Saturday, April 19, 2025 Thiruvananthapuram

വൈദ്യശാസ്ത്രത്തിന്റെ നാട്ടുവഴികൾ

banner

3 years, 3 months Ago | 317 Views

മാമ്പഴം കഴിച്ചതിനുശേഷം എരുമപ്പാൽ കുടിക്കുക ഉറക്കക്കുറവ് മാറും.

ഉപ്പൂറ്റി വിള്ളലിന് പന്നി നെയ്യും ഗോമൂത്രവും ചേർത്ത് പുരട്ടുക.

അൾസറിന് വെളുത്തുള്ളിയും കുടംപുളിയും ഇന്തുപ്പും ചേർത്ത് ചവച്ചരച്ച് കഴിക്കുക.

വേപ്പിൻകുരു അരച്ചുരുട്ടി ശർക്കരയിൽ ചേർത്ത് തുടർച്ചയായി ഏഴുദിവസം സേവിച്ചാൽ മൂലക്കുരുവിന് ആശ്വാസം ലഭിക്കും.

സുർക്കയിൽ സവാള മുറിച്ചിട്ടശേഷം  കൊത്തമല്ലിയിലയും കല്ലുപ്പും ചേർത്ത് വേവിച്ച് ദിവസേന കഴിച്ചാൽ രണ്ടാഴ്ച കൊണ്ട് അർശസ്സ് ശമിക്കും.

ജാതിക്കാ പൊടി നെല്ലിക്ക നീരിൽ ചേർത്ത് കഴിക്കുന്നത് സ്ത്രീക്കും പുരുഷനും പ്രമേഹം മൂലമുണ്ടാകുന്ന ലൈംഗിക മരവിപ്പിന് ഫലപ്രദം.

കയ്പയുടെ ഇലയിടിച്ചുപിഴിഞ്ഞ നീര് അര ഔൺസ്‌വീതം രണ്ടുനേരം കഴിച്ചാൽ മഞ്ഞപ്പിത്തം മാറും.

മുലപ്പാൽ കൂട്ടാൻ തവിടും ശർക്കരയും ചേർത്ത് കുറുക്കി പതിവായി കഴിക്കുക.

കടുകരച്ച്  തലയിൽ പുരട്ടി കുളിക്കുക.പതിവായി ഒരാഴ്ച ശീലിച്ചാൽ താരം മാറും.



Read More in Organisation

Comments