വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയുടെ ആദ്യ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു
.webp)
2 years, 10 months Ago | 259 Views
പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി സൗദിയിൽ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയർന്നു. സൗദിയുടെ ബജറ്റ് എയർലൈനായ ഫ്ലൈഡീൽ വിമാനമാണ് തലസ്ഥാനമായ റിയാദിൽ നിന്ന് ജിദ്ദയിലേയ്‌ക്ക് വനിതാ ജീവനക്കാരുമായി സർവീസ് നടത്തിയത്. ഏഴംഗ ക്രൂവിൽ ഫസ്റ്റ് ഓഫീസർ ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ലൈഡീൽ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ക്യാപ്റ്റൻ വിദേശ വനിതയായിരുന്നു. വിമാനത്തില്‍ സഹ പൈലറ്റായത് സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് കൂടിയായ യാരാ ജാന്‍ എന്ന 23 കാരിയാണ്
രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂർത്തിയാക്കിയതിനു ശേഷം എയർലൈൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. വർഷങ്ങളിൽ വ്യോമയാന മേഖലയിൽ സ്‌ത്രീകളുടെ കൂടുതൽ സാന്നിധ്യം ഉണ്ടാകുമെന്ന് സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
2019ൽ ഒരു വനിതാ സൗദി കോ പൈലറ്റുമായി സൗദി സിവിൽ ഏവിയേഷൻ ആദ്യ വിമാനം പറത്തിയിരുന്നു. സൗദിയെ ആഗോള ട്രാവൽ ഹബ്ബാക്കി മാറ്റുന്ന വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനാണ് സൗദി അറേബ്യ മുൻതൂക്കം നൽകുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വർഷത്തിൽ 330 ദശ ലക്ഷം യാത്രക്കാരുടെ വർദ്ധനവിനാണ് സൗദി ലക്ഷ്യമിടുന്നത്.
Read More in World
Related Stories
മാസ്ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
3 years, 8 months Ago
പാറ്റഗോണിയയിൽ പുതിയ ദിനോസർ ഇനം കണ്ടെത്തി
10 months Ago
കാതറിൻ റസൽ യുനിസെഫ് മേധാവിയാകും
3 years, 3 months Ago
ഗിന്നസിൽ ഇടം നേടി മാങ്ങ
3 years, 11 months Ago
മേയ് 8 ലോക റെഡ്ക്രോസ് ദിനം
3 years, 11 months Ago
ആദ്യ ചാന്ദ്രയാത്രികൻ മൈക്കൽ കൊളിൻസ് നമ്മോട് വിടപറഞ്ഞു
3 years, 11 months Ago
Comments