മേയ് ഡയറി

3 years, 11 months Ago | 391 Views
മേയ് 01
മേയ് ഒന്ന് ലോക തൊഴിലാളി ദിനമാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഇത് ആഘോഷിക്കുന്നു. 1899 ജൂലൈ 14 നാണ് മേയ് 1 ലോക തൊഴിലാളി ദിനമായി പ്രഖ്യാപിക്കപ്പെടുന്നത്. പാരീസിൽ നടന്ന രണ്ടാം ഇന്റർനാഷണലിൽ ആയിരുന്നു പ്രഖ്യാപനം. ലോക തൊഴിലാളിദിനം ആദ്യമായി ആചരിക്കപ്പെട്ടത് ചിക്കാഗോ നഗരത്തിലാണ്. ഇന്ന് എല്ലാ രാജ്യങ്ങളും ഓരോ പ്രദേശങ്ങളും തൊഴിലാളിദിനം ആചരിക്കുന്നുണ്ട്.
മേയ് 3
മേയ് 3 ലോക മാധ്യമദിനമായി ആചരിക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭ 1993 -ലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. സ്വാതന്ത്ര്യവും നീതിപൂർവ്വകവുമായ മാധ്യമപ്രവർത്തനം ലോകമെന്നും ഉണ്ടാവണമെന്ന് ആഹ്വാനം ചെയ്ത 'വിൻസ് ഹോക്ക് പ്രഖ്യാപനം' ഉണ്ടായത് 1933 മേയ് 3 നായിരുന്നു.
മേയ് 8
മേയ് 8 റെഡ്ക്രോസ് ദിനമാണ്. റെഡ്‌ക്രോസിന്റെ സ്ഥാപകനായ എൻഡറി ഡ്യൂനന്റിന്റെ ജന്മദിനമാണ് റെഡ്ക്രോസ് ദിനമായി ആചരിക്കുന്നത്. 1863 -ൽ ആണ് റെഡ്ക്രോസ് സ്ഥാപിക്കപ്പെട്ടത്. 'സോൾഫറിനോ' യുദ്ധമാണ് റെഡ്ക്രോസ് രൂപീകരിക്കാൻ പ്രേരണയായത്.
മേയ് 12
മേയ് 12 അന്താരാഷ്ട്ര ആതുര ശിശ്രൂഷ ദിനം നെഴ്സസ് day ആയി ആചരിക്കുന്നു. ആതുര ശിശ്രൂഷ രംഗത്ത് ചരിത്രം സൃഷ്ടിക്കുകയും ആതുര ശിശ്രൂഷാരംഗത്തെ മാലാഖയെന്നും ആധുനിക നെഴ്‌സിംഗിന്റെ മാതാവെന്നും അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗ് ഗേളിന്റെ ജന്മദിനമാണ് നെഴ്‌സിംഗ് ഡേയായി ആചരിക്കപ്പെടുന്നത്. ഇറ്റലിയിലെ ഫ്ലോറൻസിൽ 1820 മേയ് 13 നാണ് ഫ്ലോറൻസ് ഗേളിന്റെ ജനനം.
മേയ് 14
ദേശാടന പക്ഷി ദിനമാണ് മേയ് 14. പരിസ്ഥിതി പ്രവർത്തകരും പക്ഷിസ്നേഹികളും മുന്നിൽ നിന്ന് ലോകമെമ്പാടും ദേശാടന പക്ഷി ദിനം ആചരിക്കുന്നു. ദേശാടന പക്ഷികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2006 മുതലാണ് ഐക്യരാഷ്ട സംഘടന ദേശാടനപക്ഷി ദിനാചരണം തുടങ്ങിയത്.
മേയ് 15
മേയ് 15 അന്തർദേശീയ കുടുംബദിനമാണ്. കുടുംബ ബന്ധങ്ങളുടെ പരിപാവനതയും തീവ്രതയും ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. കുടുംബബന്ധങ്ങൾ ശിഥിലമാക്കപ്പെടുകയോ ശിഥിലമാവുകയോ ചെയ്യുന്നത് സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുടുംബദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് ജീവിത വിജയത്തിന്റെ പ്രധാന ആണിക്കല്ലാണെന്ന കാര്യത്തിൽ ശക്തമായ ബോധവത്കരണം ആവശ്യമായ കാലഘട്ടമാണിതെന്നും പ്രത്യേകം ചൂണ്ടികാട്ടപ്പെടുന്നു.
മേയ് 17
മേയ് 17 ടെലികമ്യൂണിക്കേഷൻ ദിനമായി ആചരിക്കപ്പെടുന്നു. ആദ്യമായി ടെലിഗ്രാഫ് കൺവെൻഷൻ നടന്ന ദിനമെന്ന നിലയിലാണ് മേയ് 17 ടെലികമ്യൂണിക്കേഷൻ ദിനമായി ആചരിക്കപ്പെടുന്നത്. 1815 മേയ് 17 നാണ് ആദ്യമായി ടെലിഗ്രാഫ് കൺവെൻഷൻ നടന്നത്.
മേയ് 21
മേയ് 21 സാംസ്‌കാരിക വൈവിധ്യ ദിനമായി ആചരിക്കപ്പെടുന്നു. പൊതുവിൽ സാംസ്‌കാരിക രംഗത്തെ മൂല്യങ്ങൾ ഉയർത്തിപിടിക്കുക എന്നതു തന്നെയാണ് ഇതിന്റ ലക്ഷ്യം. ഈ രംഗത്തെ വൈവിധ്യങ്ങളും ചർച്ച ചെയ്യപ്പെടുന്നു.
മേയ് 22
മേയ് 22 ജൈവ വൈവിധ്യദിനമായി ആചരിക്കപ്പെടുന്നു. ഇന്ത്യയിൽ ഏറെ പ്രാധാന്യം നൽകിയാണ് ജൈവ വൈവിധ്യദിനം ആചരിക്കപ്പെടുന്നത്. സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുകയും ബോധവൽക്കരണ ക്‌ളാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും ഈ ദിനത്തിന്റെ പ്രാധാന്യം പ്രകടിപ്പിക്കുണ്ട്.
മേയ് 29
മേയ് 29 എവറസ്റ്റ് ദിനമായി ആചരിക്കപ്പെടുന്നു. എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗെയും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് മേയ് 29 നാണ്. ഇതിന്റ ഓർമ്മക്കായാണ് എവറസ്റ്റ് ദിനം ആചരിക്കുന്നത്. സമാധാനപാലക ദിനമായും മേയ് 29 ആചരിക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരമാണിത്.
മേയ് 31
മേയ് 31 പുകയില വിരുദ്ധദിനമാണ്. അത്യന്തം അപകടകാരിയായ പുകയില ഉല്പപന്നങ്ങളുടെ ഉപയോഗത്തിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റ പ്രധാന ലക്ഷ്യം. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം മൂലം മാരകരോഗങ്ങൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുകയില വിരുദ്ധദിനാചരണത്തിന് പ്രസക്തിയേറുന്നത്.
Read More in Organisation
Related Stories
സമൂഹം 'ബോക്സ് ലൈഫിൽ നിന്നും പുറത്തുവരണം: ബി.എസ്. ശ്രീലക്ഷ്മി
2 years, 1 month Ago
ബി.എസ്.എസ് സംസ്കാര ഭാരതം ഗാനസദസ്സ് - തുളസി വയ്ക്കൽ ഉദ്ഘാടനം ചെയ്തു
1 year, 8 months Ago
നാടിനു വേണ്ടി ജീവൻ കൊടുത്തവർ
1 year, 11 months Ago
ജൂലൈ ഡയറി
3 years, 8 months Ago
മറുകും മലയും
2 years, 10 months Ago
Comments