Tuesday, April 15, 2025 Thiruvananthapuram

സി -ഡാക്കിൽ 14 ഓഫീസർ /മാനേജർ

banner

3 years, 11 months Ago | 319 Views

സെന്റർ ഫോർ ടെവേലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ൽ വിവിധ തസ്തികകളിലായി 14 ഒഴിവ്. കേരളത്തിൽ തിരുവനന്തപുരത്ത് ഒഴിവുണ്ട്. മറ്റ് ഒഴിവുകൾ സിൽച്ചാർ, പൂനെ , കൊൽക്കത്ത, പട്ന എന്നിവിടങ്ങളിലായാണ്. ഓൺലൈനായി അപേക്ഷിക്കണം. പരസ്യ വിജ്ഞാപന നമ്പർ  : CORP /GR.A / 02/ 2021.

തസ്തിക,ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ .

സീനിയർ ടെക്നിക്കൽ ഓഫീസർ -2 : ബി.ഇ./ ബി.ടെക്./ എം.സി.എ. അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ എഞ്ചിനീറിങ്/ടെക്നോളജി ബിരുദാനന്തരബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

ടെക്നിക്കൽ ഓഫീസർ -2: ബി.ഇ./ ബി.ടെക്./ എം.സി.എ. അല്ലെങ്കിൽ എഞ്ചിനീറിങ്/ടെക്നോളജി ബിരുദാനന്തരബിരുദം.

മാനേജർ (അഡ്മിൻ/ പർച്ചേസ്)- 3: അഡ്മിൻ/മാനേജ്‌മന്റ്/മാനേജ്‌മന്റ് ഫിനാൻസ്/ഓപ്പറേഷൻ എം.ബി.എ./പി.ജി. പർച്ചേസ് വിഭാഗത്തിലേക്ക് എൽ. എൽ. ബി.  അല്ലെങ്കിൽ തത്തുല്യവിഭാഗത്തിനും അപേക്ഷിക്കാം.

അഡ്മിൻ ഓഫീസർ - 2: എച്ച്. ആർ. പെർഴ്‌സണൽ മനേജ്മെന്റ്/മാനേജ്‌മന്റ് എം.ബി.എ. അല്ലെങ്കിൽ എൽ.എൽ.ബി./ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.

പർച്ചേസ് ഓഫീസർ - 2: തിരുവനന്തപുരത്ത് ഒരു ഒഴിവ്. മെറ്റീരിയൽ മാനേജ്മെന്റ് പി.ജി./എം.ബി.എ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.

ഫിനാൻസ് ഓഫീസർ - 3: സി. എ.അല്ലെങ്കിൽ ഫിനാൻസ് എം.ബി.എ. അല്ലെങ്കിൽ സി.എസ്./ഐ.സി.ഡബ്ലിയു.എ. അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷാ ഫീസ് 500 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 9. 



Read More in Opportunities

Comments