ഒന്നിലും കുലുങ്ങാത്ത 'തണ്ടർ ചൈൽഡ്'

2 years, 2 months Ago | 213 Views
എന്തും താങ്ങാൻ ശേഷിയുള്ള ബോട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. കൂറ്റൻ തിരമാല കളെയും കൊടുങ്കാറ്റിനെയും അതിജീവിക്കാൻ ശേഷിയുള്ള ബോട്ടുമായി ഐറിഷ് കമ്പനി തണ്ടർ ചൈൽഡ് എന്ന് പേരിട്ടിരിക്കുന്ന ബോട്ട്, സേഫ് ഹെവൻ എന്ന കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്.
പരീക്ഷണ യാത്രയിലെ ബോട്ടിന്റെ മിന്നും പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ഐറിഷ് നാവികസേന കൂടുതൽ തണ്ടർ ചൈൽഡ് ബോട്ടുകൾ നിർമിച്ചുനൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ കടൽക്ഷോഭമുണ്ടായാൽ പോലും മുങ്ങില്ലെന്നുള്ളതാണ് ബോട്ടിന്റെ പ്രത്യേകതകളിലൊന്ന്.
കൊടുങ്കാറ്റിൽ എടുത്തെറിയപ്പെട്ടാലും തലകീഴായി വീഴാത്ത വിധമാണ് ബോട്ടിന്റെ നിർമാണം. അതിനാൽതന്നെ ബോട്ട് മറിയുകയെന്നത് അസംഭവ്യമാണെന്ന് കമ്പനി പറയുന്നു. ക്ഷതങ്ങൾ അഗിരണം ചെയ്യാൻ കഴിവുള്ള പുറം പാളികളാണ് ബോട്ടിന്റെ മറ്റൊരു പ്രത്യേകത. യാത്രക്കാർക്ക് ക്ഷതമേൽക്കാതെ ഈ പാളി സംരക്ഷണമാകും.
മണിക്കൂറിൽ 62 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ബോട്ടിൽ 10 പേർക്ക് യാത്രചെയ്യാനാവും. രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ടർ ചൈൽഡിന്റെ നിർമ്മാണം.
Read More in Organisation
Related Stories
ആയുർവേദത്തിലെ നാട്ടു ചികിത്സ
3 years, 1 month Ago
ജൂലൈ ഡയറി
3 years, 11 months Ago
ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ
3 years, 11 months Ago
വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം
1 year, 11 months Ago
സദ്ജന സാന്നിധ്യം ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് രാമായണം പറഞ്ഞുതരുന്നു: ബി.എസ്.ബാലചന്ദ്രൻ
3 years, 6 months Ago
മെയ് ഡയറി
4 years, 1 month Ago
പാദരക്ഷകൾ പരമ പ്രധാനം
3 years, 8 months Ago
Comments