Friday, April 18, 2025 Thiruvananthapuram

അറിയാം നമുക്ക് രാമായണത്തെ

banner

3 years Ago | 1340 Views

ത്രേതായുഗത്തിലാണ് എഴുതപ്പെട്ടതെങ്കിലും യുഗങ്ങൾക്കു ശേഷവും നിത്യനൂതനമായി ജനഹൃദയങ്ങളിൽ കുടികൊള്ളുന്ന മഹാഗ്രന്ഥമാണ് രാമായണം. 

മഹാസാഗരത്തിന്  തുല്യം ആഴമേറിയതും വിസ്തൃതവുമായ രാമായണത്തിന് തുല്യമായ കൃതി ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു!

രാമായണപാരായണം കൊണ്ടും അത് കേൾക്കുന്നത് കൊണ്ടും മനുഷ്യർക്ക് മുക്തി ലഭിക്കുന്നു. രാമായണത്തെ കുറിച്ചുള്ള അറിവ് അവനവന്റെ ഉള്ളിലെ ഈശ്വരനെ ഉണർത്തും - അറിയാം നമുക്ക് രാമായണത്തെ ചോദ്യോത്തരങ്ങളിലൂടെ

1. രാമായണം എഴുതിയത് ആര്? 

വാൽമീകി

2. വാല്മീകം എന്ന പദത്തിന്റെ അർത്ഥം എന്താണ്? 

മൺപുറ്റ് 

3. രാമകഥ നടന്നത് ഏത് യുഗത്തിലാണ്? 

 ത്രേതായുഗത്തിൽ 

4. രാമായണം ഒരു ആഖ്യാനമാണ്. ഇത് ആര് ആർക്ക് ഉപദേശിക്കുന്നതായാണ് എഴുത്തച്ഛൻ വിശേഷിപ്പിച്ചത്? 

 ശ്രീപരമശിവൻ ശ്രീപാർവതിക്ക്

5.  'മൂന്നാമിതേന്നോടാരും ചോദ്യം ചെയ്തില്ല, ഞാനും നിന്നാൺ കേൾപ്പിച്ചതില്ലാരെയും ജീവനാഥ'. മുമ്പ് മറ്റാരും ചോദിക്കാത്തതും  ആരെയും കേൾപ്പിക്കാത്തതുമായ ഏതു  കാര്യമാണ് ശ്രീപരമശിവൻ  ശ്രീപാർവതിയോടാരുളുന്നത് ?

രാമകഥാ തത്വം

6. രാമായണ നിർമ്മിതിക്കായി വാല്മീകിയോട് ആവശ്യപ്പെട്ടതാര് ? 

ബ്രഹ്മാവ് 

7. വാത്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്? 

ഇരുപതിനാലായിരം 

8. എഴുത്തച്ഛന്റെ രാമായണ കൃതിയുടെ പേരെന്ത്? 

 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

9. എഴുത്തച്ഛന് മുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള  രാമായണ കൃതികൾ ഏതെല്ലാം? 

രാമചരിതം,  രാമകഥപ്പാട്ട്,  കണ്ണശ്ശരാമായണം 

10. ലോകത്തിൽ ഉണ്ടായ എല്ലാ രാമായണ കൃതികൾക്കും അടിസ്ഥാന അബോധമായ കൃതിയേത്?  

വാല്മീകിരാമായണം

11. രാമായണത്തിലെ ആറു കാണ്ഡങ്ങൾ ഏതെല്ലാം? 

ബാലകാണ്ഡം, അയോധ്യാകാണ്ഡം ,ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം സുന്ദരകാണ്ഡം, യുദ്ധകാണ്ഡം

12. ശ്രീരാമനും സീതയുമായി  അവതരിപ്പിച്ചത് ആരെല്ലാം ആണ്? 

മഹാവിഷ്ണുവും,  മഹാലക്ഷ്മിയും  

13. കോസല രാജ്യം ഏത് നദിയുടെ തീരത്താണ്? 

സരയൂ നദിയുടെ

14. അയോധ്യ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്? 

കോസല രാജ്യത്തിന്റെ 

15. ദശരഥൻ ഏത് വംശപരമ്പരയിൽ ഉൾപ്പെടുന്നു? 

സൂര്യവംശം പരമ്പര 

16. സുമാത്രൻ ആരായിരുന്നു? 

ദശരഥമഹാരാജാവിന്റെ മന്ത്രി 

17. സുമത്രൻ എന്ന വാക്കിന്റെ അർത്ഥം എന്ത്? 

നല്ലതുമാത്രം മന്ത്രിക്കുന്നവൻ 

18. ദശരഥന് മുൻപ് ഒരിക്കൽ  രാവണൻ അയോധ്യയിൽ പോയിട്ടുണ്ട്. അന്ന് ആരായിരുന്നു അയോധ്യയുടെ രാജാവ്? 

അനാരണ്യൻ  

19. അംഗരാജ്യത്ത് മഴ പെയ്തത് ആരുടെ പാദസ്പർശമേറ്റപ്പോഴാണ്? 

ഋഷ്യശൃംഗന്റെ 

20. ദശരഥമഹാരാജാവിന്റെ  മൂന്ന് ഭാര്യമാർ ആരെല്ലാം? 

കൗസല്യ, കൈകേയി, സുമിത്ര

21.  മക്കൾ ഉണ്ടാവാൻ വേണ്ടി ദശരഥൻ അനുഷ്ഠിച്ച  യാഗം ഏത്? 

പുത്രകാമേഷ്ഠിയാഗം 

22. അയോധ്യയുടെ കുലഗുരു?

വസിഷ്ടൻ 

23. ശ്രീരാമനായി അവതരിച്ചത്  ത്രിമൂർത്തികളിൽ ആരാണ്? 

മഹാവിഷ്ണു 

24. ശ്രീരാമന്റെ ജന്മനക്ഷത്രം? 

പുണർതം  

25. സൗമിതി  എന്ന വാക്കിന്റെ അർത്ഥമെന്താണ്? 

സുമിത്രയുടെ പുത്രൻ ലക്ഷ്മണൻ

26. വിഷ്ണുവിന്റെ ശാഖും  സുദർശനവും അവതാരം കൊണ്ടതെങ്ങനെയാണ്? 

ശംഖ്  ഭരതൻ, സുദർശനം ശത്രുഘ്നൻ

27. ലക്ഷ്മണൻ ആരുടെ അവതാരമാണ്? 

അനന്ദൻ/  ആദിശേഷൻ

28. വിശ്വാമിത്രന്റെ  യാഗം മുടക്കാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാം? 

 മാരീചൻ, സുബാഹു

29. രാമലക്ഷ്മണൻ മാർക്ക് വിശ്വാമിത്രൻ  ഉപദേശിച്ച മന്ത്രം ഏത്? 

ബലയും അതിബലയും 

30. വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ തങ്ങിയതെവിടെയായിരുന്നു?

തടാക വനത്തിൽ 

31. തടാകയെ വധിച്ചതാരാണ് ?

ശ്രീരാമൻ



Read More in Organisation

Comments