ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ഉടന് ബന്ധിപ്പിക്കും

2 years, 7 months Ago | 287 Views
എല്ലാ ഭൂ ഉടമകള്ക്കും ആധാര് അധിഷ്ഠിത ഒറ്റ തണ്ടപ്പേര് (യുണീക്) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഒരാളിന്റെ ഉടമസ്ഥതയിലുള്ള ഓരോ ഭൂമിക്കും വ്യത്യസ്ത തണ്ടപ്പേര് എന്ന നിലവിലെ സംവിധാനം മാറും. ഒരു ഭൂ ഉടമയുടെ പല സ്ഥലങ്ങളിലുള്ള എല്ലാ ഭൂമിക്കും ഒരു തണ്ടപ്പേര് മാത്രമാകുകയും അയാളുടെ എല്ലാ ഭൂമിയും ഈ തണ്ടപ്പേരിനുകീഴില് വരുകയും ചെയ്യും.
12 അക്കമുള്ളതാണ് പുതിയ തണ്ടപ്പേര്. ബാങ്ക് അക്കൗണ്ടുകള് ആധാറുമായി ബന്ധിപ്പിച്ച രീതിയിലാകും പദ്ധതി നടപ്പാക്കുക. ഇതിനായി വിശദമായ മാര്ഗരേഖ ഉടന് പുറത്തിറക്കും. റവന്യൂവകുപ്പിന്റെ 'റെലിസ്' (റവന്യൂ ലാന്ഡ് ഇന്ഫര്മേഷന് സിസ്റ്റം) സോഫ്റ്റ്വേറുമായി ഭൂ ഉടമയുടെ ആധാര് നമ്ബര് ബന്ധിപ്പിക്കാനാണ് പരിപാടി. വ്യത്യസ്ത തിരിച്ചറിയല് രേഖകള് ഉപയോഗിച്ച് ഭൂമി വാങ്ങുന്ന രീതി ഇതോടെ അവസാനിക്കും. ഒരാള്ക്ക് എത്രയിടങ്ങളില് ഭൂമിയുണ്ടെങ്കിലും ഇനി ഒരു കരമടച്ച രസീത് മാത്രമേ ഉണ്ടാകൂ. ഒരാള്ക്ക് കേരളത്തില് എത്ര ഭൂമിയുണ്ടെന്ന് ഒറ്റ ക്ലിക്കില് കണ്ടെത്താനും കഴിയും. ലാന്ഡ് റവന്യൂ കമ്മിഷണറുടെ മേല്നോട്ടത്തില് ട്രയല് റണ് പൂര്ത്തിയായി.
ആധാര് ബന്ധിപ്പിക്കല് സ്വയം ചെയ്യാം.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല് ഫോണ് ഉപയോഗിച്ച് റവന്യൂവകുപ്പിന്റെ 'റെലിസ്' പോര്ട്ടലില് കയറി ഒറ്റ തണ്ടപ്പേര് നേടാം. ആധാര് നമ്ബര് കൊടുക്കുമ്ബോള് ഫോണില് ഒ.ടി.പി. വരും. ഇതുപയോഗിച്ച് പോര്ട്ടലില് ഭൂമിയുടെ വിവരങ്ങള് ഉള്പ്പെടുത്തണം. ഇത് പരിശോധനയ്ക്കായി ഓണ്ലൈന് വഴി വില്ലേജ് ഓഫീസിലേക്ക് പോകും. വില്ലേജ് ഓഫീസര് പരിശോധിച്ച് 12 അക്ക തണ്ടപ്പേര് നമ്ബര് നല്കും. ഇതേ മാതൃകയില് ഈ തണ്ടപ്പേരിലേക്ക് അതേയാളിന്റെ പേരിലുള്ള മറ്റ് ഭൂമികളുടെ വിവരങ്ങളും ഉള്പ്പെടുത്താം. രണ്ടാളുടെ പേരിലുള്ള ഭൂമിക്ക് മറ്റൊരു തണ്ടപ്പേരാകും ലഭിക്കുക (കൂട്ടു തണ്ടപ്പേര്). പദ്ധതി പൂര്ത്തിയായിക്കഴിഞ്ഞ്, ഒരു ആധാര് നമ്ബര് പോര്ട്ടലില് നല്കിയാല് ഒരാളുടെ പേരിലുള്ള ഭൂമിയുടെ പൂര്ണ വിവരങ്ങള് ലഭിക്കും.
പ്രധാന നേട്ടങ്ങള്
* ബിനാമി ഭൂമി ഇടപാടുകള് കണ്ടെത്താനും ഭൂമി തട്ടിപ്പുകള് തടയാനും കഴിയും.
* ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താതെ അനര്ഹമായി ആനുകൂല്യങ്ങള് നേടുന്നത് തടയാം.
* എളുപ്പത്തില് മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്ക്ക് നല്കാനാകും.
* ജനങ്ങള്ക്കു മെച്ചപ്പെട്ട ഓണ്ലൈന് സേവനം ലഭിക്കും.
* ഭൂരേഖകളില് കൂടുതല് കൃത്യതവരും.
Read More in Kerala
Related Stories
റേഷന് കാര്ഡിന് ഇനി സപ്ലൈ ഓഫിസ് കയറേണ്ട; സിവില് സപ്ലൈസ് ഓഫിസുകള് ഇ-ഓഫിസുകളായി
3 years, 3 months Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
2 years, 11 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
4 years Ago
ഹോട്ടലുകൾക്ക് സ്റ്റാർ കാറ്റഗറി നിശ്ചയിക്കും : മന്ത്രി വീണാജോർജ്
2 years, 11 months Ago
റെയിൽവേ ടിക്കറ്റ് മെഷീനുകളിൽ ഇനി ഗൂഗിൾപേയും സ്വീകരിക്കും
3 years, 2 months Ago
Comments