റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ

3 years, 8 months Ago | 337 Views
പരാതികളും നിർദേശങ്ങളും അധികൃതരെ അറിയിക്കാൻ റേഷൻ കടകളിൽ ഡ്രോപ് ബോക്സ് സ്ഥാപിക്കാൻ തീരുമാനം. കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ, എ.ആർ.ഡി.യുമായി ബന്ധപ്പെട്ട പരാതികൾ, റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറിയിക്കാനാകും.
ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിങ് ഇൻസ്പെക്ടർമാർക്കായിരിക്കും. ഓരോ ആഴ്ചയുടെയും അവസാന പ്രവൃത്തിദിവസം റേഷനിങ് ഇൻസ്പെക്ടർമാർ റേഷൻ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സ് തുറന്ന് റേഷൻകാർഡിനെ സംബന്ധിച്ച അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിലും റേഷൻ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആർ.ഡി.യുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ എ.ആർ.ഡി. തലത്തിൽ രൂപവത്‌കരിച്ചിട്ടുള്ള വിജിലൻസ് കമ്മിറ്റിക്കും കൈമാറും.
2017ൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻകാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ വിവരങ്ങൾ ഉൾപ്പെടുത്തിയപ്പോൾ സംഭവിച്ച തെറ്റുകൾ തിരുത്താൻ കാർഡുടമകൾക്ക് അവസരം നൽകും. ഇതിനായി തെളിമ എന്ന പേരിൽ പദ്ധതി നടപ്പാക്കും. കാർഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം, എൽ.പി.ജി. - വൈദ്യുതി കണക്ഷനുകളുടെ വിശദാംശങ്ങൾ എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വരുത്തുന്നതിനും പിശകുകൾ തിരുത്തുന്നതിനും എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ പ്രചാരണ പരിപാടികൾ നടത്തും. അടുത്ത ഏപ്രിൽ മാസത്തോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്മാർട്ട് റേഷൻ കാർഡിലേക്ക് പോകുമ്പോൾ കാർഡിലെ വിവരങ്ങൾ പൂർണമായും ശരിയാണെന്ന് ഉറപ്പുവരുത്തുവാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Read More in Kerala
Related Stories
കേരളവും ജാഗ്രതയില്; ഒമിക്രോണ് സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്ജ് .
3 years, 8 months Ago
സദ്ഭാവന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
2 years, 7 months Ago
ദിശയുടെ സേവനങ്ങള് ഇനി 104 ലും
4 years, 3 months Ago
ഹീമോഫീലിയ രോഗികള്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്ജ്
3 years, 6 months Ago
വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും
3 years Ago
Comments