Tuesday, April 15, 2025 Thiruvananthapuram

വാസ്‌ക്വസിന്റെ ലോങ് റേഞ്ചര്‍ ചെന്ന് കയറിയത് റെക്കോഡിലേക്ക്

banner

3 years, 2 months Ago | 257 Views

ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കേരള ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്‌ക്വസ് നേടിയ ഗോള്‍ ചെന്ന് കയറിയത് റെക്കോഡിലേക്ക്. 

ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും ദൂരെ നിന്ന് സ്‌കോര്‍ ചെയ്ത ഗോളെന്ന നേട്ടമാണ് വാസ്‌ക്വസിന്റെ ആ ഗോളിന് സ്വന്തമായത്. 

59 മീറ്റര്‍ അകലെ നിന്നാണ് താരം ഈ ഗോള്‍ സ്‌കോര്‍ ചെയ്തത്. ഐഎസ്എല്ലില്‍ ഇതിനു മുമ്പ് ആരും തന്നെ ഇത്രയും ദൂരെ നിന്ന് ഗോള്‍ സ്‌കോര്‍ ചെയ്തിട്ടില്ല.

മത്സരത്തിന്റെ 82-ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റിനെ പോലും ഞെട്ടിച്ച വാസ്‌ക്വസിന്റെ ഗോള്‍. സ്വന്തം പകുതിയില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് താരമടിച്ച പന്ത് പിടിച്ചെടുത്ത വാസ്‌ക്വസ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ സുഭാശിഷ് ചൗധരി സ്ഥാനം തെറ്റിനില്‍ക്കുന്നത് മുതലെടുത്ത് തൊടുത്ത നെടുനീളന്‍ ഷോട്ട് കൃത്യമായി വലയിലത്തുകയായിരുന്നു. സുഭാശിഷ് പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

70-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സിനെ വിജയം സ്വന്തമാക്കാന്‍ സഹായിച്ചതും താരത്തിന്റെ ഈ ഗോളാണ്. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി.



Read More in Sports

Comments