സാംസ്കാര ഭാരതത്തെ ചലനാത്മക കൂട്ടായ്മയാക്കി മാറ്റും: ബി .എസ്സ് . എസ്സ് ചെയർമാൻ

3 years, 3 months Ago | 551 Views
സമൂഹത്തിലെ തിന്മകൾക്കും അനഭിലഷണീയ പ്രവണതകൾക്കുമെതിരെ ശക്തമായി പ്രതികരിക്കുവാനും നാട്ടിലെ സാംസ്കാരിക സാമൂഹ്യ നവോത്ഥാന പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനും കഴിയുന്ന നിലയിലുള്ള വർഗ്ഗക്രിയാ കൂട്ടായ്മയുമായി സംസ്കാരഭാരതം കാവ്യാ സദസ്സിനെ മാറ്റിയെടുക്കുക എന്നതാണ് ബി.എസ്സ്.എസ്സിന്റെ ലക്ഷ്യമെന്ന് ചെയര്മാന് ബി എസ്സ് ബാലചന്ദ്രൻ പ്രസ്താവിച്ചു.
സമകാലീന കവിയുടെ പുത്തൻ കാഴ്ചപ്പാടുകൾ അവരുടെ കവിതകളിലൂടെ പ്രതിഫലിപ്പിച്ചുകൊണ്ട് തിന്മകൾക്കെതിരെ പ്രതികരിക്കുന്ന ചലനാത്മക ദൗത്യസംഘമായി ഇതിനെ പ്രശോഭിപ്പിക്കുകയാണുദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിമൂലം കുറച്ചു നാളുകളായി സംഘടിപ്പിക്കാൻ കഴിയാതിരുന്ന കാവ്യസദസ്സ് പുനഃ രാരംഭിച്ചപ്പോൾ അതിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബി.എസ്സ് ബാലചന്ദ്രൻ.
സ്തുതി ഗീതങ്ങൾ മാത്രം എഴുതിയിരുന്ന കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഉണർത്തു പാട്ടുകളും പരിവർത്തനത്തിന് ആഹ്വാനം ചെയ്യുന്ന കവിതകളുമെല്ലാം രചിക്കപെട്ടുകൊണ്ടുള്ള ആ കാവ്യ മുന്നേറ്റമുണ്ടായപ്പോൾ അത് സമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങൾ വളരെ വലുതായിരുന്നു. പരിവർത്തനവാദികളായ കവികളും ചിന്തകരും സാഹിത്യകാരന്മാരുമെല്ലാം അന്ന് അതവരുടെ ജീവിത ദൗത്യമായി തന്നെ ഏറ്റെടുക്കുകയായിരുന്നു. സ്വാതന്ത്ര്യനന്തരം അതിന്റെ ഗുണഫലങ്ങൾ പറക്കും പലവിധത്തിൽ പങ്കിട്ടനുഭവിക്കാൻ തുടങ്ങിയതോടെ പ്രസ്തുത കവികളും സാഹിത്യകാരന്മാരുമെല്ലാം തങ്ങളുടെ ജോലി കഴിഞ്ഞു എന്ന് ചിന്തിക്കുവാൻ തുണ്ടങ്ങിയെന്നു തോന്നുന്നു. ഒരു പക്ഷെ അതുകൊണ്ടാവാം സമൂഹത്തിൽ ഇന്ന് അനഭിലഷണീയ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നതായി കാണുന്നത്. എല്ലാവരും ഒന്നാവാൻ പഠിക്കണമെന്ന് പാടിയ കവികൾ ഇന്ന് ഭിന്നിപ്പിന്റെയോ ഭിന്നിപ്പിക്കലിന്റെയോ പാട്ടു പാടുകയോ അല്ലെങ്കിൽ അതിനു പ്രചരിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനെ നിസ്സാരമായി കാണാനാവില്ല.
ഇവിടെയാണ് വേറിട്ട നിലയിൽ പ്രവർത്തിക്കുന്ന സാംസ്കാരിക ഭാരത്തിന് പ്രസക്തിയേറുന്നത്. ഈ നിലയിലും സംഘടനാ ശൈലി വളർത്തിയെടുക്കേണ്ടത് നാടിൻറെ ആവശ്യവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്.
ഇത്തരം ഒരു മുന്നേറ്റം ഉദ്ഘാടനം ചെയ്യാൻ സർവ്വഥാ യോഗ്യനായ വ്യക്തി ചെറിയാൻ ഫിലിപ്പ് തന്നെയാണെന്ന് ബി ബി എസ്സ് എസ്സ് ബാലചന്ദ്രൻ പറഞ്ഞു. കേരള ത്തിന്റെ സാമൂഹ്യ ജീവിതത്തിൽ തന്റേതായ ശൈലിയിലുള്ള സാംസ്കാരിക മുന്നേറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള വ്യക്തിയാണ്. ചെറിയാൻ ഫിലിപ്പ് വ്യത്യസ്തമായ വീക്ഷണത്തിലൂടെ സമൂഹത്തിലെ ജനവിഭാഗങ്ങളെ ഒന്നായി കാണുവാനും അവരെ കൂട്ടായി മുന്നോട്ടുകൊണ്ടുപോകാനും യത്നിച്ചിട്ടുള്ള വ്യക്തിയാണദ്ദേഹം. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതും അത്തരത്തിലുള്ള പ്രവർത്തനമാണ്. കാവ്യസദസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചു സംസാരിക്കവെ ബി എസ് ബാലചന്ദ്രൻ തുടർന്നു കൂട്ടിച്ചേർത്തു.
Read More in Organisation
Related Stories
പാതിവ്രത്യ ശക്തി അപാരം
11 months Ago
കർക്കിടകത്തിലെ കറുത്തവാവ്
1 year, 8 months Ago
മറുകും മലയും
2 years, 7 months Ago
അധർമ്മത്തിനെതിരെ ശബ്ദിക്കാൻ സാധിക്കണം : ജോർജ്ജ് ഓണക്കൂർ
3 years, 1 month Ago
സുഗ്രീവാജ്ഞ അലംഘനീയം - ബി.എസ്.ബാലചന്ദ്രൻ
3 years, 8 months Ago
Comments