ഡിസംബർ മാസത്തെ വിശേഷ ദിവസങ്ങൾ

3 years, 3 months Ago | 520 Views
ഡിസംബർ 1
ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സ് എന്ന മാരക രോഗത്തിന് മുന്നിൽ വൈദ്യശാസ്ത്ര ഇന്നും പരാജയപ്പെട്ടു നിൽക്കുകയാണ്. ഈയടുത്തിടെ അമേരിക്കൻ ശാസ്ത്രജ്ഞർ ഈ മഹാ രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള വൈറസുകളെ കണ്ടെത്തിയെന്ന് വാർത്ത ഉണ്ടായിരുന്നുവെങ്കിലും അത് പൂർണമായി വിജയപ്രദമെന്ന് ഇനിയും സ്വീരീകരിക്കപ്പെടാത്ത അവസ്ഥയാണുള്ളത്. ഇത്രകണ്ട് അപകടകരമായ ഒരു രോഗം വേറെയില്ല.
മനുഷ്യരുടെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നതാണ് ഈ രോഗം. എച്ച്. ഐ.വി. വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. എച്ച്. ഐ.വി. എന്നാൽ "ഹ്യൂമൻ ഇമ്മ്യൂണോ വൈറസ്' ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതോടെ വിവിധ തരം രോഗങ്ങൾക്ക് അടിമപ്പെടുകയും സാവധാനം മരണപ്പെടുകയും ചെയ്യുന്നു.
ഈ മാരക രോഗത്തിന് എതിരെയുള്ള ശക്തമായ പ്രതിരോധവും ബോധവൽക്കരണവും ആണ് ലോക എയ്ഡ്സ് ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഡിസംബർ 1 ലക്ഷ്മിമേനോൻ ചരമദിനമാണ്. 1994 ഡിസംബർ 1 നാണ് ലക്ഷ്മിമേനോൻ ഇകലോകാവസാനം വെടിഞ്ഞത്.
ഡിസംബർ 2
ഡിസംബർ 2 ഭോപ്പാൽ ദുരന്ത വാർഷിക ദിനമാണ്. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന കീടനാശിനി ഫാക്ടറിയിൽ നിന്നും ചോർന്ന വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ചത്. 1984 ഡിസംബർ 2 നായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദുരന്ത സംഭവമുണ്ടായത്. മീതയിൻ ഐസോയനേറ്റ് വാതകമാണ് ചോർന്നത്.
ഇൻഡിഗോ ഫെർമിയും സഹപ്രവർത്തകരും ആദ്യത്തെ ന്യൂക്ലിയർ ചെയിൻ റിയാക്ഷൻ നടത്തിയത് ഡിസംബർ 2നാണ്.
ഡിസംബർ 3
മുൻ രാഷ്ട്രപതി ഡോ രാജേന്ദ്രപ്രസാദിന്റെ ജന്മദിനമാണ് ഡിസംബർ 3. 1884 ഡിസംബർ 3ന് ബീഹാറിലായിരുന്നു ജനനം. 1948-ൽ നിലവിൽ വന്ന നെഹ്റുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭക്ഷ്യ - കൃഷി വകുപ്പ് മന്ത്രിയായിരുന്നു.
ലോകത്ത് ആദ്യമായി മനുഷ്യ ഹൃദയം വിജയകരമായി മാറ്റിവെച്ചത് ഡിസംബർ 3 നായിരുന്നു. 1967 ഡിസംബർ മൂന്നിനായിരുന്നു അത്. ദക്ഷിണാഫ്രിക്കയിൽ കോപ്ടൗണിലെ ആശുപത്രിയിൽ ഡോ. ബർത്താസും സംഘവുമാണ് ഈ വിജയം കൈവരിച്ചത്. ഹൃദയം മാറ്റിവെക്കൽ വിജയകരമായിരുന്നുവെങ്കിലും രോഗി 18 ദിവസം കഴിഞ്ഞു കഫക്കെട്ട് മൂലം മരണമടഞ്ഞു.
ഡിസംബർ 3 ലോക വികലാംഗദിനമായി ആചരിക്കപ്പെടുന്നു. ഭിന്നശേഷിക്കാർക്കായി സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട് എന്ന സന്ദേശം പരത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.
ഡിസംബർ 3നായിരുന്നു ഗലീലിയോ ഗലീലി ടെലസ്കോപ്പ് നിർമ്മിച്ചത്. 1827 ലായിരുന്നു ഇത്.
ഡിസംബർ 4
ഡിസംബർ 4 നാവിക ദിനമായി ആചരിക്കുന്നു. നാവികസേനയുടെ കരുത്തും ദൗത്യവുംവിളിച്ചോതുന്ന പ്രദേശങ്ങളും പ്രഭാഷണങ്ങളും അന്നേദിവസം നടക്കും. സേനാംഗങ്ങളും മേധാവികളും പങ്കെടുക്കുന്ന പേരെഡും സംഘടിപ്പിക്കും. കടലിൽ അഭ്യാസ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതാണ്.
ഡിസംബർ 4 ദാദാഭായി നവറോജിയുടെ ജന്മദിനമാണ്. 1824 ഡിസംബർ 4നാണ് ദാദാഭായി നവറോജി ജനിച്ചത്.
ഡിസംബർ 5
ഡിസംബർ 5നാണ് വെർണിയർ ഹെക്സൻബർഗിന്റെ ജന്മദിൻ 1901 ഡിസംബർ 5 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.
നാടകകൃത്തും സംവിധായകനുമായ തോപ്പിൽഭാസിയുടെ ചരമ ദിനം ഡിസംബർ 5നാണ്.
ഡിസംബർ 5 അന്താരാഷ്ട്ര സന്നദ്ധ സേവന ദിനമാണ്. അരവിന്ദഘോഷ് ചരമദിനവും ഡിസംബർ 5നാണ്. തീവ്ര വിപ്ലവ ചിന്തയിൽനിന്നും ആത്മീയതയിലേക്ക് മാറിയ യോഗിവര്യൻ അരവിന്ദഘോഷ് 1950 ഡിസംബർ 5ന് ദിവംഗതനായി.
ഡിസംബർ 6
ഭരണഘടന ശില്പി അംബേദ്കറുടെ ചരമ ദിനം ഡിസംബർ 6 നാണ് 1956 ഡിസംബർ 6ന് അംബേദ്കർ കാലയവനികയ്ക്കുള്ളിൽ മാഞ്ഞു.
ഡിസംബർ 7
ഡിസംബർ 7 സായുധസേനാ പതാക ദിനമാണ്.
ഡിസംബർ 8
ഡിസംബർ 8 നാണ് വക്കം അബ്ദുൽ ഖാദർ മൗലവി ജനിച്ചത്. 1873 ഡിസംബർ 8 നായിരുന്നു മൗലവിയുടെ ജനനം. ശ്രീ രാജഗോപാലാചാരിയുടെ ജന്മദിനം ഡിസംബർ 8നാണ്. 1878 ഡിസംബർ 8ന് രാജഗോപാലാചാരി ജനിച്ചു.
ഡിസംബർ 9
ഇ.കെ. നായനാർ ജന്മദിനം. 1919 ഡിസംബർ 9നാണ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാർ ജനിച്ചത്.
ഡിസംബർ 10
ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്ന അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. 1993-ൽ ഭാരതീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു. ജസ്റ്റിസ് രംഗനാഥ മിശ്ര യായിരുന്നു ആദ്യ ചെയർമാൻ.
കൈസികം കുമാരപിള്ള, എം. പി. അപ്പൻ എന്നിവരുടെ ചരമദിനവും ഡിസംബർ 10നാണ് ആൽഫ്രഡ് നോബൽ ചരമ വും ഇതേ ദിനത്തിലാണ് 1896 ഡിസംബർ 10-നാണ് നോബൽ അന്തരിച്ചത്.
ഡിസംബർ 11
ഡിസംബർ 11നാണ് സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനം. ലോക പർവ്വതദിനമായി ആചരിക്കുന്നതും ഡിസംബർ 11നാണ്. അനുപമ ആവാസവ്യവസ്ഥയുട അത്യപൂർവ് ജൈവവൈവിധ്യത്തിന്റെയും കലവറയാണ് പർവ്വതങ്ങൾ. ഭക്ഷ്യ - കാർഷിക സംഘടനയുടെ ആഭിമുഖ്യത്തിലാണ് പർവ്വത ദിനം ആചരിക്കുന്നത്.
ഡിസംബർ 12
മുൽക്ക് രാജ് ആനന്ദിന്റെ ജന്മദിനം. 1905 ഡിസംബർ 12-നാണ് ആനന്ദ് ജനിച്ചത്.
ഡിസംബർ 14
സീബർഗും കൂട്ടരും യുറെനിയത്തെ സ്യൂട്ടിരിയ ഉപയോഗിച്ച് കൂട്ടിയിടിപ്പിച്ച് പ്ലൂട്ടോണിയം നിർമ്മിച്ചു. ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു.
ഡിസംബർ 15
ഡിസംബർ 15 സർദാർ വല്ലഭായി പട്ടേൽ ചരമദിനം. 1950 ഡിസംബർ 15നാണ് പട്ടേൽ അന്തരിച്ചത്.
ഡിസംബർ 17
റൈറ്റ് സഹോദരന്മാർ ലോകത്താദ്യമായി വിമാനം പറത്തി. 1903 ലായിരുന്നു അത്.
ഡിസംബർ 18
ഇലക്ട്രോൺ കണ്ടെത്തിയ ജെ. ജെ. തോംസൺന്റെ ജന്മദിനം 1856 ലായിരുന്നു.
അന്താരാഷ്ട്ര അറബി ഭാഷാ ദിനവും ഡിസംബർ 18 നാണ്. പ്രശസ്ത പത്രപ്രവർത്തകൻ കേസരി ബാലകൃഷ്ണപിള്ളയുടെ ചരമദിനം 1960 ഡിസംബർ 18 നായിരുന്നു. സമദർശിനി, പ്രബോധകൻ, കേസി എന്നീ പേരുകളിലുള്ള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.
ഡിസംബർ 22
വൈലോപ്പിള്ളി ശ്രീധരമേനോൻ ചരമദിനം ഡിസംബർ 22നാണ്.
ഡിസംബർ 23
ഡിസംബർ 23 കാർഷിക ദിനമായി ആചരിക്കുന്നു. ഇടശ്ശേരി ഗോവിന്ദൻ നായർ ജന്മദിനം ഡിസംബർ 23.
ഡിസംബർ 24
ഡിസംബർ 24 ഉപഭോക്തൃ ദിനമായി ആചരിക്കുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
ഡിസംബർ 25
യേശുദേവന്റെ പിറവിയുടെ സ്മരണ നിലനിർത്തുന്നതിനായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു. 336- മാണ്ടോടുകൂടി ഇത് ആഘോഷിച്ചുതുടങ്ങി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദ്യത്തെ റോമാ ചക്രവർത്തിയായ കോൺസ്റ്റാന്റയിന്റെ (എ. ഡി. 280-337) ഭരണകാലത്ത് ക്രിസ്മസ് വിശ്വാസികൾക്ക് ഡിസംബർ 25 ന് പൊതു അവധി നൽകിയതിൽ നിന്നാണ് ആഘോഷത്തിന് തുടക്കമെന്നും അഭിപ്രായമുണ്ട്.
ഡിസംബർ 26
കാർട്ടൂണിസ്റ്റ് ശങ്കർ ചരമദിനം ഡിസംബർ 26നാണ്.
ഡിസംബർ 27
ലൂയിസ് പാസ്ചർ ജന്മദിനം ഡിസംബർ 27നാണ്. 1822 ഡിസംബർ 27നായിരുന്നു ലൂയിസ് പാസ്ചർ ജനിച്ചത്.
ഡിസംബർ 28
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത് ഡിസംബർ 28നാണ്. 1885 ഡിസംബർ 28-29 തീയതികളിൽ മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനത്തിൽ ഡിസംബർ 28 ലെ രൂപീകരണ യോഗത്തിലായിരുന്നു കോൺഗ്രസിന്റെ പിറവി.
ഡിസംബർ 29
വിക്രം സാരാഭായി ചരമദിനം ഡിസംബർ 29നാണ്. 1971 ഡിസംബർ 29 നായിരുന്നു ഇന്ത്യയുടെ അഭിമാന ഭജനമായ വിക്രംസാരാഭായ് ഇഹലോകവാസം വെടിഞ്ഞ്ത്.
ഡിസംബർ 31
ഡിസംബർ 31 തുഞ്ചൻ ദിനമായി ആചരിക്കുന്നു. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ആദികാവ്യമായ വാത്മീകി രാമായണത്തെ സ്വതന്ത്രമായി വിവർത്തനം ചെയ്യുകയുണ്ടായി.
Read More in Organisation
Related Stories
സ്വാമി ഭജനാനന്ദ
3 years, 5 months Ago
ജൂൺ മാസത്തെ പ്രധാന ദിവസങ്ങൾ
3 years, 10 months Ago
സംസ്കാരഭാരതം കാവ്യസദസ്സ്
4 years Ago
നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
2 years Ago
മറുകും മലയും
2 years, 4 months Ago
പാത്രം നീലനിറമെങ്കിൽ ഭക്ഷണം പതിവിലേറെ
3 years, 9 months Ago
ചെറായി ബീച്ച് : വിനോദ സഞ്ചാരികളുടെ പറുദീസ
3 years, 5 months Ago
Comments