Wednesday, April 16, 2025 Thiruvananthapuram

പ്രൊഫ.ജി.ബാലചന്ദ്രനെക്കുറിച്ച് പ്രൊഫ. ജി. ബാലചന്ദ്രൻ

banner

3 years, 3 months Ago | 673 Views

കാലിടറാത്ത കോൺഗ്രസ് നേതാവാണ് പ്രൊഫ.ജി.ബാലചന്ദ്രൻ. അദ്ദേഹം വ്യാപാരിച്ച മണ്ഡലങ്ങളിലൊക്കെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ ഇന്ന് ദേശീയ തലത്തിൽ തന്നെ വലിയ നേതാവായി പ്രശോഭിക്കേണ്ടിയിരുന്ന അദ്ദേഹം അതിൽ നിന്നെല്ലാം സ്വയം വിട്ടകന്നു നിന്നതാണ്. ഉള്ളതുകൊണ്ട് ഓണംഘോഷിക്കുന്ന അദ്ദേഹത്തിന് സ്വന്തം കുടുംബത്തെ വിട്ടൊരു കളിയില്ല. ദില്ലി രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ഒരിക്കൽ നിയോഗിക്കപ്പെട്ടതാണ്. പക്ഷേ കേരളം വിടാൻ അദ്ദേഹം കൂട്ടാക്കിയില്ല. "വീട് നന്നാക്കുന്നവർക്കല്ലേ നാട് നന്നാക്കാനാകൂ'' എന്ന കാഴ്ചപ്പാടാണ് ജി. ബാലചന്ദ്രനുള്ളതെന്നു വേണം കരുതാൻ.

പ്രൊഫ.ജി.ബാലചന്ദ്രൻ ജി.ബാലചന്ദ്രനെക്കുറിച്ചു പറഞ്ഞു: "കൃത്രിമമായി ചിരിക്കാനോ സ്നേഹം കാണിക്കാനോ എനിക്കറിയില്ല. നെല്ലും പതിരും തിരിച്ചറിയാൻ പലപ്പോഴും കഴിഞ്ഞില്ല. ജീവിതത്തിലെ കയറ്റവും ഇറക്കവും ഏണിയും പാമ്പും കളിപോലെയാണ്. ജീവിതത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്നത് വിധിയാണോ ഭാഗ്യമാണോ? ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. പദവികളിലേയ്ക്ക് ഓടിക്കയറിയവരും സമ്പത്ത് വാരിക്കൂട്ടിയവരും ഭാഗ്യവാന്മാരാണോ......?

സിംഹാസനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവും ലോകമഹായുദ്ധങ്ങളും മഹാമാരികളും നമ്മെ ഓർമ്മിപ്പിക്കുന്ന സത്യങ്ങളിൽ നിന്ന്  ആർക്കാണ് ഒളിച്ചോടാനാവുക? ജീവിതതിന്റെ ഊഷരതയിൽ ദിശയറിയാതെ ഉഴറിയപ്പോൾ  തണലേകിയവരോടുള്ള സ്നേഹം മനസ്സിൽ ഉറഞ്ഞൊഴുകുകയാണ്. പ്രതിസന്ധികളിൽ വഴിനടത്തിയ ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞു ഞാൻ നാളെയുടെ സൂര്യനെ സ്വീകരിക്കട്ടെ..."



Read More in Organisation

Comments