറക്കി.
വിലക്കയറ്റം തടയാൻ സപ്ലൈകോ മൊബൈൽ വിൽപ്പനശാലകൾ; ഒരു ജില്ലയ്ക്ക് 5 മൊബൈൽ യൂണിറ്റുകൾ, താലൂക്കിലെ 5 പോയിന്റുകളിൽ വാഹനങ്ങൾ എത്തും.
നവംബർ 29
കോഴ്സ് പ്രവേശനത്തിനും ജോലിക്കും അപേക്ഷയോടൊപ്പം വേണ്ട സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്ന സൗജന്യ സേവനത്തിന് തീരുമാനം.
നവംബർ 30
പി.എസ്. സി നടത്തുന്ന ഒ.എം.ആർ ഓൺലൈൻ പരീക്ഷകൾക്ക് 15 മിനിറ്റ് അധികം സമയം അനുവദിക്കാൻ തീരുമാനം. 2022 ഫെബ്രുവരി 1 മുതൽ നടത്തുന്ന പ്രാഥമിക പരീക്ഷ ഒഴികെയുള്ള വയ്ക്കാണ് 90 മിനിറ്റായി സമയം ദീർഘിപ്പിക്കുന്നത് .
ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റു.
കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ്.
Read More in Organisation
Related Stories
'കാൻഫെഡ്' 45-ാം വാർഷികസമ്മേളനവും പുരസ്കാര സമർപ്പണവും, പ്രമുഖർ പങ്കെടുത്തു.
2 years, 8 months Ago
ഗാന്ധിജിയും സത്യാഗ്രഹസമരവും
10 months Ago
ജോബ് ഡേ ഫൌണ്ടേഷന് അവാര്ഡുകള് സമ്മാനിച്ചു
4 years, 1 month Ago
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ
1 year, 11 months Ago
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
2 years, 2 months Ago
കൊച്ചുപിള്ള വൈദ്യനെ കുറിച്ച് കൊച്ചുപിള്ള വൈദ്യൻ
3 years, 5 months Ago
നൈപുണ്യ വികസനം
1 year, 9 months Ago
Comments