Wednesday, Aug. 20, 2025 Thiruvananthapuram

ലോഫ്ലോര്‍ ബസ് ഇനി ക്ലാസ് മുറി

banner

3 years, 2 months Ago | 325 Views

കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ക്ലാസ് മുറി മണക്കാട് ടി.ടി.ഐയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 

ഉപയോഗശൂന്‍യമായ ലോ ഫ്ലോര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്കൂളിന് നല്‍കി. മണക്കാട് ടി.ടി.ഐക്ക് രണ്ട് ബസുകള്‍ അനുവദിച്ചു. താല്‍പ്പര്യമുള്ള എല്ലാ സ്കൂളുകള്‍ക്കും ബസുകള്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ബസ് ക്ലാസ് മുറിയാക്കി മാറ്റുന്ന ആശയം മുന്നോട്ട് വച്ചത്. സര്‍ക്കാരിന്‍റെയും പി.ടി.എയുടെയും ഫണ്ട് ഉപയോഗിച്ച്‌ മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബസ് നവീകരിച്ചത്. രണ്ടാമത്തെ ബസിന്‍റെ നവീകരണം പൂര്‍ത്തിയായിട്ടില്ല.

ബസിന്‍റെ ഉയരം വര്‍ദ്ധിപ്പിക്കുകയും മുകള്‍ നിലയില്‍ വിനോദത്തിനായി സ്ഥലം നല്‍കുകയും ചെയ്തിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ബസിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. ബസ് സ്ഥിരം ക്ലാസ് മുറിയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ടിവി കാണാനും പുസ്തകങ്ങള്‍ വായിക്കാനും വിനോദത്തിനും ഇത് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എസി, എല്‍ ഇ ഡി ടിവി എന്നിവയും ബസിലുണ്ട്. പുസ്തകങ്ങള്‍ വയ്ക്കാന്‍ പ്രത്യേകം അറകളുണ്ട്. ഇരിക്കാന്‍ ഒരു കസേരയും മേശയും തയ്യാറാക്കിയിട്ടുണ്ട്.



Read More in Kerala

Comments