Sunday, April 13, 2025 Thiruvananthapuram

സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ക്ക് രാജ്യാന്തര പുരസ്‌ക്കാരം

banner

3 years, 5 months Ago | 464 Views

സംഗീക സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ രാജ്യന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുളള രാജ്യാന്തര പുരസ്‌ക്കാരമായ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ അവാര്‍ഡിനാണ് ഖദീജ അര്‍ഹയായത്.

കഴിഞ്ഞ വര്‍ഷം റിലീസായ ഫരിശ്‌തോ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. തന്റെ ആദ്യ സംഗീത സംരംഭം കൂടിയാണിതെന്ന് ഖദീജ പറയുന്നു. ഈ വിഡിയോയുടെ സംഗീത സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാന്‍ തന്നെയാണ്.  മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആല്‍ബം വളരെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.

ശാന്തി തേടിയുളള ഒരു പെണ്‍കുട്ടിയുടെ തീര്‍ത്ഥാടനവും, പ്രാര്‍ത്ഥനയുമാണ് ഫരിശ്‌തോ. പുരസ്‌ക്കാര വിവരം എ.ആര്‍ റഹ്മാന്‍ തന്നെയാണ് പുറത്ത് വിട്ടത്. നിരവധി പേര്‍ ഖദീജയെ അഭിനന്ദനങ്ങള്‍ അറിയിച്ചു കഴിഞ്ഞു.



Read More in Literature

Comments