Friday, April 18, 2025 Thiruvananthapuram

മറുകും മലയും

banner

2 years, 7 months Ago | 229 Views

 ശൈലി

ഒച്ചവെച്ചു സംസാരിയ്ക്കരുതെന്ന് ഞാൻ പറഞ്ഞു.
എത്ര ഉറക്കെപ്പറഞ്ഞിട്ടും നിനക്കു മനസ്സിലാവുന്നില്ലല്ലോ.

ശേഷം കാര്യം

തിരഞ്ഞെടുപ്പ് കഴിഞ്ഞു.
ഇനിയെന്ത് ?
ജയിച്ചവർ തിരഞ്ഞ് എടുക്കും

ഹംസഗീതി

തൂവൽകൊഴിഞ്ഞു തുടങ്ങിയ കിളികൾ മരച്ചില്ലയിലിരുന്ന് മൊഴിഞ്ഞു. മഴ വരുന്നു. നനയുമോ ആവോ!
താഴെ ആരോ അപ്പോൾ തങ്ങളുടെ ചളിപുരണ്ട പെൻഷൻ ബുക്കുകളിലേയ്ക്കു നോക്കി മഴ പെയ്യുമോ ?

പരിചയം

കുട്ടി ഒരു നാണയം വിഴുങ്ങി
സർക്കാരാപ്പീസിലെ കണാരൻ  ചിന്തിച്ചു
ഇതിലെന്തിത്ര അത്ഭുതപ്പെടാൻ
ഞാനെത്രയോ നാണയങ്ങൾ വിഴുങ്ങിയിരിക്കുന്നു!

മദേഴ്‌സ് ഡേ

ഓ! ഇന്ന് 'മദേഴ്‌സ് ഡേ' ആണല്ലോ?
അനാഥാലയത്തിലെ അമ്മയ്ക്ക്
ഒരു ഗ്രീറ്റിംഗ്‌സ് അയയ്ക്കാം



Read More in Organisation

Comments