ഭാഷാപഠനത്തില്‍ മിടുക്ക് കോട്ടയത്തിന്; ഗണിതത്തിലും ശാസ്ത്രത്തിലും എറണാകുളം

3 years, 2 months Ago | 347 Views
കേരളത്തില്‍ പ്രാദേശിക ഭാഷാപഠനത്തില്‍ കോട്ടയത്തെ കുട്ടികള്‍ ഏറ്റവും മിടുക്കരെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂള്‍ പഠനമികവ് സര്‍വേ. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീവിഷയങ്ങളില്‍ എറണാകുളമാണ് മുന്നിലെന്നും ദേശീയ അച്ചീവ്മെന്റ് സര്‍വേ പറയുന്നു. തിരുവനന്തപുരമാണ് ഈ വിഷയങ്ങളില്‍ രണ്ടാംസ്ഥാനത്ത്.
മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലെ മാര്‍ക്കാണ് പഠനമികവ് കണക്കാക്കാന്‍ മാനദണ്ഡമാക്കിയത്. 2021 നവംബറിൽ നടന്ന സര്‍വേയില്‍ 720 ജില്ലകളിലെ 1.18 ലക്ഷം സ്കൂളുകളിലുള്ള 34 ലക്ഷം വിദ്യാര്‍ഥികള്‍ ഭാഗമായി. പ്രാദേശികഭാഷാപഠനത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളാണ് കോട്ടയത്തിന് പിന്നില്വരുന്നത്.
ശാസ്ത്രവിഷയങ്ങളില്‍ ആലപ്പുഴയ്ക്കാണ് മൂന്നാംസ്ഥാനം. കോട്ടയം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകള്‍ പിന്നിലുണ്ട്. ഗണിതത്തില്‍ കോട്ടയത്തെ കുട്ടികളാണ് മൂന്നാംസ്ഥാനത്ത്. തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നില്‍. സാമൂഹികശാസ്ത്രത്തില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ കോട്ടയവും ആലപ്പുഴയുമാണ്.
Read More in Kerala
Related Stories
ആഴ്ചയിൽ ആറുദിവസവും കുട്ടികൾക്ക് വാക്സിൻ; വിതരണകേന്ദ്രങ്ങൾക്ക് പിങ്ക് ബോർഡ്
3 years, 7 months Ago
മസിനഗുഡിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട റിവാൾഡോ കൂട്ടിൽ കയറി
4 years, 3 months Ago
പൈപ്പ് വഴി വീടുകളിലേക്ക് പാചക വാതകം
3 years, 5 months Ago
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
3 years, 3 months Ago
സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈനിൽ
3 years, 4 months Ago
പഞ്ചായത്തുകളിലെ ഇ ഗവേണൻസിന് ഇനി ആമസോൺ ക്ലൗഡ് സേവനം.
3 years, 5 months Ago
Comments