Saturday, April 19, 2025 Thiruvananthapuram

ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ശ്രീകുമാരൻ തമ്പി

banner

1 year, 8 months Ago | 227 Views

മലയാളത്തിന്റെ മധുമൊഴിയാണ് ശ്രീ കുമാരൻ തമ്പി. കവികുലത്തിന്റെ ഊർജ്ജവാഹകനായ തമ്പി ആധുനികതയിലും ഒട്ടും പിന്നിലല്ലായെന്ന് മലയാളികൾ കണ്ടറിഞ്ഞുകഴിഞ്ഞു. ഏത് മലയാളിയുടേയും മനസ്സിൽ മധുരത്തിന്റെ തേൻമഴ പെയ്യിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ  വരികളും സമ്പത്തിനേക്കാൾ തമ്പി സ്നേഹിച്ചത് സിനിമയെന്ന കലയെയാണ്. സിനിമയോടുള്ള പ്രേമം മൂലം അദ്ദേഹം തന്റെ സർക്കാർ ജോലി രാജിവെച്ച് ചല ച്ചിത്രരംഗത്തേയ്ക്കിറങ്ങുകയായിരുന്നു. ടൗൺ പ്ലാനിംഗ് ഓഫീസിൽ   എൻജിനീയറായിരുന്നു ശ്രീ കുമാരൻ തമ്പി.

സഹപ്രവർത്തകരോടും സഹജീവികളോടും അദ്ദേഹം സൂക്ഷിച്ചിരുന്ന സ്നേഹവും ആത്മാർത്ഥതയും വളരെ വലുതായിരുന്നു. ഒപ്പം നിൽക്കുന്നവരു ടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കാണുന്ന കാര്യത്തിൽ തമ്പി ഒട്ടും മടികാണിച്ചിരുന്നില്ല.

തമ്പി ഒരിക്കൽ തമ്പിയെക്കുറിച്ച് പറഞ്ഞു  “ഞാൻ നടൻ സുകുമാരനുമായി സംസാരിച്ചു. എന്നോടൊപ്പം നടി മല്ലികയുടെ വീട്ടിലേയ്ക്ക് വരാമെന്ന് സുകുമാരൻ സമ്മതിച്ചു. ഞങ്ങൾ ഒരുമിച്ചാണ് പോയത്. മകൾ തികഞ്ഞ മാന്യതയോടെ തെറ്റുതിരുത്തി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിവന്നതിൽ മല്ലികയുടെ അച്ഛനും അമ്മയും സന്തോഷിച്ചു. ഞാനും സുകുമാരനും മല്ലികയുടെ വീട്ടിൽ നിന്ന് അത്താഴം കഴിച്ചു. വിവാഹം നടത്താനുള്ള തീയതി ഏകദേശം തീരുമാനിച്ചു. മല്ലികയുടെ സഹോദരൻ ഡോ.എം.വി. പിള്ളയുടെ ഭാര്യയുടെ തൈക്കാട്ടുള്ള വീട്ടിൽ സബ് രജിസ്ട്രാറെ വരുത്തി അവിടെവെച്ച് വിവാഹം നടത്താൻ തീരുമാനമായി. ഡോക്ടറുടെ ഭാര്യാപിതാവ് അതിന് നേതൃത്വം നൽകി. അതിരാവിലെ കുളികഴിഞ്ഞ് ഞാൻ സുകുമാരൻ താമസിക്കുന്ന  ഹോട്ടലിൽ പോയി. സുകുമാരൻ കുളിച്ച് വേഷം മാറി തയ്യാറായി നിന്നിരുന്നു. ഞങ്ങൾ ഒരുമിച്ച് പഴവങ്ങാടി ക്ഷേത്രത്തിൽ പോ യി. അവിടെനിന്ന് നേരെ വിവാഹം നടക്കുന്ന വീട്ടിലെത്തി. സബ് രജിസ്ട്രാർ എത്തിയിരുന്നു. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തു. മൂന്നുപേരാണ് സാക്ഷികളായി ഒപ്പിട്ടത്. ഞാനും എന്റെ ഭാര്യ രാജിയും സുധീർകുമാർ എന്ന നടനും. അതിനു മുമ്പുതന്നെ മല്ലികയുടെ ശുപാർശയനുസരിച്ച് ആ യുവനടന് മോഹിനിയാട്ടം എന്ന എന്റെ ചിത്രത്തിൽ ഒരു സീൻ  അഭിനയിക്കാൻ അവസരം നൽ കിയിരുന്നു. ഇന്നദ്ദേഹം പ്രശസ്തനായ നടനും നിർമ്മാതാവുമാണ്. പുതിയ പേര് മണിയൻപിള്ള രാജു. ദാമ്പത്യശൈഥില്യത്തിൻറെ കഥ പറയുന്ന ഏതോ ഒരു സ്വപ്നത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആരംഭിച്ച മറ്റൊരു പ്രണയവും പിൽക്കാലത്ത് വിവാഹത്തിലെത്തി. ചി ത്രത്തിന്റെ ഛായാഗ്രാഹകനായ ഹേമ ചന്ദ്രൻ അതിൽ ഉപനായികയായി അഭിനയിച്ച കനക ദുർഗ്ഗയെ വിവാഹം ക ഴിച്ചു. ജഗതി ശ്രീകുമാർ എന്ന ഞങ്ങളുടെ അമ്പിളിയും വേറെ വിവാഹം ക ഴിച്ചു. അവർക്ക് രണ്ട് മക്കൾ ജനിച്ചു.

ഒരു കാലത്ത്  ഞാൻ  എന്റെ ചട്ടമ്പിക്ക ല്ല്യാണിയിലൂടെ കൊണ്ടുവന്ന ജഗതി ശ്രീ കുമാർ തന്റെ പ്രതിഭയും പ്രയത്നവും കൊണ്ട് മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെത്തി. നന്മയും ആണത്തവുമുള്ള സുകുമാരൻ മല്ലികയ്ക്ക്  നല്ലൊരു ജീവിതം കൊടുത്തു. അവർക്ക് മിടുമിടുക്കരായ രണ്ട് ആൺമക്കളുണ്ടായി. അവർ മലയാള സിനിമയിലെ  രണ്ട് ഉജ്ജ്വല നക്ഷത്രങ്ങളായി വളർന്നു. ഏതോ ഒരു സ്വപ്നവും', 'മാളിക പണിയുന്നവരും എന്റെ മികച്ച സിനിമകൾ തന്നെയാണ്. എന്നാൽ അവ രണ്ടും ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു. തുറന്നുപറഞ്ഞാൽ ചിത്രത്തിനുവേണ്ടി അച്ചടിച്ച പോസ്റ്ററുകൾക്കുവേണ്ടി ചെലവാക്കിയ തുകപോലും തിരിച്ചുകിട്ടിയില്ല. അപ്പോഴും ഞാൻ പരാജയം സമ്മതിച്ച് പിന്മാറിയില്ല".



Read More in Organisation

Comments