100 ദിവസം കൊണ്ട് ഓടിയത് 4216.4 കിലോമീറ്റർ: ലോക റെക്കോർഡ് നേടി 35 കാരി

2 years, 11 months Ago | 310 Views
തുടർച്ചയായ ദിവസങ്ങളിൽ ഏറ്റവുമധികം മാരത്തണുകൾ പൂർത്തിയാക്കി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഡെർബിഷയറിൽ നിന്നുള്ള കെയ്റ്റ് ജേഡൻ എന്ന വനിത. ഒന്നും രണ്ടുമല്ല 100 ദിവസങ്ങളാണ് കെയ്റ്റ് തുടർച്ചയായി ഓടിയത്. ജനുവരിയിൽ ആരംഭിച്ച യത്നം ഏപ്രിൽ 17 നാണ് പൂർത്തിയായത്.
ദിവസവും 26.2 മൈലുകളാണ് കെയ്റ്റ് പിന്നിട്ടിരുന്നത്. അങ്ങനെ നൂറു ദിവസം കൊണ്ട് 2620 മൈലുകൾ (4216.4 കിലോമീറ്റർ) അവർ ഓടി തീർത്തു. ഇതോടെ അമേരിക്കൻ സ്വദേശിനിയായ അലിസ ക്ലാർക്കിന്റെ റെക്കോർഡ് കെയ്റ്റ് ഭേദിക്കുകയായിരുന്നു. 95 ദിവസങ്ങൾകൊണ്ട് 95 മാരത്തണുകൾ പൂർത്തിയാക്കിയാണ് അലിസ ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരുന്നത്.
ഈ മാരത്തൺ ഓട്ടത്തിനു പിന്നിൽ റെക്കോർഡ് നേട്ടത്തിന് പുറമേ കെയ്റ്റിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. 2620 മൈലുകൾ എന്നത് സിറിയയിലെ ആലെപ്പോയിൽ നിന്നും യുകെയിലെത്താൻ അഭയാർത്ഥികൾക്ക് പിന്നിടേണ്ടിവരുന്ന ദൂരം കൂടിയാണ്. അഭയാർഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നൽകാനും അതിനായി ധനസമാഹരണം നടത്താനുമായിരുന്നു കേറ്റിന്റെ ശ്രമം.
മാരത്തണിന്റെ ദൃശ്യങ്ങൾ കെയ്റ്റ് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. നൂറു ദിവസം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിൽ 25000 പൗണ്ട് (24 ലക്ഷം രൂപ) അഭയാർഥികൾക്കായി സമാഹരിക്കാനും സാധിച്ചു. റെക്കോർഡ് നേട്ടത്തിന് ശേഷം ഇനി എന്ത് എന്ന ചോദ്യത്തിനും കെയ്റ്റിന് കൃത്യമായ ഉത്തരമുണ്ട് ഒരാഴ്ച വിശ്രമിക്കാനാണ് തീരുമാനം. അതിനുശേഷം ജൂലൈയിൽ ആരംഭിക്കുന്ന ഡെക്കാ ട്രയത്തലണിനുള്ള പരിശീലനം ആരംഭിക്കും.
38 കിലോമീറ്റർ നീന്തിയും 1802 കിലോമീറ്റർ ബൈക്കോടിച്ചും 421കിലോമീറ്റർ ഓടിയുമാണ് ട്രയാത്തലൺ പൂർത്തിയാക്കേണ്ടത്. കായികയിനങ്ങളിലേയ്ക്ക് ഇറങ്ങാൻ മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാകാനാണ് തന്റെ ശ്രമമെന്ന് കെയ്റ്റ് പറയുന്നു. റെക്കോർഡ് നേട്ടം ഉറപ്പായെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി കെയ്റ്റിന് ഒരു വർഷം കാത്തിരിക്കേണ്ടിവരും.
Read More in World
Related Stories
പോർട്ടബിൾ ഒയാസിസ് : മാസ്കിന് മാസ്കും, ഓക്സിജന്‍ ഓക്സിജനുമായി അലൈൻ വെർസ്ചുറെൻ
3 years, 11 months Ago
ആദ്യത്തെ അറബ് ബഹിരാകാശ മിഷന്
3 years, 9 months Ago
കൊവിഡ് വാക്സിന് യജ്ഞത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂര്‍
3 years, 10 months Ago
'ഹാർബർ' കഥാവശേഷനായി
3 years, 11 months Ago
Comments