'കാൻഫെഡ്' 45-ാം വാർഷികസമ്മേളനവും പുരസ്കാര സമർപ്പണവും, പ്രമുഖർ പങ്കെടുത്തു.

3 years Ago | 360 Views
കേരളം അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) യുടെ 45-ാം വാർഷികസമ്മേളനവും കാൻഫെഡ് പുരസ്കാര സമർപ്പണവും ജൂൺ 30 ന് ബി.എസ്.എസ്.ആസ്ഥാനമായ കവടിയാർ സദ്ഭാവനാ ഭവനിലെ ആഡിറ്റോറിയത്തിൽ നടന്നു.
രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കാൻഫെഡ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രിയും ജനശ്രീ ചെയർമാനുമായ എം.എം.ഹസ്സൻ സ്ഥാപക ജന്മദിന സന്ദേശം നൽകി. മുൻ സ്പീക്കറും സി.പി.എം.നേതാവുമായ എം.വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി .
കാൻഫെഡ് സെക്രട്ടറി ജയശ്രീകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ കേന്ദ്ര സമിതി അംഗം വി.ആർ.വി.ഏഴോം, കണ്ണൂർ ജില്ലാ ചെയർമാൻ കാരയിൽ സുകുമാരൻ, കോഴിക്കോട് ജില്ലാ ചെയർമാൻ കെ.പി.യു.അലി, കാസർഗോഡ് ജില്ലാ ചെയർമാൻ പ്രൊഫ.കെ.ജയരാജ് തുടങ്ങിയവർ സംസാരിച്ചു. കാൻഫെഡ് ഗവേഷണ വിഭാഗം സെക്രട്ടറി ഡോ.ആർ.അനിൽകുമാർ ചടങ്ങിൽ സംബന്ധിച്ചവർക്ക് ഹാർദമായ കൃതജ്ഞത രേഖപ്പെടുത്തുകയുണ്ടായി. ഉച്ചയ്ക്ക് 12 മണിക്ക് നടന്ന സംഘടനാ സമ്മേളനം ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാൻഫെഡ് ചീഫ് എഡിറ്റർ ഡോ. എം.ആർ.തമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാൻഫെഡ് ഡയറക്ടർ എൻ.കെ.ജയ സ്വാഗതമാശംസിച്ചു. കോട്ടയം ജില്ലാ സെക്രട്ടറി എം.ഗോപാലകൃഷ്ണൻ, പാലക്കാട് ചെയർമാൻ കെ.നാരായണൻ, വയനാട് ജില്ലാ ചെയർമാൻ സെയ്ദലവി, ഇടുക്കി ജില്ലാ ചെയർമാൻ വിജയകുമാർ മറ്റക്കര, കേന്ദ്ര സമിതി അംഗം പ്ലാവില ജയറാം, കെ.വി.കൃഷ്ണകുമാർ, സുരേഷ് ബാബു , കെ.ജെ.റാഫി, കരീപ്ര എൻ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കാൻഫെഡ് പ്രസിദ്ധീകരണ വിഭാഗം സെക്രട്ടറി ഗീതാരമേശ് പരിപാടിയിൽ സംബന്ധിച്ചവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.
വൈകുന്നേരം മൂന്നുമണിക്ക് കാൻഫെഡിന്റെ പഞ്ചവത്സര പരിപാടിയുടെ ഉദ്ഘാടനവും കാൻഫെഡ് പുരസ്കാര സമർപ്പണവും സി.പി.എം.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ കാൻഫെഡ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. കാൻഫെഡ് സെക്രട്ടറി ജയശ്രീകുമാർ സ്വാഗതമാശംസിച്ചു.
കാൻഫെഡ് പുരസ്കാരം പ്രൊഫ.ജി.ബാലചന്ദ്രന് കാനം രാജേന്ദ്രൻ സമ്മാനിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. കാൻഫെഡ് കേന്ദ്ര സമിതിയംഗം സീതാവിക്രമൻ, കാൻഫെഡ് എറണാകുളം ചെയർമാൻ വി.സി.പീറ്റർ, കേന്ദ്ര സമിതിയംഗം മോഹൻ ഡി ബാബു, മലപ്പുറം ജില്ലാ ചെയർമാൻ എം.നസറുദ്ദീൻ തുടങ്ങിയവർ പ്രഭാഷണം നടത്തി
Read More in Organisation
Related Stories
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടന്നു
1 year, 2 months Ago
സംസ്കാരഭാരതം കാവ്യസദസ്സ്
4 years, 4 months Ago
ഫെബ്രുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
2 years, 4 months Ago
മണിപ്രവാളം
3 years, 8 months Ago
ജൂലൈ ഡയറി
2 years, 11 months Ago
ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ
3 years, 11 months Ago
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ബി.എസ്. എസിന്റെ പ്രവർത്തനശൈലി: ബി.എസ്. ഗോപകുമാർ
2 years, 8 months Ago
Comments