Tuesday, July 15, 2025 Thiruvananthapuram

മറുകും മലയും

banner

2 years, 4 months Ago | 260 Views

ജനുവരി 30

ജനുവരി മുപ്പതായല്ലൊ
നീരണിയുന്നു മനമെന്തിനോ
യുഗ പുരുഷനെയോർക്കണം
യോഗം കൂടണം വാചാലമാകണം
തെല്ലു ദുഷ്ക്കരമൊന്നുമാത്രം ബാക്കി നിൽപ്പൂ
മഹാ പിതാവിൻ ചിത്രമൊന്നില്ല പ്രതിഷ്ഠിക്കാൻ
ഇല്ല ഒരു ചിത്രമില്ലാരുടെ കയ്യിലും ഗേഹങ്ങളിലും
ചെയ്യേണ്ടതെന്തു ജ്ഞാൻ ഞാനാവില്ലലോ
സ്മൃതിചിത്രമടർത്തി നൽകുവാൻ !

ശിവഗിരി

കൈലാസം ഗിരി തന്നെ
മുക്തിയാം മോക്ഷമാം ഗിരി
ഇവിടെയുമുണ്ട് മറ്റൊരു ഗിരി  
മനമുയരേണ്ടും വഴികാട്ടും ശിവഗിരി

രണ്ടു ഗുണങ്ങൾ

മദ്യസേവയ്ക്കു രണ്ടു ഗുണമുണ്ടത്രെ
തല നരയ്ക്കില്ല കള്ളൻ കയറില്ലത്രെ
എന്തു വിസ്മയമിതെന്നോർത്തു ഞാൻ നിൽക്കവെ
യൊരു സുസ്മിതമേകി ചൊല്ലിനാൻ  മുത്തശ്ശൻ
പോയിടും മദ്യപൻ നരയെത്തും പ്രായം മുമ്പെ
ധനമില്ലാ ഗേഹത്തിലെന്തിനു കേറുന്നു തസ്ക്കരൻ ?

വാനപ്രസ്ഥം

ബാല്യം, കൗമാരം, യൗവ്വനം, ഗാർഹസ്ഥ്യം
സന്യാസം, വാനപ്രസ്ഥം
മർത്ത്യനു ജീവിതമനന്തമത്രെ
എങ്കിലും കൗമാരം കൊഴിയവെയിന്നു
വാനപ്രസ്ഥം മാത്രം
അമേരിക്കയിൽ ആഫ്രിക്കയിലതുമല്ലെങ്കിൽ
ലണ്ടനിൽ

ഞാനുമൊരു മത്സ്യം

ശിരസ്സുമാത്രം തടിച്ചതീ  മത്സ്യങ്ങൾ
വാഹനം മെല്ലെ നീങ്ങവെ പിന്നിലെ
കൂടയിലെത്ര നിർജീവം നിരർത്ഥകം
ശോകച്ഛവിയാർന്നു  പായുന്നു ചിന്തകൾ
മെല്ലെത്തെളിയുന്നുവോ  മുന്നിലൊരു നീലസാഗരം
പിന്നെത്തെളിയുകയായ്  കാണാക്കയങ്ങൾ
ഇടയിലെ വന്നുപോം കൂറ്റൻ തിരമാലകൾ
അറിയുന്നു നിങ്ങൾ തൻ ഗേഹമായിരുന്ന-
തൊരുനാൾ നിങ്ങൾ കനവുകൾ കോർത്തൊരു നീലസാഗരം
ഒപ്പമറിയുന്നു ഞാനും കേവലമൊരു മത്സ്യം മാത്രം.



Read More in Organisation

Comments