Thursday, Jan. 1, 2026 Thiruvananthapuram

ടോക്കിയോ ഒളിമ്പിക്സ് 2020: ഫെന്‍സിങ്ങില്‍ ചരിത്രം കുറിച്ച്‌ ഭവാനി ദേവി

banner

4 years, 5 months Ago | 451 Views

ഫെന്‍സിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ താരം. വ്യക്തിഗത ഇനത്തില്‍ രണ്ടാം റൗണ്ടില്‍ പുറത്തായെങ്കിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഭവാനി ദേവി.

27 കാരിയായ ഭവാനി ടൂണിഷ്യയുടെ നാദിയ ബെന്‍ അസീസിയെ 15-3 എന്ന മാര്‍ജിനില്‍ കീഴടക്കിയാണ് തന്റെ കന്നി ഒളിംപിക്സിന് തുടക്കമിട്ടത്.

ആദ്യ മൂന്ന് മിനിറ്റില്‍ നാദിയക്ക് ഒരു പോയിന്റ് പോലും നേടാനായിരുന്നില്ല. പ്രസ്തുത സമയത്ത് ഭവാനി 8-0 എന്ന സ്കോറില്‍ ലീഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ലോക മൂന്നാം നമ്പര്‍ താരവും റിയൊ ഒളിംപിക് സെമി ഫൈനലിസ്ററുമായിരുന്ന ഫ്രാന്‍സിന്റെ മാനോന്‍ ബ്രൂനെറ്റിനോട് അടിതെറ്റി.  അനായാസം കീഴടക്കാനായില്ല ബ്രൂനെറ്റിന് ഭവാനി ദേവിയെ. 15-7 എന്ന സ്കോറിനാണ് വിജയം. മികച്ച പോരാട്ടം നടത്തിയാണ് ഇന്ത്യന്‍ താരം കളം വിട്ടത്.

അസീസിക്കെതിരെ ആക്രമണത്തിലൂടെ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ ഫഞ്ച് താരം തന്റെ പരിചയസമ്പത്തിന്റെ ബലത്തില്‍ ഭവാനിയുടെ തന്ത്രങ്ങളെ മറികടക്കുകയായിരുന്നു.

ആദ്യ രണ്ട് പീരിയഡുകളിലും ഓരോ പോയിന്റ് വീതം മാത്രമാണ് ഭവാനിക്ക് നേടാനായത്. എന്നാല്‍ മൂന്നാം പീരിയഡില്‍ മികച്ച തിരിച്ചു വരവ് കാഴ്ചവച്ചു.  ആദ്യം 15 പോയിന്റ് നേടുന്ന താരത്തെയാണ് ഫെന്‍സിങ്ങില്‍ വിജയിയായി പ്രഖ്യാപിക്കുന്നത്.



Read More in Sports

Comments