Friday, April 18, 2025 Thiruvananthapuram

അബുദാബിയിൽ ഏ​റ്റ​വും വ​ലി​യ സൗ​രോ​ര്‍​ജ കാ​ര്‍ പാ​ര്‍​ക്കി​ങ്ങിന്റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി

banner

3 years, 10 months Ago | 370 Views

അബുദാബിയിൽ ഏ​റ്റ​വും വ​ലി​യ സൗ​രോ​ര്‍​ജ കാ​ര്‍ പാ​ര്‍​ക്കി​ങ്ങിന്റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.പ്ര​തി​വ​ര്‍​ഷം 5,300 ട​ണ്‍ കാ​ര്‍​ബ​ണ്‍ ഡൈ ​ഓ​ക്‌​സൈ​ഡ് കുറയ്ക്കാവുന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന്​ അബുദാബി വി​മാ​ന​ത്താ​വ​ള​വും സൗ​രോ​ര്‍​ജ പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​സ്ദ​റും വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ര്‍ പാ​ര്‍​ക്കി​ങ് ഏ​രി​യ​യി​ലെ ഷേ​ഡി​ങ്ങി​ല്‍ മൂ​ന്ന് മെ​ഗാ​വാ​ട്ട് സോ​ളാ​ര്‍ ഫോ​ട്ടോ​വോ​ള്‍​ട്ടെ​ക്ക് (പി.​വി) സ്ഥാ​പി​ച്ച്‌ 7,542 സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ വ​ഴി വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. നെ​റ്റ്-​സീ​റോ ഡെ​വ​ല​പ്‌​മെന്‍റി​നു​ കീ​ഴി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മി​ഡ്ഫീ​ല്‍​ഡ് ടെ​ര്‍​മി​ന​ലിന്റെ രൂ​പ​ക​ല്‍​പ​ന​യും നി​ര്‍​മാ​ണ​വും മി​ക​ച്ച രീ​തി​യി​ലാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​ര​ട്ട ഗ്ലേ​സി​ങ്, കാ​ര്യ​ക്ഷ​മ​മാ​യ ലൈ​റ്റി​ങ്, പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ന​യ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി ഊ​ര്‍​ജ ഉ​പ​യോ​ഗം കുറയ്ക്കാൻ ക​ഴി​ഞ്ഞു.



Read More in World

Comments