Saturday, April 19, 2025 Thiruvananthapuram

ഫ്രിഡ്ജിൽ വയ്ക്കുന്ന ഇ മെയിൽ

banner

3 years, 3 months Ago | 289 Views

ഭക്ഷ്യ വസ്തുക്കൾ നാം ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കുന്നത്  ഫ്രിഡ്ജിലാണല്ലോ. ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം എടുത്തുപയോഗിക്കുന്നു. ഇപ്പോൾ നമുക്ക് ഇതേപോലെ ഇ - മെയിലുകളും ഏറെ നാൾ  സൂക്ഷിച്ചുവെച്ച്  എടുത്തുപയോഗിക്കാം.  ഇ - മെയിലുകൾ  ദിവസങ്ങളും ആഴ്ചകളും മാത്രമല്ല ആവശ്യമെങ്കിൽ ഒരു നൂറ്റാണ്ടുമുഴുവനും ഫ്രീസറിൽ സൂക്ഷിച്ചുവെച്ച്  നിങ്ങൾ  ഉദ്ദേശിക്കുന്ന സമയത്ത് സുഹൃത്തുക്കൾക്കോ മറ്റ്  വേണ്ടപ്പെട്ടവർക്കോ  സ്വയം അയച്ചുകൊടുക്കാൻ  സഹായകമായ ഒരു സംവിധാനം നെറ്റിലുണ്ട്. http//www.mailfreezr.com/. ഈ  സൈറ്റിൽ കയറി നിങ്ങളുദ്ദേശിക്കുന്ന  മാറ്ററും  അയക്കേണ്ട ആളുകളുടെ ഇ -മെയിൽ  വിലാസങ്ങളും അടിച്ചുകയറ്റി ഒരു നൂറ്റാണ്ടിനുള്ളിലുള്ള  ഏതു ദിവസവും സെറ്റ് ചെയ്ത് സെർവറിൽ സൂക്ഷിക്കാം.
നിങ്ങളുദ്ദേശിക്കുന്ന ദിവസങ്ങളിൽ കൃത്യമായി അവ സ്വീകർത്താക്കളുടെ മെയിൽ ബോക്സിൽ എത്തിക്കൊള്ളുമെന്ന് സൈറ്റിന്റെ ഉപജ്ഞാതാക്കൾ പറയുന്നു.   ജന്മദിനാശംസകളും മറ്റേതെങ്കിലും വിശേഷ ദിവസങ്ങളിലുള്ള ആശംസകളുമെല്ലാം ഇപ്രകാരം  സെറ്റുചെയ്തുവെച്ചാൽ പിന്നെ മറന്നുപോകുന്ന പ്രശ്നമില്ലലോ.
നൂറ്റാണ്ടിന്റെ അവകാശവാദം മാറ്റിവെച്ചാൽത്തന്നെ ഏതാനും മാസങ്ങളോ വർഷങ്ങളോ കിട്ടിയാൽപോലും സംഗതി രസകരമായിരിക്കുമല്ലോ. (നൂറ്റാണ്ട് കഴിയുമ്പോൾ ഇന്നത്തെ ഇ- മെയിൽ  സംവിധാനം തന്നെ നിലവിലുണ്ടാകുമോ എന്ന് ആർക്കറിയാം !!) ഏതായാലും ഇപ്പോഴിത് രസകരം തന്നെ !



Read More in Organisation

Comments