ഭാരം കുറഞ്ഞ പാചകവാതക സിലിൻഡർ വീടുകളിലേക്ക്
.webp)
3 years, 7 months Ago | 355 Views
വീട്ടാവശ്യത്തിനുപയോഗിക്കാൻ ഇനി ഭാരം കുറഞ്ഞ പാചകവാതക സിലിൻഡറും. സാധാരണ ലോഹ സിലിൻഡറിന്റെ പകുതിഭാരമുള്ള കോംപസിറ്റ് പാചകവാതക സിലിൻഡറാണ് വീടുകളിലെത്തുന്നത്. പോളിമർ സംയുക്തമുപയോഗിച്ച് നിർമിച്ചിട്ടുള്ളതിനാലാണ് ഭാരക്കുറവ്. അതിനാൽ ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റാം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോഴിക്കോട്, കൊച്ചി പ്ലാന്റുകളിൽ നിന്നാണ് എല്ലാ ജില്ലകളിലേക്കും നിലവിൽ ഇത്തരം പാചകവാതക സിലിൻഡർ എത്തുന്നത്. ഗാർഹികാവശ്യത്തിനുള്ള 10 കിലോ പാചകവാകതം നിറച്ച സിലിൻഡറിനാണ് ആവശ്യക്കാരേറെ. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അതേവിലയാണ് ഇതിനും.
കോംപസിറ്റ് സിലിണ്ടർ
സിലിൻഡറിന്റെ ഭാരം 6.30 കിലോഗ്രാം. പാചകവാതകം 10 കിലോഗ്രാം. വാതകത്തിന്റെയും സിലിൻഡറിന്റെയും ആകെ ഭാരം 16.30 കിലോഗ്രാം. നിർമാതാക്കൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.). വാതകം തീരുന്നത് കാണാൻ പറ്റും. തീപിടിത്തമുണ്ടായൽ പൊട്ടിത്തെറിക്കില്ല. പോളിമർ സംയുക്തംകൊണ്ട് നിർമിച്ചതിനാൽ ഭംഗിയുള്ളതാണ്. തുരുമ്പെടുക്കില്ല. 647-650 രൂപയാണ് വില.
ഇപ്പോഴുള്ള സിലിൻഡർ
സിലിണ്ടറിന്റെ ഭാരം 15.70 കിലോഗ്രാം. പാചകവാതകം 14.20 കിലോഗ്രാം. വാതകത്തിന്റെയും സിലിൻഡറിന്റെയും ആകെ ഭാരം 29.90 കിലോഗ്രാം. സ്റ്റീലുപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. 910-960 രൂപയാണ് വില.
Read More in Kerala
Related Stories
ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്നർ ആകാം; നിരോധിച്ച പ്ലാസ്റ്റിക് പട്ടിക പ്രസിദ്ധീകരിച്ചു
2 years, 12 months Ago
ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍
3 years, 2 months Ago
2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ കേന്ദ്രം
3 years, 4 months Ago
കേരളത്തിലെ താപനില: ചൂടറിഞ്ഞ് മാർച്ച്
4 years, 5 months Ago
Comments