Thursday, April 10, 2025 Thiruvananthapuram

ചിരി ഒരു മരുന്നാണ്

banner

2 years Ago | 213 Views

വിചി ത്രമാംവിധം  സേവനം നടത്തുന്ന ഒരാൾ ഉത്തരേന്ത്യയിലുണ്ടായിരുന്നു.  ആശുപത്രി സന്ദർശിക്കുക, രോഗികളെ സന്തുഷ്ടരാക്കുക  എന്നതാണ്  അദ്ദേഹത്തിൻറെ  സേവനരീതി  അദ്ദേഹം സമ്പന്നനല്ല  അതിനാൽ രോഗികളെ സന്തോഷിപ്പിക്കാനായി  തന്റേതായ  ഒരു വഴി കണ്ടെത്തി .  പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ച ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ  വെട്ടിയെടുത്ത   ഒട്ടിച്ച നല്ലൊരു ആൽബം ഉണ്ടാക്കി . ഇതു കൊണ്ട്  അദ്ദേഹം  ആശുപത്രി വാർഡിലെത്തും .  ശാരീരിക മാനസിക പീഡകൾ  അനുഭവിക്കുന്ന  ചിരിക്കാൻ മറന്നുപോയ രോഗികളുടെ സമീപം ചെന്ന്  ഈ ചിരി ആൽബം കാണിക്കും ചില ചിത്രങ്ങൾ കാണുമ്പോൾ  രോഗികൾ പൊട്ടിച്ചിരിച്ചുപോകും നിമിഷനേരത്തേക്കെങ്കിലും .അവർ രോഗത്തിൻറെ  കഠിനവേദന മറക്കും. എന്തായാലും ഈ സേവനം പലരോഗികളുടേയും  രോഗശമനത്തിന്  വേഗതകൂടി  എന്ന്  പിന്നീട്‌  ഡോക്ടർമാർ കണ്ടെത്തി . ചിരി ഏത് രോഗത്തിനും  ഉത്തമ മരുന്നുതന്നെ. സന്തുഷ്ടമായ മനസ്സിനെ മെരുക്കാനും നയിക്കാനും എളുപ്പമാണ്. നല്ല മൂഡ്  ഉള്ളപ്പോൾ ആരോടും എന്തിനും ക്ഷമിക്കാനും നമുക്ക് കഴിയുന്നതിന്റെ  രഹസ്യവും ഇതു തന്നെ. സന്തോഷം (ചിരി)  വ്യസന കാർമേഘങ്ങളെ  അകറ്റുന്നു. പോയത് പോകട്ടെ എന്ന മന്ത്രം മനസ്സിൽ ഉറപ്പിക്കുക. ചിരിക്കാൻ പഠിക്കുക. ദൈവതുല്യമായ മഹത്തുക്കളൊക്കെ മധുരമനോഹരമായി ചിരിക്കുന്നവരായിരുന്നു എന്നും ഓർക്കുക . സന്തോഷം രോഗശമനം ദ്രുതഗതിയിലാക്കും.



Read More in Organisation

Comments