ഈ രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്കൂളില്‍ പോകരുതെന്ന് ആരോഗ്യവകുപ്പ് ; വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ
3 years, 6 months Ago | 355 Views
സംസ്ഥാനം ഇപ്പോഴും പൂര്‍ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ലാത്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്കൂളില്‍ പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്കൂളില്‍ പോകരുത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നനഞ്ഞതോ കേടായതോ ആയ മാസ്ക് ധരിക്കരുത്. യാത്രകളിലും സ്കൂളിലും ആരും മാസ്ക് താഴ്ത്തി സംസാരിക്കുകയും അരുത്. കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കാന്‍ പാടില്ല. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിനും 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്സിനും എടുത്തിരിക്കണം.
വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം. പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുത്തുവിടുക. ശൗചാലയത്തില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുതെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
Read More in Kerala
Related Stories
പണ്ടുകാലത്തെ ഓണക്കളികൾ
4 years, 3 months Ago
മാറ്റങ്ങളോടെ കൊച്ചി മെട്രോ യാത്ര നിരക്കില്‍ ഇളവ്
4 years, 2 months Ago
പുരാണ കഥകളുടെ മുത്തശ്ശി യാത്രയായി
4 years, 7 months Ago
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.26
3 years, 6 months Ago
Comments